വിമുക്​ത ഭടന്മാർക്ക്​  ഇന്ത്യൻ ബാങ്കിൽ അവസരം 

10:27 AM
19/10/2019
ഇ​ന്ത്യ​ൻ ബാ​ങ്കി​ൽ വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ ബ്രാ​ഞ്ചു​ക​ളി​ലാ​യി സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ്​ കം ​ശി​പാ​യി ത​സ്​​തി​ക​യി​ൽ 115 ഒ​ഴി​വു​ക​ളി​ലേ​ക്ക്​​ വി​മു​ക്​​ത ഭ​ട​ന്മാ​രി​ൽ​നി​ന്ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒൗ​ദ്യോ​ഗി​ക വി​ജ്​​ഞാ​പ​നം www.indianbank.in ൽ career ​പേ​ജി​ലു​ണ്ട്. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി ന​വം​ബ​ർ എ​ട്ടു​വ​രെ സ​മ​ർ​പ്പി​ക്കാം.
സം​സ്​​ഥാ​നാ​ടി​സ്​​ഥാ​ന​ത്തി​ൽ ല​ഭ്യ​മാ​യ ഒ​ഴി​വു​ക​ൾ: കേ​ര​ളം -10, ത​മി​ഴ്​​നാ​ട്​ -48, ആ​ന്ധ്ര​പ്ര​ദേ​ശ്​ -11, അ​സം -4, ഡ​ൽ​ഹി -3, ഗു​ജ​റാ​ത്ത്​ -5, ക​ർ​ണാ​ട​ക -2, മ​ഹാ​രാ​ഷ്​​ട്ര -8, ഒ​ഡി​ഷ -2, പോ​ണ്ടി​ച്ചേ​രി -4, പ​ഞ്ചാ​ബ്​ -5, തെ​ലു​ങ്കാ​ന -3, ഉ​ത്ത​ർ​പ്ര​ദേ​ശ്​ -6, പ​ശ്ചി​മ ബം​ഗാ​ൾ -4.
നി​യ​മ​നം ല​ഭി​ക്കു​ന്ന​വ​ർ സം​സ്​​ഥാ​ന​ത്തെ​വി​ടെ​യും ജോ​ലി​ചെ​യ്യാ​ൻ ബാ​ധ്യ​സ്​​ഥ​രാ​ണ്. ശ​മ്പ​ള നി​ര​ക്ക്​ 9560-18545 രൂ​പ,  ഡി.​എ, എ​ച്ച്.​ആ​ർ.​എ മു​ത​ലാ​യ ആ​നൂ​കൂ​ല്യ​ങ്ങ​ളു​മു​ണ്ട്.
യോ​ഗ്യ​ത: ആ​ർ​മി/​നേ​വി /എ​യ​ർ​ഫോ​ഴ്​​സി​ൽ​നി​ന്നു​മു​ള്ള വി​മു​ക്ത ഭ​ട​ന്മാ​രാ​ക​ണം. പ​ത്താം​ക്ലാ​സ്​ പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. പ്രാ​ദേ​ശി​ക ഭാ​ഷ​യി​ൽ സം​സാ​രി​ക്കാ​നും വാ​യി​ക്കാ​നും എ​ഴു​താ​നും അ​റി​യ​ണം. സ്വ​ഭാ​വം മി​ക​ച്ച​താ​വ​ണം. 
ലൈ​റ്റ്​ മോ​േ​ട്ടാ​ർ വെ​ഹി​ക്കി​ൾ ഒാ​ടി​ക്കാ​നു​ള്ള ലൈ​സ​ൻ​സു​ള്ള​വ​ർ​ക്ക്​ മു​ൻ​ഗ​ണ​ന. സെ​ക്യു​രി​റ്റി ഗാ​ർ​ഡാ​യി ജോ​ലി നോ​ക്കാ​നു​ള്ള ഫി​സി​ക്ക​ൽ/ മെ​ഡി​ക്ക​ൽ ഫി​റ്റ്​​ന​സു​ണ്ടാ​ക​ണം. പ്രാ​യ​പ​രി​ധി 45 വ​യ​സ്സ്​ , എ​സ്.​സി/​എ​സ്.​ടി, ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ ച​ട്ട​പ്ര​കാ​രം ഇ​ള​വു​ണ്ട്.
തെ​ര​ഞ്ഞെ​ടു​പ്പ്​: ഒ​ബ്​​ജ​ക്​​ടീ​വ്​ മാ​തൃ​ക​യി​ലു​ള്ള ഒാ​ൺ​ലൈ​ൻ ടെ​സ്​​റ്റ്, ലോ​ക്ക​ൽ ലാം​ഗ്വേ​ജ്​ ടെ​സ്​​റ്റ്, ഫി​സി​ക്ക​ൽ ഫി​റ്റ്​​ന​സ്​ ടെ​സ്​​റ്റ്​ എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. 
കേ​ര​ള​ത്തി​ൽ കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷ കേ​​ന്ദ്ര​ങ്ങ​ളാ​ണ്.  ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും www.indianbank.in കാ​ണു​ക.
Loading...
COMMENTS