Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഅ​ക്​​ബ​ർ ട്രാ​വ​ൽ​സ്​...

അ​ക്​​ബ​ർ ട്രാ​വ​ൽ​സ്​ 19ാമ​ത്​ ശാ​ഖ മ​ക്ക​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

text_fields
bookmark_border
അ​ക്​​ബ​ർ ട്രാ​വ​ൽ​സ്​ 19ാമ​ത്​ ശാ​ഖ മ​ക്ക​യി​ൽ പ്ര​വ​ർ​ത്ത​നം   ആ​രം​ഭി​ച്ചു
cancel
camera_alt

അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ 19ാമത് ശാഖ മക്കയിൽ ഡയറക്ടർ ആഷിയ അബ്​ദുൽ നാസർ ഉദ്‌ഘാടനം ചെയ്യുന്നു

മ​ക്ക: അ​ക്ബ​ർ ട്രാ​വ​ൽ​സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ സൗ​ദി അ​റേ​ബ്യ​യി​ലെ 19ാമ​ത് ശാ​ഖ മ​ക്ക​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. മ​ക്ക​യി​ലെ റു​സൈ​ഫ ഡി​സ്ട്രി​ക്ടി​ൽ, അ​മീ​ർ നാ​സ​ർ ബി​ൻ മ​സ്​​ഊ​ദ് റോ​ഡി​ൽ, ന​ഖീ​ൽ പ്ലാ​സ​യി​ലാ​ണ് ഓ​ഫി​സ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ​ഹ്ര​സ്വ​മാ​യ ച​ട​ങ്ങി​ൽ ഡ​യ​റ​ക്ട​ർ ആ​ഷി​യ അ​ബ്​​ദു​ൽ നാ​സ​ർ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ജി​ദ്ദ​യി​ലെ​യും മ​ക്ക​യി​ലെ​യും എ​യ​ർ​ലൈ​ൻ, ഹോ​ട്ട​ൽ, ഹ​ജ്ജ്-​ഉം​റ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ൾ, അ​ക്ബ​ർ ട്രാ​വ​ൽ​സ് സൗ​ദി ജ​ന​റ​ൽ മാ​നേ​ജ​ർ അ​സ്ഹ​ർ ഖു​റേ​ഷി, ഗ്ലോ​ബ​ൽ സെ​യി​ൽ​സ് ഹെ​ഡ് ഷാ​ഹി​ദ് ഖാ​ൻ, ഹ​ജ്ജ് ആ​ൻ​ഡ്​ ഉം​റ ഓ​പ​റേ​ഷ​ൻ ഹെ​ഡ് മു​ഹ​മ്മ​ദ് മു​സ്ത​ഫ, വെ​സ്​​റ്റേ​ൺ റീ​ജ​ന​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് സ​ഈ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. അ​ക്ബ​ർ ട്രാ​വ​ൽ​സി​ന്‌ ജി​ദ്ദ, റി​യാ​ദ്, ദ​മ്മാം, മ​ദീ​ന, ത​ബൂ​ക്ക്, ഹാ​ഇ​ൽ, ഖ​സീം തു​ട​ങ്ങി സൗ​ദി​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം ശാ​ഖ​ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:makkah
News Summary - Akbar Travels 19th Branch Operation in Makkah started
Next Story