ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറയുമെന്ന് ഐ.എം.എഫ്
text_fieldsവാഷിങ്ടൺ: 2019-20 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജി.ഡി.പി കുറയുമെന്ന് അന്താരാഷ്ട്ര നാണയ നിധി. 6.1 ശതമാനം നിരക്കിൽ മാത്രമാവും വളർച്ചാ നിരക്കെന്നാണ് ഐ.എം.എഫ് പ്രവചനം. മുമ്പ് 7 ശതമാനം നിരക്കിൽ സമ്പദ്വ്യവസ്ഥ വളരുമെന്നായിരുന്നു ഐ.എം.എഫ് വ്യക്തമാക്കിയിരുന്നത്. ലോകബാങ്കും മുഡീസും രാജ്യത്തിൻെറ വളർച്ച കുറയുമെന്ന് പ്രവചിച്ചിരുന്നു.
സാമ്പത്തിക വർഷത്തിൻെറ രണ്ടാം പാദത്തിൽ ഇന്ത്യയിലെ വിവിധ സെക്ടറുകളിൽ മാന്ദ്യം നേരിട്ടിരുന്നു. ഓട്ടോമൊബൈൽ, റിയൽ എസ്റ്റേറ്റ് സെക്ടറുകളിലാണ് പ്രധാന പ്രശ്നം. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ സ്ഥിതിയും ഇന്ത്യയുടെ ജി.ഡി.പി കുറയുന്നതിന് കാരണമാവുമെന്ന് ഐ.എം.എഫ് പ്രവചിക്കുന്നു. രാജ്യത്തെ പൊതുകടം കുറക്കാനുള്ള നടപടികൾ ഉണ്ടാവണമെന്നും ഐ.എം.എഫ് ആവശ്യപ്പെടുന്നുണ്ട്.
2019-20 സാമ്പത്തിക വർഷത്തിൽ ചൈനീസ് സമ്പദ്വ്യവസ്ഥ 6.1 ശതമാനം നിരക്കിൽ വളരുമെന്നും ഐ.എം.എഫ് വ്യക്തമാക്കുന്നു. 2020ൽ 5.8 ശതമാനം നിരക്കിലാകും ചൈനയുടെ വളർച്ച.
