Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവാണിജ്യ എൽ.പി.ജിക്ക്...

വാണിജ്യ എൽ.പി.ജിക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി; യുദ്ധത്തിന് മുമ്പുള്ള സ്ഥിതിയിലെത്തിക്കാൻ കേന്ദ്ര നിർദേശം

text_fields
bookmark_border
വാണിജ്യ എൽ.പി.ജിക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി; യുദ്ധത്തിന് മുമ്പുള്ള സ്ഥിതിയിലെത്തിക്കാൻ കേന്ദ്ര നിർദേശം
cancel
camera_alt

വാണിജ്യ എൽ.പി.ജി

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽ.പി.ജി സിലിണ്ടർ വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കാൻ പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്ത് നൽകി. യുദ്ധത്തിന് മുമ്പുള്ള സ്ഥിതിയിലെത്തിക്കണമെന്നാണ് കത്തിലെ നിർദേശം. പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് സർക്കാർ വാണിജ്യ സിലിണ്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഗാർഹിക സിലിണ്ടറുകളുടെ വിതരണം ഉറപ്പാക്കുകയായിരുന്നു പ്രധാന ലക്ഷ്യം.

തുടക്കത്തിൽ ആവശ്യകതയുടെ 20 ശതമാനം മാത്രം നൽകിയാൽ മതിയെന്നായിരുന്നു ഉത്തരവ്. പിന്നീട് 70 ശതമാനം ആയി ഉ‍യർത്തി. ഹോട്ടലുകൾ, ഭക്ഷ്യ സംസ്കരണ യൂനിറ്റുകൾ എന്നിവക്ക് 40 ശതമാനം മാത്രം നൽകിയാൽ മതിയെന്നും ഉത്തരവിട്ടു. നിയന്ത്രണം കടുത്തതോടെ പല ഹോട്ടലുകളും പൂട്ടുന്ന സാഹചര്യം ഉണ്ടായി.

നിലിവിൽ പി.എൻ.ജിയിലേക്ക് മാറിയ ഉപഭോക്താക്കൾ അതിൽ തന്നെ തുടരണമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതേ സമയം ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ ബുക്കിങ്ങിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എടുത്തു മാറ്റുന്നതിനെ കുറിച്ച് തീരുമാനങ്ങളൊന്നും പുറത്ത് വന്നിട്ടില്ല..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central governmentLPG SupplyIndia Newscommercial LPG cylinder
News Summary - Restrictions on commercial LPG lifted
Next Story