Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഒന്നാം വാർഷികത്തിൽ...

ഒന്നാം വാർഷികത്തിൽ രാഷ്​ട്രീയ ആയുധമായി നോട്ട്​ നിരോധനം

text_fields
bookmark_border
currency-ban
cancel

500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ച്​ ഒരു വർഷം പൂർത്തിയായിരിക്കുന്നു. നിരോധനത്തിന്‍റെ ഒന്നാം വാർഷികം ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന്​ വേദിയായിരിക്കുകയാണ്​. ഒന്നാം വാർഷികം കള്ളപ്പണ വിരുദ്ധ ദിനമായി കേന്ദ്രസർക്കാർ ആഘോഷിക്കു​​േമ്പാൾ കറുത്ത ദിനമാണെന്നാണ്​ പ്രതിപക്ഷം ആരോപിക്കുന്നത്​​. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ അഴിമതിയാണ്​ എൻ.ഡി.എ സർക്കാർ നടത്തിയതെന്നാണ്​ കോൺഗ്രസ്​ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ അഭിപ്രായം. ഗുജറാത്തിലും ഹിമാചലിലും തെരഞ്ഞെടുപ്പ്​ അടുത്തിരിക്കുന്ന സാഹചര്യത്തിൽ രാഷ്​ട്രീയമായ വിഷയമായി ഉയർന്നിരിക്കുകയാണ്​ നോട്ട്​ നിരോധനം.

ഗുജറാത്തിൽ വികസനത്തിന്​ ഭ്രാന്തായി എന്ന പ്രചാരണമാണ്​ കോൺഗ്രസ്​ നടത്തുന്നത്​. ഇതിന്​ ശക്​തി പകരാൻ അവർ ഉപയോഗിക്കുന്നത്​ ജി.എസ്​.ടിയും നോട്ട്​ നിരോധനവുമാണ്​. നോട്ട്​ നിരോധിക്കാനും ജി.എസ്​.ടി നടപ്പിലാക്കാനുമുള്ള മോദി സർക്കാറിന്‍റെ തീരുമാനം രാജ്യത്ത്​ ഉണ്ടാക്കിയ ഗുരുതര പ്രത്യാഘാതങ്ങളെ കുറിച്ച്​ ഗുജറാത്തിലെ തെരഞ്ഞെടുപ്പ്​ വേദികളിൽ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കൾ നിരന്തരമായി പ്രസംഗിക്കുന്നു. എന്നാൽ, ​പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക്​ കൃത്യമായി മറുപടി നൽകാൻ പലപ്പോഴും മോദിക്കും കൂട്ടർക്കും കഴിയുന്നില്ല​.

നോട്ട്​ നിരോധനത്തെ എതിർത്ത്​ ഒളിഞ്ഞും തെളിഞ്ഞും ബി.ജെ.പിയിലെ നേതാക്കളും പാർട്ടിയുടെ പോഷക സംഘടനകളും നേരത്തെ രംഗത്തെത്തിയിരുന്നു​​. ഭാരതീയ മസ്​ദൂർ സംഘ്​, ഭാരതീയ കിസാൻ സംഘ്​ പോലുള്ള സംഘടനകൾ തീരുമാനത്തെ നേരിട്ട്​ എതിർക്കുന്നില്ലെങ്കിലും സമ്പദ്​വ്യവസ്ഥയിലെ വളർച്ച ഇപ്പോൾ കുറവാണെന്ന്​ സമ്മതിക്കുന്നു. നോട്ട്​ നിരോധനം പാളിച്ചകളെ കുറിച്ച്​ പറയാതെ പറയുകയാണ്​ ഇതിലൂടെ ഇവർ ചെയ്യുന്നത്​. അതേസമയം, അരുൺ ഷൂരി ഉൾപ്പടെയുള്ള നേതാക്കൾ നോട്ട്​ നിരോധനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്​.

