ഇന്ത്യയുടെ വളർച്ച നിരക്ക് ആറു ശതമാനമായി കുറയുമെന്ന് ലോക ബാങ്ക്
text_fieldsവാഷിങ്ടൺ: 2019-20 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതീക്ഷിത വളർച്ചനിരക്ക് ആറു ശതമാനമായി കുറയുമെന്ന് ലോകബാങ്ക്. ഈ വർഷം ഏപ്രിലിൽ നടത്തിയ അവലോകനമനുസരിച്ച് 7.5 ശതമാനമായിരുന്നു പ്രതീക്ഷിത വളർച്ച നിരക്ക്. ഇത് കുറയുമെന്നാണ് പ്രവചനം. അന്താരാഷ്ട്ര നാണയ നിധിയുമായുള്ള (ഐ.എം.എഫ്) ലോകബാങ്കിെൻറ വാർഷിക യോഗത്തിന് മുന്നോടിയായി ഞായറാഴ്ച പുറത്തിറക്കിയ സൗത്ത്ഏഷ്യ ഇക്കണോമിക് ഫോക്കസ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
തുടർച്ചയായി രണ്ടാം വർഷമാണ് രാജ്യത്തിെൻറ വളർച്ച നിരക്ക് താഴോട്ടുപോകുന്നത്. 2017-18 വർഷത്തിൽ 7.2 ശതമാനം വളർച്ച നിരക്കുണ്ടായിരുന്നത് 2018-19 വർഷത്തിൽ 6.9 ആയി കുറഞ്ഞിരുന്നു.
ഇതാണിപ്പോൾ ആറു ശതമാനത്തിലേക്ക് കുറയുന്നത്. വ്യവസായ മേഖലയിൽ 6.9ഉം കാർഷിക മേഖലയിൽ 2.9ഉം സേവന മേഖലയിൽ 7.5മാണ് വളർച്ച നിരക്ക്. 2019-20 സാമ്പത്തിക വർഷത്തിെൻറ ആദ്യപാദത്തിൽ രാജ്യത്തെ സ്വകാര്യ ഉപഭോഗത്തിലുണ്ടായ വൻ ഇടിവ് വ്യവസായ-സേവന മേഖലയുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
അതേസമയം, 2021ൽ 6.9ഉം 2022ൽ 7.2 ശതമാനമായും സാമ്പത്തിക വളർച്ച നിരക്ക് കൈവരിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
