Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവിദേശനിക്ഷേപങ്ങൾക്ക്...

വിദേശനിക്ഷേപങ്ങൾക്ക് സമ്പൂർണ ഇളവ് പ്രഖ്യാപിച്ച് മോദി സർക്കാർ

text_fields
bookmark_border
വിദേശനിക്ഷേപങ്ങൾക്ക് സമ്പൂർണ ഇളവ് പ്രഖ്യാപിച്ച് മോദി സർക്കാർ
cancel

ന്യൂ​ഡ​ൽ​ഹി: ഒ​റ്റ ബ്രാ​ൻ​ഡ്​ ചി​ല്ല​റ വ്യാ​പാ​രം, വ്യോ​മ​യാ​നം, നി​ർ​മാ​ണ​വി​ക​സ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ്ര​ത്യ​ക്ഷ വി​ദേ​ശ നി​ക്ഷേ​പം (എ​ഫ്.​ഡി.​െ​എ) കേ​ന്ദ്ര​സ​ർ​ക്കാ​ർ കൂ​ടു​ത​ൽ ഉ​ദാ​ര​മാ​ക്കി. ഒ​റ്റ ബ്രാ​ൻ​ഡ്​​ ചി​ല്ല​റ വ്യാ​പാ​ര​ത്തി​ന്​ 100 ശ​ത​മാ​നം വി​ദേ​ശ​നി​ക്ഷേ​പം അ​നു​വ​ദി​ച്ചു. എ​യ​ർ ഇ​ന്ത്യ​യു​ടെ 49 ശ​ത​മാ​നം ഒാ​ഹ​രി വി​ദേ​ശ​നി​ക്ഷേ​പ​ക​ന്​ വാ​ങ്ങാം.

ഒ​റ്റ ബ്രാ​ൻ​ഡ്​ ചി​ല്ല​റ​വ്യാ​പാ​ര​ത്തി​ൽ ഇ​തു​വ​രെ സ്വാ​ഭാ​വി​ക മാ​ർ​ഗ​ത്തി​ൽ 49 ശ​ത​മാ​നം എ​ഫ്.​ഡി.​െ​എ ആ​ണ്​ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഇ​താ​ണ്​ 100 ശ​ത​മാ​ന​മാ​ക്കി​യ​ത്. പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​മാ​യ എ​യ​ർ ഇ​ന്ത്യ​യു​ടെ ഒാ​ഹ​രി​ക​ൾ സ്വ​കാ​ര്യ മേ​ഖ​ല​ക്ക്​ വി​ൽ​ക്കാ​ൻ നേ​ര​േ​ത്ത തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, വി​ദേ​ശ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കു​കൂ​ടി വാ​തി​ൽ തു​റ​ക്കു​ക​യാ​ണി​പ്പോ​ൾ. എ​യ​ർ ഇ​ന്ത്യ സ്വ​കാ​ര്യ​വ​ത്​​ക​രി​ക്ക​രു​തെ​ന്നും ന​വീ​ക​ര​ണ​ത്തി​ന്​ അ​ഞ്ചു​വ​ർ​ഷം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മു​ള്ള പാ​ർ​ല​മ​െൻറ്​ സ​മി​തി ശി​പാ​ർ​ശ ത​ള്ളി​യാ​ണ്​ കേ​ന്ദ്ര മ​ന്ത്രി​സ​ഭ തീ​രു​മാ​നം.

ക​ടു​ത്ത എ​തി​ർ​പ്പ്​ ബാ​ക്കി​നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നെ​ന്ന പേ​രി​ലു​ള്ള തീ​രു​മാ​നം. പ്ര​തി​പ​ക്ഷ​ത്തി​രു​ന്ന​പ്പോ​ൾ ബ​ഹു ബ്രാ​ൻ​ഡ്​​ ചി​ല്ല​റ​വ്യാ​പാ​രം വി​ദേ​ശ വ്യ​വ​സാ​യി​ക​ൾ​ക്ക്​ തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​നെ​തി​രെ ശ​ക്​​ത​മാ​യി പ്ര​തി​ഷേ​ധി​ച്ച​വ​രാ​ണ്​ ബി.​ജെ.​പി. എ​ന്നാ​ൽ, മ​ൾ​ട്ടി ബ്രാ​ൻ​ഡി​ലേ​ക്കു​കൂ​ടി എ​ഫ്.​ഡി.​െ​എ​ക്ക്​ വാ​തി​ൽ തു​റ​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​മാ​ണി​തെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്. സം​ഘ്​​പ​രി​വാ​ർ തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ ബി.​എം.​എ​സും എ​തി​ർ​പ്പ്​ ഉ​യ​ർ​ത്തി​യി​രു​ന്നു. 

ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ്, ഒാ​ഡി​റ്റ്​ സ്​​ഥാ​പ​ന​ങ്ങ​ൾ, പ​വ​ർ എ​ക്​​സ്​​ചേ​ഞ്ച്​ എ​ന്നി​വ​യി​ലും എ​ഫ്.​ഡി.​െ​എ വ്യ​വ​സ്​​ഥ ല​ളി​ത​മാ​ക്കി. ഒ​റ്റ ബ്രാ​ൻ​ഡ്​​ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ത​ദ്ദേ​ശീ​യ​മാ​യി ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തു സം​ബ​ന്ധി​ച്ച വ്യ​വ​സ്​​ഥ​യും ഉ​ദാ​ര​മാ​ക്കി. നി​ർ​മാ​ണ വി​ക​സ​ന രം​ഗ​ത്ത്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ബ്രോ​ക്കി​ങ്​ സേ​വ​ന​ങ്ങ​ൾ​ക്ക് സ്വാ​ഭാ​വി​ക മാ​ർ​ഗ​ത്തി​ൽ 100 ശ​ത​മാ​നം എ​ഫ്.​ഡി.​െ​എ അ​നു​വ​ദി​ച്ചു.

സിംഗ്​ൾ, മൾട്ടി ബ്രാൻഡുകൾ
ഒ​റ്റ ബ്രാ​ൻ​ഡ്​​ 
ഒ​രു സ്​​റ്റോ​റി​ൽ ഒ​രു ക​മ്പ​നി​യു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ മാ​ത്രം വി​ൽ​പ​ന​ക്കു​വെ​ക്കു​ന്ന​താ​ണ്​ സിം​ഗി​ൾ ബ്രാ​ൻ​ഡ്​​ റീ​െ​ട്ട​യി​ൽ വ്യാ​പാ​രം. നൈ​ക്, റി​ല​യ​ൻ​സ്​ ഫ്ര​ഷ്, ടാ​റ്റ ടീ ​തു​ട​ങ്ങി​യ​വ ഉ​ദാ​ഹ​ര​ണം. നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പ​പ​രി​ധി 49 ശ​ത​മാ​ന​മാ​യി​രു​ന്ന​ത്​ 100 ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്​ ഇ​േ​പ്പാ​ൾ ചെ​യ്​​ത​ത്. നേ​ര​േ​ത്ത ഇ​ന്ത്യ​ൻ പ​ങ്കാ​ളി ആ​വ​ശ്യ​മാ​യി​രു​ന്നു; ഇ​നി സ്വ​ന്തം​നി​ല​ക്ക്​ ഷോ​പ്​ തു​റ​ക്കാം. ത​ദ്ദേ​ശീ​യ​മാ​യ 30 ശ​ത​മാ​നം ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങ​ണ​മെ​ന്ന വ്യ​വ​സ്​​ഥ​യി​ലും ഇ​ള​വു​ണ്ട്.
ബ​ഹു​ബ്രാ​ൻ​ഡ്
​പ​ല ബ്രാ​ൻ​ഡി​ലു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ ഒ​രു ക​മ്പ​നി വി​ൽ​പ​ന​ക്ക്​ വെ​ക്കു​ന്ന​ത്​ മ​ൾ​ട്ടി ബ്രാ​ൻ​ഡ്​​ ചി​ല്ല​റ​വ്യാ​പാ​​രം. ഉ​ദാ​ഹ​ര​ണം: വാ​ൾ​മാ​ർ​ട്ട്, ടെ​സ്​​കോ, ബി​ഗ്​ ബ​സാ​ർ, മെ​ഗാ മാ​ർ​ട്ട്. ബ​ഹു​ബ്രാ​ൻ​ഡ്​​ വ്യാ​പാ​ര​ത്തി​ൽ 51 ശ​ത​മാ​നം എ​ഫ്.​ഡി.​െ​എ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മ​ൾ​ട്ടി​ബ്രാ​ൻ​ഡ്​​ ചി​ല്ല​റ വി​ൽ​പ​ന ന​യ​പ്ര​കാ​രം വി​ദേ​ശ​ക​മ്പ​നി​യാ​യ ടെ​സ്​​കോ​യ്​​ക്ക്​ മാ​ത്ര​മാ​ണ്​ സ്​​റ്റോ​ർ തു​റ​ക്കാ​ൻ അ​നു​മ​തി കി​ട്ടി​യി​ട്ടു​ള്ള​ത്. വാ​ൾ​മാ​ർ​ട്ട്​ ​േ​പാ​ലു​ള്ള ക​മ്പ​നി​ക​ൾ വ്യാ​പാ​രി​ക​ൾ​ക്ക്​ മൊ​ത്ത​മാ​യി വി​ൽ​ക്കു​ക മാ​ത്ര​മാ​ണ്​ ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fdimodi govtmalayalam newsGlobal PlayersSAir India
News Summary - Modi Govt Opens Door to Global Players With 100% FDI- Business news
Next Story