വനിതകൾക്ക് കൗൺസലിങ് കോഴ്സുമായി കെ.എം.സി.സി
text_fields‘റൈസ് ആൻഡ് റിഫ്ലക്ട്’ എന്ന പേരിൽ ആരംഭിക്കുന്ന സംരംഭത്തിന്റെ ഔദ്യോഗിക ലോഞ്ചിങ് ചടങ്ങ്
ദുബൈ: ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി വനിത വിങ്ങിന്റെ ആഭിമുഖ്യത്തിൽ വനിതകൾക്കായി കൗൺസലിങ് സൈക്കോളജിയിൽ (ഓൺലൈൻ) ഡിപ്ലോമ കോഴ്സ് ‘റൈസ് ആൻഡ് റിഫ്ലക്ട്’ എന്ന പേരിൽ ആരംഭിക്കുന്നു. സ്ത്രീ ശാക്തീകരണത്തിനും, പ്രവാസലോകത്തെ കുടുംബങ്ങളിൽ നല്ല അന്തരീക്ഷമൊരുക്കാനും, മക്കളുടെ പഠനം, കുടുംബ പ്രശ്നങ്ങൾ, സാമ്പത്തിക അച്ചടക്കമുൾപ്പെടെ വിവിധങ്ങളായ വിഷയങ്ങളിൽ മാനസിക സംഘർഷം ഒഴിവാക്കാനും കൃത്യമായ പരിഹാരം കണ്ടെത്താൻ സഹായിക്കുന്ന മാർഗനിർദേശങ്ങളടങ്ങിയ സിലബസായിരിക്കും കോഴ്സിന്.
സംരംഭത്തിന്റെ ഔദ്യോഗിക ലോഞ്ചിങ് ആർ.ജെമാരായ സ്വാതി രാമൻ, ശ്രുതി രജനീകാന്ത് എന്നിവർ ചേർന്ന് നിർവഹിച്ചു. ജില്ല കെ.എം.സി.സി വനിത വിങ് പ്രസിഡന്റ് ഹസ്ന അധ്യക്ഷതവഹിച്ചു. ചടങ്ങിൽ ജില്ല വനിത വിങ് ഭാരവാഹികളായ സബീല, റിംശിദ, സലീന, ഷഹല, റിൻശി, ആയിഷ ഷമീന, ഷഹാന, ജംഷീന, ബുഷ്റ, ബാസില, ഫാത്തിമ റഹീസ, ആയിഷ ഷിബ്ന, ജുമാന ഹസീൻ, ദിൽഷാന എന്നിവർ സന്നിഹിതരായി. ജനറൽ സെക്രട്ടറി സീനത്ത് സ്വാഗതവും മുബഷിറ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

