Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വായ്പ പലിശനിരക്കുകൾ കുറച്ച് എസ്.ബി.ഐ

text_fields
bookmark_border
വായ്പ പലിശനിരക്കുകൾ കുറച്ച് എസ്.ബി.ഐ
cancel

ന്യൂഡൽഹി: വായ്പ പലിശനിരക്കുകൾ കുറച്ച് എസ്.ബി.ഐ. എം.സി.എൽ.ആർ അടിസ്ഥാനമാക്കിയുള്ള പലിശനിരക്കുകളിലാണ് എസ്.ബി.ഐ കുറവ് വരുത്തിയിരിക്കുന്നത്. 25 ബേസിക് പോയിന്റെ കുറവാണ് എസ്.ബി.ഐ വരുത്തിയിരിക്കുന്നത്. ഒക്ടോബർ 15 മുതലാണ് പുതിയ പലിശനിരക്കുകൾ നിലവിൽ വരിക.

എസ്.ബി.ഐയുടെ വെബ്സൈറ്റ് പ്രകാരം എം.സി.എൽ.ആർ അടിസ്ഥാനമാക്കിയുള്ള പലിശനിരക്ക് 8.45 ശതമാനത്തിൽ നിന്നും 8.20ലേക്കായിരിക്കും കുറക്കുക. വായ്പക്ക് ചുമത്തുന്ന മിനിമം പലിശനിരക്കാണ് എം.സി.എൽ.ആർ.

ഇതുപ്രകാരം ഒരു ദിവസത്തേക്ക് 8.2 ശതമാനം പലിശനിരക്കായിരിക്കും ചുമത്തുക. ഒരു മാസ​ത്തേക്കുള്ള എം.സി.എൽ.ആർ 8.20, മൂന്ന് മാസത്തേക്ക് 8.5, ആറ് മാസത്തേക്ക് 8.85 ശതമാനം, ഒരു വർഷത്തേക്ക് 8.95, രണ്ട് വർഷത്തേക്ക് 9.05, മൂന്ന് വർഷത്തേക്ക് 9.10 ശതമാനം എന്നിങ്ങനെയാണ് എസ്.ബി.ഐ ചുമത്തുന്ന പലിശ നിരക്ക്.

എം.സി.എൽ.ആർ അടിസ്ഥാനമാക്കിയുള്ള ഗാർഹിക, വാഹന, റീടെയിൽ വായ്പകളുടെയെല്ലാം പലിശനിരക്കുകൾ കുറയും. നേരത്തെ ആർ.ബി.ഐ വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്തുകയാണ് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SBI lowers lending interest rate by 25 basis points on this tenure
Next Story