റെയിൽവേയിൽ 35,277 ഒഴിവ്‌

  • ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി: മാ​ർ​ച്ച് 31.

11:06 AM
09/03/2019
southern railway recruitment-career news

നാ​ലു കാ​റ്റ​ഗ​റി ന​മ്പ​റു​ക​ളി​ലാ​യി റെ​യി​ൽ​വേ പ്ര​ഖ്യാ​പി​ച്ച മെ​ഗാ റി​ക്രൂ​ട്ട്മ​െൻറി​​െൻറ ഭാ​ഗ​മാ​യു​ള്ള ആ​ദ്യ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. നോ​ൺ ടെ​ക്നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലു​ള്ള 13 ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് 01/2019 കാ​റ്റ​ഗ​റി ന​മ്പ​റി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. 35,277 ഒ​ഴി​വു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ആ​ർ.​ആ​ർ.​ബി​ക്കു​കീ​ഴി​ൽ ഏ​ഴു ത​സ്തി​ക​ക​ളി​ലാ​യി 897 ഒ​ഴി​വാ​ണു​ള്ള​ത്.
ത​സ്തി​ക​യും യോ​ഗ്യ​ത​യും
• ക​മേ​ഴ്സ്യ​ൽ അ​പ്ര​ൻ​റി​സ്, സ്​​റ്റേ​ഷ​ൻ മാ​സ്​​റ്റ​ർ, ഗു​ഡ്സ് ഗാ​ർ​ഡ്, സീ​നി​യ​ർ ക​മേ​ഴ്സ്യ​ൽ കം ​ടി​ക്ക​റ്റ് ക്ല​ർ​ക്ക്, ട്രാ​ഫി​ക് അ​സി​സ്​​റ്റ​ൻ​റ്​: ബി​രു​ദം/​ത​ത്തു​ല്യം.
• ജൂ​നി​യ​ർ അ​ക്കൗ​ണ്ട്സ് അ​സി​സ്​​റ്റ​ൻ​റ്​ കം ​ടൈ​പി​സ്​​റ്റ്, സീ​നി​യ​ർ ക്ല​ർ​ക്ക് കം ​ടൈ​പി​സ്​​റ്റ്, സീ​നി​യ​ർ ടൈം ​കീ​പ്പ​ർ: ബി​രു​ദം/​ത​ത്തു​ല്യം, ഇം​ഗ്ലീ​ഷ്/​ഹി​ന്ദി ക​മ്പ്യൂ​ട്ട​ർ ടൈ​പി​ങ് അ​റി​ഞ്ഞി​രി​ക്ക​ണം.
• ക​മേ​ഴ്സ്യ​ൽ കം ​ടി​ക്ക​റ്റ് ക്ല​ർ​ക്ക്, ട്രെ​യി​ൻ​സ് ക്ല​ർ​ക്ക്: 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ്ടു/​ത​ത്തു​ല്യം.
• അ​ക്കൗ​ണ്ട്സ് ക്ല​ർ​ക്ക് കം ​ടൈ​പി​സ്​​റ്റ്, ജൂ​നി​യ​ർ ക്ല​ർ​ക്ക് കം ​ടൈ​പി​സ്​​റ്റ്, ജൂ​നി​യ​ർ ടൈം ​കീ​പ്പ​ർ: 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ്ടു/​ത​ത്തു​ല്യം, ഇം​ഗ്ലീ​ഷ്/​ഹി​ന്ദി ക​മ്പ്യൂ​ട്ട​ർ ടൈ​പി​ങ് അ​റി​ഞ്ഞി​രി​ക്ക​ണം.
പ്രാ​യം: പ്ല​സ്ടു അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യാ​യ ത​സ്തി​ക​ക​ൾ​ക്ക് 2019 ജൂ​ൈ​ല ഒ​ന്നി​ന് 18-30. 
