ശ്രീ ചിത്ര ഇൻസ്​റ്റിറ്റ്യൂട്ടിൽ മെഡിക്കൽ  കോഴ്​സുകളിൽ പ്രവേശനം 

  • ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ  ഒ​ക്​​ടോ​ബ​ർ അ​ഞ്ചു​വ​രെ

07:53 AM
14/09/2019
തി​രു​വ​ന​ന്ത​പു​ര​ത്തെ ശ്രീ ​ചി​ത്ര തി​രു​നാ​ൾ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഫോ​ർ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്​ ആ​ൻ​ഡ്​​ ടെ​ക്​​നോ​ള​ജി 2020 ജ​നു​വ​രി​യി​ലാ​രം​ഭി​ക്കു​ന്ന ഇ​നി പ​റ​യു​ന്ന പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
 ഓ​ൺ​ലൈ​നാ​യി ഒ​ക്​​ടോ​ബ​ർ അ​ഞ്ചു​വ​രെ സ​മ​ർ​പ്പി​ക്കാം. എ​ല്ലാ കോ​ഴ്​​സു​ക​ളി​ലും (സ്​​പോ​ൺ​സേ​ർ​ഡ്​ ഒ​ഴി​കെ) സ്​​റ്റൈ​പ്പ​ൻ​ഡ്​ ല​ഭി​ക്കും.
ഡി.​എം/​എം.​സി​എ​ച്ച്​: കാ​ർ​ഡി​യോ​ള​ജി, ന്യൂ​റോ​ള​ജി, ന്യൂ​റോ ഇ​മേ​ജി​ങ്​ ആ​ൻ​ഡ്​ ഇ​ൻ​റ​ർ​വെ​ൻ​ഷ​ന​ൽ ന്യൂ​റോ റേ​ഡി​യോ​ള​ജി, കാ​ർ​ഡി​യോ വാ​സ്​​കു​ല​ർ ഇ​മേ​ജി​ങ്​ ആ​ൻ​ഡ്​​ വാ​സ്​​കു​ല​ർ ഇ​ൻ​റ​ർ​വെ​ൻ​ഷ​ന​ൽ​ റേ​ഡി​യോ​ള​ജി, കാ​ർ​ഡ​ി​യോ തൊ​റാ​സി​ക്​ ആ​ൻ​ഡ്​​ വാ​സ്​​കു​ല​ർ അ​ന​സ്​​തേ​ഷ്യ, ന്യൂ​റോ  അ​ന​സ്​​തേ​ഷ്യ, കാ​ർ​ഡി​യോ വാ​സ്​​കു​ല​ർ ആ​ൻ​ഡ്​​ തൊ​റാ​സി​ക്​ സ​ർ​ജ​റി, ന്യൂ​റോ സ​ർ​ജ​റി, വാ​സ്​​കു​ല​ർ സ​ർ​ജ​റി.
പോ​സ്​​റ്റ്​ ഡോ​ക്​​ട​റ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സ്​: കാ​ർ​ഡി​യോ തൊ​റാ​സി​ക്​ ആ​ൻ​ഡ്​​ വാ​സ്​​കു​ല​ർ അ​ന​സ്​​തേ​ഷ്യ, ന്യൂ​റോ അ​ന​സ്​​തേ​ഷ്യ, ഡ​യ​ഗ്​​നോ​സ്​​റ്റി​ക്​ ന്യൂ​റോ റേ​ഡി​യോ​ള​ജി, വാ​സ്​​കു​ല​ർ സ​ർ​ജ​റി.
പോ​സ്​​റ്റ്​ ഡോ​ക്​​ട​റ​ൽ ഫെ​ലോ​ഷി​പ്​ (ഡി.​എം/​എം.​സി.​എ​ച്ച്​/​ഡി.​എ​ൻ.​ബി​ക്കു​ശേ​ഷം).
പി​എ​ച്ച്.​ഡി: ഫി​സി​ക്ക​ൽ സ​യ​ൻ​സ​സ്, കെ​മി​ക്ക​ൽ സ​യ​ൻ​സ​സ്, ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ​സ്, ബ​യോ എ​ൻ​ജി​നീ​യ​റി​ങ്, ബ​യോ​മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്​ ആ​ൻ​ഡ്​​ ടെ​ക്​​നോ​ള​ജി, മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്, ഹെ​ൽ​ത്ത്​ സ​യ​ൻ​സ​സ്. എം.​ഡി-​ട്രാ​ൻ​സ്​​ഫ്യു​ഷ​ൻ മെ​ഡി​സി​ൻ, സ്​​പെ​ഷാ​ലി​റ്റി ന​ഴ്​​സി​ങ്​ കോ​ഴ്​​സു​ക​ൾ, പി.​ജി ഡി​പ്ലോ​മ/​ഡി​പ്ലോ​മ (പാ​രാ​മെ​ഡി​ക്ക​ൽ), അ​ഡ്വാ​ൻ​സ്​​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പ്രോ​ഗ്രാം ഇ​ൻ ഫി​സി​യോ​തെ​റ​പ്പി
ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും www.sctimst.ac.in സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ൺ: 0​471-2524269/649/289). ഇ-​മെ​യി​ൽ: regoffice@sctimst.ac.in
 
Loading...
COMMENTS