നാലിലൊന്ന്​ സീറ്റിൽ പോലും കുട്ടികളില്ലാതെ 23 എൻജിനീയറിങ്​ കോളജുകൾ 

കെ. ​നൗ​ഫ​ൽ
11:49 AM
17/10/2019

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ 25 ശ​ത​മാ​നം സീ​റ്റു​ക​ളി​ലേ​ക്കു​പോ​ലും വി​ദ്യാ​ർ​ഥി​ക​ളെ കി​ട്ട​ാ​തെ 23 സ്വ​കാ​ര്യ സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ൾ. നാ​ല്​ കോ​ള​ജു​ക​ളി​ൽ ഒ​രു വി​ദ്യാ​ർ​ഥി​പോ​ലും പ്ര​വേ​ശ​നം നേ​ടി​യി​ല്ല. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​നം നേ​ടി​യവരുടെ എ​ണ്ണ​ത്തി​ൽ ഇ​ത്ത​വ​ണ വ​ർ​ധ​ന​യു​ണ്ടാ​യെ​ങ്കി​ലും നി​ല​വാ​ര​ത്തി​ൽ പി​റ​കി​ൽ നി​ൽ​ക്കു​ന്ന കോ​ള​ജു​ക​ളെ വി​ദ്യാ​ർ​ഥി​ക​ൾ കൈ​യൊ​ഴി​ഞ്ഞു. 
ഒ​മ്പ​ത്​ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം പ​ത്ത്​ ശ​ത​മാ​ന​ത്തി​ന്​ താ​ഴെ​യാ​ണ്. 11 കോ​ള​ജു​ക​ളി​ലാ​യി 17 ബാ​ച്ചു​ക​ളി​ൽ ഒ​രു വി​ദ്യാ​ർ​ഥി​പോ​ലും പ്ര​വേ​ശ​നം നേ​ടി​യി​ല്ല. ഇ​ത്ത​വ​ണ സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ കീ​ഴി​ൽ 136 എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ലെ 47,268 സീ​റ്റു​ക​ളി​ൽ 27,345 എ​ണ്ണ​ത്തി​ലേ​ക്കാ​ണ്​ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം ന​ട​ന്ന​ത്. അ​വ​ശേ​ഷി​ക്കു​ന്ന​ത്​ 20,398 സീ​റ്റാ​ണ്. പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​ത്ത​വ​ണ 7.9 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി. ബാ​ക്കി സീ​റ്റു​ക​ളി​ൽ 18,016 എ​ണ്ണം സ്വ​കാ​ര്യ സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ലാ​ണ്. 
സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ൽ 2240 സീ​റ്റി​ലേ​ക്കും വി​ദ്യാ​ർ​ഥി​ക​ളി​ല്ല. ഒ​മ്പ​ത്​ സ​ർ​ക്കാ​ർ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ലെ 3330 സീ​റ്റി​ൽ 66ഉം ​മൂ​ന്ന്​ എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ളി​ലെ 1770 സീ​റ്റി​ൽ 76 എ​ണ്ണ​വും ബാ​ക്കി​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം 50,051 സീ​റ്റി​ൽ 25,488 എ​ണ്ണ​ത്തി​ലേ​ക്കാ​ണ്​ വി​ദ്യാ​ർ​ഥി​ക​ളെ​ത്തി​യ​ത്. 

100 ശ​ത​മാ​നം പ്ര​വേ​ശ​നം എ​ട്ട്​ കോ​ള​ജി​ൽ
100​ ശ​ത​മാ​നം സീ​റ്റി​ലേ​ക്കും പ്ര​വേ​ശ​നം ന​ട​ന്ന​ത്​ എ​ട്ട്​ കോ​ള​ജു​ക​ളി​ൽ. ഇ​തി​ൽ ആ​റെ​ണ്ണം സ​ർ​ക്കാ​ർ കോ​ള​ജു​ക​ളും ഒ​ന്ന്​ സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത സ്വാ​ശ്ര​യ കോ​ള​ജു​ം ഒ​ന്ന്​ എ​യ്​​ഡ​ഡ്​ കോ​ള​ജു​മാ​ണ്. ഇ​ത്ത​വ​ണ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​േ​വ​ശ​നം നേ​ടി​യ​ത്​ കൊ​ല്ലം ടി.​കെ.​എം എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ലാ​ണ്​ -762. മു​ഴു​വ​ൻ സീ​റ്റി​ലേ​ക്കും പ്ര​വേ​ശ​നം ന​ട​ന്ന ഏ​ക എ​യ്​​ഡ​ഡ്​ കോ​ള​ജും ടി.​കെ.​എ​മ്മാ​ണ്. തി​രു​വ​ന​ന്ത​പു​രം കോ​ള​ജ്​ ഒാ​ഫ്​ എ​ൻ​ജി​നീ​യ​റി​ങ്​ (625), ക​ണ്ണൂ​ർ ഗ​വ. കോ​ള​ജ്​ (345), ശ്രീ​കൃ​ഷ്​​ണ​പു​രം ഗ​വ. ​േകാ​ള​ജ്​ (306), ബാ​ർ​ട്ട​ൺ​ഹി​ൽ ഗ​വ. കോ​ള​ജ്​ (304), കോ​ഴി​ക്കോ​ട്​ ഗ​വ. കോ​ള​ജ്​ (307), കോ​ട്ട​യം രാ​ജീ​വ്​ ഗാ​ന്ധി (300) എ​ന്നി​വ​യാ​ണ്​ 100​ ശ​ത​മാ​നം പ്ര​വേ​ശ​നം ന​ട​ന്ന സ​ർ​ക്കാ​ർ കോ​ള​ജു​ക​ൾ. സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത സ്വാ​ശ്ര​യ കോ​ള​ജ്​ ആ​യ തൃ​ക്കാ​ക്ക​ര മോ​ഡ​ൽ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ലും 100 ശ​ത​മാ​നം (371) പ്ര​വേ​ശ​നം ന​ട​ന്നു. ഒ​മ്പ​ത്​ കോ​ള​ജു​ക​ളി​ൽ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം 90-100 ശ​ത​മാ​ന​ത്തി​നി​ട​യി​ലാ​ണ്. ഇ​തി​ൽ ര​ണ്ട്​ സ​ർ​ക്കാ​ർ കോ​ള​ജു​ക​ളും ഒ​രു സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത കോ​ള​ജും ര​ണ്ട്​ എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ളും നാ​ല്​ സ്വ​കാ​ര്യ സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. 

Loading...
COMMENTS