ബി​രു​ദം അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യാ​യ ത​സ്തി​ക​ക​ൾ​ക്ക് 2019 ജൂ​ൈ​ല ഒ​ന്നി​ന് 18-33. നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വ് ല​ഭി​ക്കും.
പ​രീ​ക്ഷ​ഫീ​സ്: 500 രൂ​പ. ഒ​ന്നാം​ഘ​ട്ട ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​ക്ക്​ ഹാ​ജ​രാ​വു​ന്ന​വ​ർ​ക്ക് ഇ​തി​ൽ 400 രൂ​പ തി​രി​ച്ചു​ന​ൽ​കും. 
എ​സ്.​സി, എ​സ്.​ടി, വി​മു​ക്ത​ഭ​ട​ർ, അം​ഗ​പ​രി​മി​ത​ർ, വ​നി​ത​ക​ൾ, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ, ന്യൂ​ന​പ​ക്ഷ​വി​ഭാ​ഗ​ക്കാ​ർ, സാ​മ്പ​ത്തി​ക പി​ന്നാ​ക്ക​വി​ഭാ​ഗ​ക്കാ​ർ (വാ​ർ​ഷി​ക കു​ടും​ബ​വ​രു​മാ​നം 50,000 രൂ​പ​യി​ൽ താ​ഴെ​യു​ള്ള​വ​ർ) എ​ന്നി​വ​ർ ഫീ​സാ​യി 250 രൂ​പ അ​ട​ക്ക​ണം.
 ഇ​വ​ർ ഒ​ന്നാം​ഘ​ട്ട ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​ക്ക്​ ഹാ​ജ​രാ​യാ​ൽ ഈ ​തു​ക ബാ​ങ്ക്ചാ​ർ​ജ് കി​ഴി​ച്ച് തി​രി​ച്ചു​ന​ൽ​കും.
തി​ര​ഞ്ഞെ​ടു​പ്പ്: ര​ണ്ടു​ഘ​ട്ട ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​ക​ൾ എ​ല്ലാ ത​സ്തി​ക​ക്കു​മു​ണ്ടാ​വും. ടൈ​പി​ങ് യോ​ഗ്യ​ത വേ​ണ്ട ത​സ്തി​ക​ക​ൾ​ക്ക് മൂ​ന്നാം ഘ​ട്ട​ത്തി​ൽ ടൈ​പി​ങ് ടെ​സ്​​റ്റു​മു​ണ്ടാ​വും. ട്രാ​ഫി​ക് അ​സി​സ്​​റ്റ​ൻ​റ്, സ്​​റ്റേ​ഷ​ൻ മാ​സ്​​റ്റ​ർ ത​സ്തി​ക​ക​ൾ​ക്ക് മൂ​ന്നാം​ഘ​ട്ട​മാ​യി ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത അ​ഭി​രു​ചി പ​രീ​ക്ഷ ഉ​ണ്ടാ​വും.

പ​രീ​ക്ഷ സ്കീം: ​ആ​ദ്യ​ഘ​ട്ട ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​ക്ക്​ ഒ​ബ്ജ​ക്ടി​വ് രീ​തി​യി​ലു​ള്ള 100 ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും. ജ​ന​റ​ൽ അ​വ​യ​ർ​ന​സ്-40, ഗ​ണി​തം-30, ജ​ന​റ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് ആ​ൻ​ഡ് റീ​സ​ണി​ങ്-30 എ​ന്നി​ങ്ങ​നെ ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും. 90 മി​നി​റ്റാ​ണ് പ​രീ​ക്ഷ ദൈ​ർ​ഘ്യം. മൂ​ന്നു തെ​റ്റി​ന് ഒ​രു മാ​ർ​ക്ക് എ​ന്ന രീ​തി​യി​ൽ നെ​ഗ​റ്റി​വ് മാ​ർ​ക്കു​ണ്ടാ​വും. 

ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി: മാ​ർ​ച്ച് 31.

Loading...
COMMENTS