എ.ഐ കോപ്പിയടി; ഓൺലൈൻ പരീക്ഷ നിർത്തലാക്കി എ.സി.സി.എ
text_fieldsഎ.ഐ എല്ലാവർക്കും പ്രാപ്യമായതോടെ പരീക്ഷകളിൽ പോലും തട്ടിപ്പ് കൂടുകയാണ്. കോപ്പിയടിക്കുന്നതിന് വിദ്യാർഥികൾ എ.ഐ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ അക്കൗണ്ടിങ് ബോഡിയായ അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്‍റ്സ് ഓൺലൈൻ പരീക്ഷകൾ നിർത്തലാക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുകയാണ്.
2026 മാർച്ച് മുതൽ എ.സി.സി.എ ഓഫ് ലൈനായി മാത്രമേ പരീക്ഷകൾ നടത്തൂ എന്ന് അറിയിച്ചു. തീരുമാനം ആഗോളതലത്തിൽ 500,000ഓളം പേരെ ബാധിക്കും. കോവിഡ് കാലത്താണ് എ.സി.സി.എ പരീക്ഷകൾക്ക് പ്രാദേശിക സെന്‍ററുകൾ അനുവദിച്ചുതുടങ്ങിയത്.
പരീക്ഷകളിലെ തട്ടിപ്പ് അക്കൗണ്ടിഗ് ഇൻഡസ്ട്രിയെ മൊത്തം ബാധിച്ചിട്ടുണ്ട്. പി.ഡബ്യു.സി, കെ.പി.എം.ജി, ഡിലോയിറ്റ്, ഏണസ്റ്റ് യങ് കമ്പനികളിൽ നിന്ന് പിഴയും ഈടാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

