Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റേസിങ് ട്രാക്കിലെ 'തല'ക്കരുത്ത്; അജിത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശിവകാർത്തികേയൻ
text_fieldsbookmark_border
Listen to this Article
റേസിങ് ട്രാക്കിലും സിനിമ ലോകത്തും ആരാധകർ ഏറെയാണ് തമിഴ് നടൻ അജിത്തിന്. പ്രഫഷനൽ റേസിങ് താരമായ അജിത്തിന്റെ റേസിങ് പ്രകടനം കാണാനെത്തിയ ഒരു ആരാധകൻ പങ്കുവെച്ച കുറിപ്പും ചിത്രവുമാണ് സമൂഹ്യമാധ്യമങ്ങൾ കീഴടക്കുന്നത്. ആരാധകൻ മറ്റാരുമല്ല, തമിഴ് സിനിമാ താരം ശിവകാർത്തികേയൻ.
അബൂദബിയിലെ യാസ് മറീന സർക്യൂട്ടിൽ യാസ് സ്പീഡ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന ഏഷ്യൻ ലെ മാൻസ് സീരീസിൽവെച്ചാണ് കണ്ടുമുട്ടിയത്. ‘‘പ്രതിബദ്ധത, സമർപ്പണം, പ്രതിരോധശേഷി... അത് നേരിട്ട് അനുഭവിച്ചു. അഡ്രിനാലിൻ റഷിലൂടെ കടന്നുപോയി. പ്രചോദനമേകുന്ന ഒരു വ്യക്തിയോടൊപ്പം ചെലവഴിച്ച പ്രചോദനാത്മകമായ ഒരു ദിവസം. എല്ലായ്പ്പോഴും നിങ്ങൾ മാതൃകയാകുന്നു. പ്രിയപ്പെട്ട എ.കെ. സർ’’ -ശിവകാർത്തികേയൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

