Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിരിയാണി തയാറാക്കൂ, കൈനിറയെ സമ്മാനം നേടൂ

text_fields
bookmark_border
ബിരിയാണി തയാറാക്കൂ, കൈനിറയെ സമ്മാനം നേടൂ
cancel

ബിരിയാണി പാചകത്തിൽ നിങ്ങൾ മിടുക്കരാണോ എങ്കിൽ നിങ്ങളുടെ അടുക്കളയിൽ വിളമ്പുന്ന ബിരിയാണിയുടെ രുചിപ്പെരുമ ലോകത്തെ അറിയിക്കാൻ ഇതാ ഒരു സുവർണാവസരം. മാധ്യമം കുടുംബം പ്രശസ്ത റോസ് ബ്രാൻഡ് റൈസുമായി ചേർന്ന് സംഘടിപ്പിക്കുന്ന ‘ദം ദം ബിരിയാണി’ കോണ്ടസ്റ്റിൽ പങ്കെടുക്കൂ, നിങ്ങളുടെ പാചകപ്പെരുമ ലോകമറിയുന്നതിനൊപ്പം കൈനിറയെ സമ്മാനവും നേടാം!.

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. സ്ത്രീക്കും പുരുഷനും ഒരേ കാറ്റഗറിയിലാണ് മത്സരം. തയാറാക്കിയ ബിരിയാണിയുടെ പാചകകുറിപ്പ്, പേര്, വിലാസം എന്നിവ www.madhyamam.com/dumdumbiriyani ലിങ്ക് വഴി അപ്‌ലോഡ് ചെയ്യുക.

ഇതിൽ നിന്നു തിരഞ്ഞെടുക്കുന്ന 150 പേരെ ഉൾപ്പെടുത്തി രണ്ടാംഘട്ട മത്സരം നടത്തും. കോഴിക്കോട് (കോഴിക്കോട് & വയനാട്), കണ്ണൂർ (കണ്ണൂർ & കാസർകോട്), മലപ്പുറം (മലപ്പുറം & പാലക്കാട്) എന്നിങ്ങനെ മൂന്നായി തിരിച്ചാണ് മത്സരം.

രണ്ടാംഘട്ട മത്സരത്തിൽനിന്നും തെരഞ്ഞെടുക്കുന്ന 15 പേരെ ഉൾപ്പെടുത്തി കോഴിക്കോട് ബീച്ചിൽ മെഗാ ഫൈനൽ മത്സരവും സംഘടിപ്പിക്കും. ഷെഫ് സുരേഷ് പിള്ള, രാജ് കലേഷ്, ഷെഫ് റഷീദ്, ഉമ്മി അബ്ദുള്ള, ആബിദ റഷീദ് തുടങ്ങി പാചക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

രെജിസ്റ്റർ ചെയ്യുവാനായി സ്കാൻ ചെയ്യുക



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - biriyani making contest
Next Story