സ്​മോൾ ഫിനാൻസ്​ ബാങ്കുകളിൽ ബിഗ്​ റിക്രൂട്ട്​മെൻറ്

  • മൂന്ന്​ മാസത്തിനകം 5000ത്തോളം ഒഴിവുകൾ നികത്തുമെന്ന്​ ബാങ്കുകൾ

10:44 AM
12/01/2019
മും​ബൈ: ഗ്രാ​മ​ങ്ങ​ളി​ലേ​ക്കും ചെ​റു​പ​ട്ട​ണ​ങ്ങ​ളി​ലേ​ക്കും പ്ര​വ​ര്‍ത്ത​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി സ്‌​മോ​ള്‍ ഫി​നാ​ന്‍സ് ബാ​ങ്കു​ക​ള്‍ മൂ​ന്നു മാ​സ​ത്തി​ന​കം 5000ത്തി​ല​ധി​കം പേ​രെ നി​യ​മി​ക്കാ​നൊ​രു​ങ്ങു​ന്നു.
ഉ​ജ്ജീ​വ​ന്‍ സ്‌​മോ​ള്‍ ഫി​നാ​ന്‍സ് ബാ​ങ്ക്, ഇ​സാ​ഫ്,  എ​യു സ്‌​മോ​ള്‍ ഫി​നാ​ന്‍സ് ബാ​ങ്ക്, സൂ​ര്യോ​ദ​യ്, ഉ​ത്കൃ​ഷ് എ​ന്നീ ബാ​ങ്കു​ക​ളാ​ണ്​ പു​തി​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. 
എ​യു സ്‌​മോ​ള്‍ ഫി​നാ​ന്‍സ് ബാ​ങ്ക് 1500 പേ​രെ​യും ഉ​ജ്ജീ​വ​ന്‍ 600 പേ​രെ​യും ഇ​സാ​ഫ് സ്‌​മോ​ള്‍ ഫി​നാ​ന്‍സ് ബാ​ങ്ക് 500 പേ​രെ​യും സൂ​ര്യോ​ദ​യ് 250 പേ​രെ​യു​മാ​കും നി​യ​മി​ക്കു​ക. 
ക​ഴി​ഞ്ഞ ഒ​മ്പ​തു മാ​സ​ത്തി​നി​ടെ ഉ​ജ്ജീ​വ​ന്‍ 5729 പേ​രെ നി​യ​മി​ച്ചു. ഇ​തോ​ടെ ബാ​ങ്കി​ന് 14,304 ജീ​വ​ന​ക്കാ​രാ​യി. എ​യു സ്‌​മോ​ള്‍ ഫി​നാ​ന്‍സ് ബാ​ങ്കി​ന് നി​ല​വി​ല്‍ 13,000  ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. 
ജ​നു​വ​രി​ക്കും മാ​ര്‍ച്ചി​നു​മി​ട​യി​ല്‍ ശ​രാ​ശ​രി 500ലേ​റെ പേ​രെ നി​യ​മി​ക്കു​മെ​ന്ന് ബാ​ങ്കി​​െൻറ എ​ച്ച്.​ആ​ർ വി​ഭാ​ഗം മേ​ധാ​വി അ​റി​യി​ച്ചു. 
കാ​മ്പ​സ് ​േപ്ല​സ്​​മ​െൻറ്​ വ​ഴി​യാ​കും ഇ​സാ​ഫ് ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക​യെ​ന്ന് ബാ​ങ്കി​​െൻറ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ കെ. ​പോ​ള്‍ തോ​മ​സ് പ​റ​ഞ്ഞു. ഉ​ട​നെ പ​ഠി​ച്ചി​റ​ങ്ങി​യ​വ​രെ​യും ബാ​ങ്കി​ങ് മേ​ഖ​ല​യി​ല്‍ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ​വ​രെ​യു​മാ​കും പ്ര​ധാ​ന​മാ​യും ഈ ​ബാ​ങ്കു​ക​ള്‍ നി​യ​മി​ക്കു​ക.
 
Loading...
COMMENTS