വീണ്ടും ഭവന വായ്പ പലിശയും നിക്ഷേപ പലിശയും കുറച്ച് എസ്.ബി.ഐ
text_fieldsമുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) വായ്പകളുടെ പലിശ നിരക്ക ുകള്‍ കുറച്ചു.
മാര്‍ജിനല്‍ കോസ്റ്റ് ഫണ്ട് ബെയ്സിഡ് ലെൻസിങ് റേറ്റ് (MCLR) അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില്‍ 10 ബേസിസ് പോയിൻറാണ് കുറവ് വരുത്തിയത്. ഇതോടെ വായ്പ പലിശ നിരക്ക് 8.25 ശതമാനത്തില്‍നിന്ന് 8.15 ശതമാനമായി കുറയും.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപോ നിരക്കിൽ 1.1 പോയിൻറ് കുറവ് വരുത്തിയതോടെയാണ് എസ്.ബി.ഐയും വായ്പ നിരക്ക് കുറച്ചത്. സെപറ്റംബര്‍ 10 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍വരും. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇത് അഞ്ചാംതവണയാണ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റ് പ്രകാരമുള്ള വായപ് പലിശനിരക്കില്‍ കുറവുവരുത്തുന്നത്.
വായ്പ പലിശക്കൊപ്പം സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കും ബാങ്ക് കുറച്ചിട്ടുണ്ട്. നിക്ഷേപ പലിശയിൽ 20-25 ബേസിസ് പോയിൻറ് വരെയാണ് കുറവുവരുത്തിയിട്ടുള്ളത്. ദീർഘകാല നിക്ഷേപത്തിന് 10-20 ബേസിസ് പോയിൻറ് വരെയും കുറവു വരുത്തി. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് നിക്ഷേപ പലിശ കുറയ്ക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
