Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightയു.എസ് ഇറാൻ...

യു.എസ് ഇറാൻ വെടിനിർത്തൽ; ആഗോള വിപണിയിൽ എണ്ണവിലയിൽ ഇടിവ്

text_fields
bookmark_border
യു.എസ് ഇറാൻ വെടിനിർത്തൽ; ആഗോള വിപണിയിൽ എണ്ണവിലയിൽ ഇടിവ്
cancel

ന്യൂഡൽഹി: അമേരിക്ക - ഇറാൻ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവിലയിൽ ഇടിവ്. ബുധനാഴ്ച ബ്രെന്റ് ക്രൂഡ് ബാരലിന് 109.77 ഡോളറിൽ നിന്ന് 95.068 ഡോളറായി കുത്തനെ കുറഞ്ഞു. യു.എസ് -ഇസ്രായേൽ -ഇറാൻ സംഘർഷത്തെ തുടർന്ന് ഒന്നരമാസത്തിലേറെയായി ക്രൂഡ് വില കുതിച്ചുയരുകയായിരുന്നു.

ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ യു.എസ് പ്രഖ്യാപിക്കുകയും ഇറാൻ തീരുമാനം അംഗീകരിക്കുകയും ചെയ്ത് മണിക്കൂറുകൾക്കുള്ളിൽതന്നെ അസംസ്കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞു. ലോകത്തിലെ എണ്ണ വ്യാപാരത്തി​ന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് ഉടനടി തുറക്കുമെന്ന പ്രഖ്യാപനമാണ് എണ്ണവില കുറയാൻ പ്രധാന കാരണം.

യുദ്ധ ആശങ്കകൾ ഒഴിയുന്നതോടെ വിപണിയിലും മണിക്കൂറുകൾക്കുള്ളിൽ പ്രതികരണമുണ്ടായി. എണ്ണവില ഇടിഞ്ഞു,​ ബോണ്ടുകളും യു.എസ് ഓഹരികളും ഉയർന്നു. ആഴ്ചകൾ നീണ്ട പ്രതിസന്ധികൾക്ക് ശേഷം എണ്ണ വിതരണം സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനയായാണ് നിക്ഷേപകർ വെടിനിർത്തലിനെ കാണുന്നത്.

ഫെബ്രുവരി 28നാണ് ഇസ്രയേൽ - അമേരിക്കൻ സഖ്യവും ഇറാനും തമ്മിൽ സംഘർഷം ആരംഭിച്ചത്. ഇതോടെ ഹുർമുസ് കടലിടുക്ക് ഇറാൻ പൂർണമായും അടച്ചു. ആഗോള എണ്ണ വിതരണത്തെ ബാധിച്ചു. ഇതോടെ എണ്ണ വില കുതിച്ചുയരുകയും എണ്ണ വിപണി പ്രതിസന്ധിയിലാകുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil priceIranStrait of HormuzUS Israel Iran War
News Summary - Big Drop In Oil Prices After Trump Announces 2 Week Ceasefire With Iran
Next Story