സ്‌കൂളുകളിൽ കൗൺസിലിങ് ഉറപ്പാക്കണം
text_fieldsപ്രതീകാത്മക ചിത്രം
കോഴിക്കോട്: സ്കൂളുകളിൽ കൗൺസിലിങ് കാര്യക്ഷമമാക്കണമെന്ന് സൈക്കോളജിസ്റ്റുകളുടെയും കൗൺസിലർമാരുടെയും സംഘടനയായ അസോസിയേഷൻ ഓഫ് ഇന്‍റർവെൻഷനൽ സൈക്കോളജിസ്റ്റ് (എ.ഐ.പി) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ലഹരി ഉപയോഗവും അപക്വമായ ബന്ധങ്ങളും കുട്ടികളെ അക്രമവാസനകളിലേക്കും കുറ്റകൃത്യങ്ങളിലേക്കും നയിക്കും.
ലൈംഗിക, ശാരീരിക പീഡനങ്ങൾ കുട്ടികളെ വിഷാദ രോഗികളാക്കി മാറ്റും. ഈ സാഹചര്യത്തിൽ കൗൺസിലിങ്ങിന് വലിയ പ്രാധാന്യമുണ്ട്. എന്നാൽ, പല സ്ക്‌കൂളുകളിലും ആവശ്യമായ കൗൺസിലർമാർ ഇല്ല. എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളിലും നൂറു വിദ്യാർഥികൾക്ക് ഒരു കൗൺസിലർ വേണമെന്ന സുപ്രീംകോടതി ഉത്തരവ് ഉടൻ നടപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ ഡോ.എൻ.വി.എം. സഫറുള്ള, ഡോ. നെൽസൺ ഏലിയാസ്, ഡോ. മല്ലിക ബാലകൃഷ്ണൻ, ജെ. ശ്രീജിത്, ആഷാ ഗോപാലകൃഷ്ണൻ, സജിനി നായർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

