ലുലു എക്സ്ചേഞ്ച് കുവൈത്തിൽ രണ്ട് പുതിയ ശാഖകൾ തുറന്നു
text_fieldsലുലു എക്സ്ചേഞ്ച് മംഗഫ് ശാഖ ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പ്രമുഖ കറൻസി എക്‌സ്‌ചേഞ്ച് സഥാപനമായ ലുലു എക്സ്ചേഞ്ച് കുവൈത്തിൽ രണ്ടു ശാഖകൾകൂടി തുറന്നു. സാൽമിയ, മംഗഫ് എന്നിവിടങ്ങളിലാണ് പുതിയ ശാഖകൾ. സാൽമിയയിലെ നാലാമത്തെയും മംഗഫിലെ മൂന്നാമത്തെയും ശാഖയാണിത്. ഇതോടെ കുവൈത്തിൽ ലുലു എക്‌സ്‌ചേഞ്ച് ശാഖകളുടെ എണ്ണം 31 ആയി.
മുതിർന്ന കമ്പനി മാനേജ്മെന്റിന്റെ സാന്നിധ്യത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. രണ്ട് പുതിയ ശാഖകൾ കൂടി തുറക്കുന്നതിലും ജനങ്ങൾക്ക് സമർപ്പിക്കുന്നതിലും ലുലു എക്‌സ്‌ചേഞ്ച് അതിയായ സന്തുഷ്ടിയിലാണെന്ന് അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് പ്രവാസികളുടെ ജീവനാഡിയാണ് കുവൈത്ത് സമ്പദ് വ്യവസ്ഥ. സേവനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി ശാഖകളുടെ എണ്ണം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ലുലു എക്‌സ്‌ചേഞ്ചിന്റെ ഡിജിറ്റൽ സേവനങ്ങളിലെ ക്രമീകരണങ്ങൾ ഉപഭോക്താക്കൾക്ക് പേയ്‌മെന്റുകൾ തടസ്സരഹിതവും സൗകര്യപ്രദവുമാക്കുന്നതിന് സഹായിക്കുന്നു. അടുത്ത വർഷം കുവൈത്തിൽ അഞ്ച് പുതിയ ശാഖകൾ കൂടി തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