നോട്ട്​ നിരോധനം നിലവിൽ വന്ന ആദ്യ ദിവസങ്ങളും മോദിക്ക്​ അനുകൂലമായി ഒരു തരംഗം ഉണ്ടായിരുന്നു. ആദ്യം കുറച്ച്​ ബുദ്ധിമുട്ടിയാലും രാജ്യത്തെ സമ്പദ്​വ്യവസ്ഥ ശുദ്ധീകരിക്കപ്പെടുമെന്നായിരുന്നു പലരും ചിന്തിച്ചിരുന്നത്​. എന്നാൽ, ദിവസങ്ങൾക്കകം തന്നെ സ്ഥിതിഗതികളിൽ മാറ്റമുണ്ടായി. നോട്ട്​ മാറാനായി നീണ്ടനിര എല്ലാ ബാങ്കുകൾക്ക്​ മുന്നിലും പ്രത്യക്ഷപ്പെട്ടു. നിത്യോപയോഗ സാധനങ്ങൾ പോലും വാങ്ങാൻ കഴിയാതെ ജനം നോട്ടിനായി ​നെ​േട്ടാട്ടമോടി. ഇതോടെ സ്ഥിതി പന്തിയല്ലെന്ന കണ്ട മോദി പൊതുവേദിയിൽ കരഞ്ഞ്​ കൊണ്ട്​ പ്രത്യക്ഷപ്പെട്ട്​ കാര്യങ്ങൾ ശരിയാക്കാൻ തനിക്ക്​ അമ്പത്​ ദിവസത്തെ സമയം തരണമെന്ന്​ അഭ്യർഥിച്ചു. അമ്പത്​ ദിവസത്തിനപ്പുറം സമ്പദ്​വ്യവസ്ഥ പഴയ സ്ഥിതിയിലേക്ക്​ എത്തിയില്ലെങ്കിൽ നിങ്ങ​ൾക്കെന്നെ തൂക്കിലേറ്റാം ഇതായിരുന്നു മോദിയുടെ വാഗ്​ദാനം. പക്ഷേ അമ്പത​ല്ല വർഷം ഒന്നു കഴിഞ്ഞിട്ടും നോട്ട്​ നിരോധനം സൃഷ്​ടിച്ച ആഘാതം സമ്പദ്​വ്യവസ്ഥയിൽ നിന്ന്​ പൂർണമായും ഒഴിവായിട്ടില്ല. 

നോട്ട്​ നിരോധനത്തിന്​ ശേഷം നടന്ന യു.പി തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിച്ചത്​ മോദിയുടെ ആത്​മവിശ്വാസം ഉയർത്താൻ പോന്നതായിരുന്നു. എന്നാൽ, യു.പിയിലെ തെരഞ്ഞെടുപ്പിൽ രാജ്യത്തെ സാമ്പത്തിക രംഗത്ത്​ ബാധിച്ചിരിക്കുന്ന കാൻസറിനെ തുറന്ന്​ കാട്ടുന്നതിൽ പ്രതിപക്ഷം വിജയിച്ചില്ലെന്ന്​ വേണം വിലയിരുത്താൻ. ഇതിനുമപ്പുറം വർഗീയ അജണ്ടകളാണ്​ യു.പിയിലെ വിധി നിർണിയിച്ചത്​. എന്നാൽ, ഒന്നാം നോട്ട്​ നിരോധനത്തിന്‍റെ ഒന്നാം വാർഷകത്തോട്​ അനുബന്ധിച്ച്​ നടക്കുന്ന രണ്ട്​ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലും ചർച്ച വിഷയം സർക്കാറിന്‍റെ ഇൗ തീരുമാനമാണ്​. ഗുജറാത്തിലും ഹിമാചലിലും ഇപ്പോൾ സജീവ ചർച്ച വിഷയം നോട്ട്​ നിരോധനം 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:note banmalayalam newsNovember 8political tools
News Summary - After the First Anniversary Note Ban a Political Weapon -Business News
Next Story