Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണവിലയിൽ ഇന്നും...

സ്വർണവിലയിൽ ഇന്നും വർധന; വീണ്ടും റെക്കോഡ് തിരുത്തി മഞ്ഞലോഹം

text_fields
bookmark_border
സ്വർണവിലയിൽ ഇന്നും വർധന; വീണ്ടും റെക്കോഡ് തിരുത്തി മഞ്ഞലോഹം
cancel
Listen to this Article

കൊച്ചി: സ്വർണവിലയിൽ ഇന്നും വീണ്ടും വർധന. കേരളത്തിൽ രണ്ട് നിരക്കിലായിരുന്ന ഇരുവിഭാഗം സ്വർണവ്യാപാര സംഘടനകളും ഇന്നത്തെ വില വർധ​നവോടെ ഒരേ നിരക്കിലെത്തി.

ബി.ഗോവിന്ദനും ജസ്റ്റിൻ പാലത്രയും നേതൃത്വം നൽകുന്ന എ.കെ.ജി.എസ്.എം.എ ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വർധിപ്പിച്ചത്. കെ.സുരേന്ദ്രൻ, അഡ്വ.എസ്.അബ്ദുൽന്നാസർ എന്നിവർ നേതൃത്വം നൽകുന്ന വിഭാഗം ​ഗ്രാമിന് 105 രൂപയും പവന് 840 രൂപയു​ം വർധിപ്പിച്ചു.

ഇതോടെ ഇരുവിഭാഗം ജ്വല്ലറികളിലും ഒരു ഗ്രാം സ്വർണത്തിന്റെ വില 11,495 രൂപയായും പവന് 91,960 രൂപയായും വർധിച്ചു. യു.എസും ചൈനക്കുമിടയിൽ നിലനിൽക്കുന്ന വ്യാപാര യുദ്ധം തന്നെയാണ് സ്വർണവില ഉയരാനുള്ള പ്രധാനകാരണങ്ങളിലൊന്ന്. സ്​പോട്ട് ഗോൾഡ് വിലയിൽ 0.6 ശതമാനത്തിന്റെ വർധവാണ് ഉണ്ടായത്. 4,034.14 ഡോളറായാണ് സ്വർണവില ഉയർന്നത്. റെക്കോഡിലെത്തിയതിന് പിന്നാലെ ഇന്ന് ആഗോളവിപണിയിൽ സ്വർണത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

വെള്ളിയാഴ്ച ​ചൈനക്കുമേൽ യു.എസ് 100 ശതമാനം തീരുവ ചുമത്തിയിരുന്നു. ഇതിന് മറുപടിയായി യു.എസുമായി വ്യാപാരയുദ്ധത്തിൽ ഏർപ്പെടാൻ യാതൊരു മടിയുമില്ലെന്ന് ചൈന വ്യക്തമാക്കുകയും ചെയ്തു. ഇരുവിഭാഗവും നിലപാടിൽ ഉറച്ചുനിൽക്കുന്നത് ആഗോള സമ്പദ്‍വ്യവസ്ഥയിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. നിലവിൽ സ്വർണവില ഉയരാനുള്ള പ്രധാനകാരണങ്ങളിലൊന്ന് ചൈന-യു.എസ് വ്യാപാര യുദ്ധമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:China-USGold RateGold
News Summary - Gold rate hike in kerala
Next Story