Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമോദി ഭരണത്തിൽ ബീഫ്​...

മോദി ഭരണത്തിൽ ബീഫ്​ കയറ്റുമതി കൂടിയതായി കണക്കുകൾ​

text_fields
bookmark_border
beef-export
cancel

ന്യൂഡൽഹി: ബീഫ്​ കഴിക്കുകയും കൈവശം വെക്കുകയും ചെയ്യുന്നവർ പോലും പശു സംരക്ഷകരുടെ ആക്രമണത്തിന്​ ഇരയായ സംഭവങ്ങ ൾ അരങ്ങേറിയെങ്കിലും മോദി ഭരണകാലത്ത്​ പോത്തിറച്ചി കയറ്റുമതിയിൽ വൻ കുതിപ്പ്​ രേഖപ്പെടുത്തിയതായി കണക്കുകൾ.

വാണിജ്യ മ​ന്ത്രാലയത്തിനു കീഴിലുള്ള അഗ്രികൾച്ചറൽ പ്രോസസ്​ഡ്​ ഫുഡ്​ പ്രൊഡക്​ട്​സ്​ എക്​സ്​പോർട്ട്​സ്​ ഡെവലപ്​മ​​​െൻറ്​ അതോറിറ്റി (എ.പി.ഇ.ഡി) ആണ്​ ഇതു സംബന്ധിച്ച്​ കണക്കുകൾ പുറത്ത്​ വിട്ടത്​. കണക്കനുസരിച്ച്​ 2014 ആണ ്​ ഇറച്ചി ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്​ത വർഷം. 2013-2014ൽ 13,65,643 ​െമട്രിക്​ ടൺ ഇറച്ചി കയറ്റുമതി ചെയ്​ത സ്ഥാനത്ത്​ 2014-2015ൽ ഇത്​ 14,75,540 മെട്രിക്​ ടൺ ആയി ഉയർന്നു. പത്ത്​ വർഷത്തെ ഏറ്റവും ഉയർന്ന അളവായിരുന്നു ഇത്​.

2015 സെപ്​തംബറിൽ ഗോമാംസം കൈവശം വെച്ചതായി ആരോപിച്ച്​ ഗോരക്ഷാ ഗുണ്ടകൾ മുഹമ്മദ്​ അഖ്​ലാക്കിനെ മർദിച്ച്​ കൊലപ്പെടുത്തിയ സംഭവത്തിൻെറ പശ്ചാത്തലത്തിൽ ആ വർഷം ഇറച്ചി കയറ്റുമതിയിൽ കുറവ്​ വന്നു. എന്നാൽ തുടർന്ന് വന്ന​ രണ്ട്​ സാമ്പത്തിക വർഷത്തിലും ഇറച്ചി കയറ്റുമതിയിൽ വർധനയുണ്ടായി. 2016-2017ൽ കയറ്റുമതിയിൽ 1.2 ശതമാനം വർധിച്ച്​ 13,30,013 മെട്രിക്​ ടൺ ആയി ഉയർന്നു. 2017-2018ൽ കയറ്റുമതി മുൻ വർഷത്തേതിനേക്കാൾ 1.3 ശതമാനം വർധിച്ച്​ 13,48,225 മെട്രിക്​ ടൺ ആയി.

ലോകത്തിൽ ഏറ്റവും കൂടുതൽ ബീഫ്​ കയറ്റുമതി ചെയ്യുന്ന രാഷ്​ട്രമാണ്​ ഇന്ത്യ. വർഷത്തിൽ 400കോടി ഡോളറിൻെറ പോത്തിറച്ചിയാണ് ​ ഇന്ത്യയിൽ നിന്ന്​ കയറ്റുമതി ചെയ്യുന്നത്​. 2014ൽ ബി.ജെ.പി സർക്കാർ അധികാരത്തിലേറിയതോടെ ഇറച്ചി കയറ്റുമതിയിൽ കുറവുണ്ടായതായായിരുന്നു ഹ്യുമൻ റൈറ്റ്​സ്​ വാച്ച്(എച്ച്​.ആർ​. ഡബ്ല്യു)​ റിപ്പോർട്ട്​ വ്യക്തമാക്കിയത്​.

ഇറച്ചി​ കയറ്റുമതിയിൽ വർധന കാണിച്ചപ്പോഴും മൂല്യത്തിൽ കുറവ്​ രേഖപ്പെടുത്തിയിരുന്നു. 2016-2017ൽ 13,30,013 മെട്രിക്​ ടൺ ഇറച്ചി കയറ്റുമതി ചെയ്​തത്​ 2017-2018ൽ 13,48,225 മെട്രിക്​ ടൺ ആയി ഉയർന്നെങ്കിലും ഇതേ കാലയളവിൽ കയറ്റുമതി മൂല്യം 26,303.16 കോടി രൂപയിൽ നിന്ന്​ 25,988.45 കോടിയായി കുറഞ്ഞിരിക്കുകയാണ്​. അതേസമയം ഈ അടുത്ത കാലത്തായി കയറ്റുമതി അളവിനൊപ്പം മൂല്യവും വർധിച്ചതായും റിപ്പോർട്ടുകളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:modi govtmalayalam newsbeef exports
News Summary - India’s beef exports rise under Modi govt despite Hindu vigilante campaign at home -india news
Next Story