തിരിച്ചടക്കാത്തവർ കൂടുതലും വൻകിട വായ്​പക്കാർ

  • വ​​ൻ​​കി​​ട​​ക്കാ​​ർ തി​​രി​​ച്ച​​ട​​ക്കാ​​ത്ത​​ത്​ നാ​​ല​​ര​​ല​​ക്ഷം  കോ​​ടി രൂ​​പ

00:24 AM
24/06/2019
Loan

 ന്യൂ​​ഡ​​ൽ​​ഹി: ബാ​​ങ്കു​​ക​​ളി​​ലെ ആ​​കെ കി​​ട്ടാ​​ക്ക​​ട​​ത്തി​​െൻറ പ​​കു​​തി തു​​ക​​ക്കും (നാ​​ല​​ര ല​​ക്ഷം കോ​​ടി) ഉ​​ത്ത​​ര​​വാ​​ദി​​ക​​ൾ വാ​​യ്​​​പ എ​​ടു​​ക്കു​​ന്ന​​വ​​രി​​ൽ മു​​മ്പ​​ന്മാ​​രാ​​യ 100പേ​​ർ. ഈ 100 ​​പേ​​രും ചേ​​ർ​​ന്ന്​ തി​​രി​​ച്ച​​ട​​ക്കാ​​ത്ത വാ​​യ്​​​പ തു​​ക 4,46,158 കോ​​ടി​​യാ​​ണ്. ഇ​​തി​​െൻറ ശ​​രാ​​ശ​​രി എ​​ടു​​ത്താ​​ൽ നൂ​​റി​​ൽ ഓ​​രോ​​രു​​ത്ത​​രും തി​​രി​​ച്ച​​ട​​ക്കാ​​ത്ത​​ത്​ 4461 കോ​​ടി രൂ​​പ വീ​​തം.

‘ദി ​​വ​​യ​​ർ’ വെ​​ബ്​​​സൈ​​റ്റ്​ റി​​സ​​ർ​​വ്​ ബാ​​ങ്ക്​ ഓ​​ഫ്​ ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന്​ (ആ​​ർ.​​ബി.​​ഐ) വി​​വ​​രാ​​വ​​കാ​​ശ​​പ്ര​​കാ​​രം സ​​മ്പാ​​ദി​​ച്ച മ​​റു​​പ​​ടി​​യി​​ലാ​​ണ്​ വി​​വ​​രം. എ​​ന്നാ​​ൽ, ആ​​രൊ​​ക്കെ​​യാ​​ണ്​ വ​​ൻ​​കി​​ട കു​​ടി​​ശ്ശി​​ക​​ക്കാ​​ർ എ​​ന്ന വി​​വ​​രം ആ​​ർ.​​ബി.​​ഐ പു​​റ​​ത്തു​​വി​​ട്ടി​​ല്ല. 2019 ഫെ​​ബ്രു​​വ​​രി അ​​ഞ്ചി​​ന്​ അ​​ന്ന​​ത്തെ ധ​​ന​​മ​​ന്ത്രി രാ​​ജ്യ​​സ​​ഭ​​യി​​ൽ ന​​ൽ​​കി​​യ മ​​റു​​പ​​ടി പ്ര​​കാ​​രം 2018 ഡി​​സം​​ബ​​ർ 31 വ​​രെ ഷെ​​ഡ്യൂ​​ൾ​​ഡ്​ ബാ​​ങ്കു​​ക​​ളി​​ലെ ആ​​കെ നി​​ഷ്​​​ക്രി​​യ ആ​​സ്​​​തി 10,09,286 കോ​​ടി​​യും പൊ​​തു​​മേ​​ഖ​​ല ബാ​​ങ്കു​​ക​​ളി​​ലേ​​ത്​ 8,64,433 കോ​​ടി​​യു​​മാ​​യി​​രു​​ന്നു. 2019 മാ​​ർ​​ച്ച്​ വ​​രെ​​യു​​ള്ള ക​​ണ​​ക്ക​​നു​​സ​​രി​​ച്ച്​ ആ​​കെ ന​​ൽ​​കി​​യ വാ​​യ്​​​പ​​യു​​ടെ 9.3 ശ​​ത​​മാ​​നം കി​​ട്ടാ​​ക്ക​​ട​​മാ​​യി മാ​​റി​​യി​​ട്ടു​​മു​​ണ്ട്.

കു​​ടി​​ശ്ശി​​ക വ​​രു​​ത്തി​​യ​​വ​​രു​​ടെ പേ​​ര്​ വി​​വ​​രം പു​​റ​​ത്തു​​വി​​ടാ​​ത്ത​​തി​​ന്​ ക​​ഴി​​ഞ്ഞ ഏ​​പ്രി​​ലി​​ൽ സു​​പ്രീം​​കോ​​ട​​തി ആ​​ർ.​​ബി.​​ഐ​​യെ ശാ​​സി​​ച്ചി​​രു​​ന്നു. ഇ​​ത്​ ബാ​​ങ്കി​​ന്​ ന​​ൽ​​കു​​ന്ന അ​​വ​​സാ​​ന അ​​വ​​സ​​ര​​മാ​​ണെ​​ന്നും ഇ​​ക്കാ​​ര്യ​​ത്തി​​ൽ ​ വീ​​ഴ്​​​ച വ​​രു​​ത്തി​​യാ​​ൽ ക​​ർ​​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നു​​മാ​​ണ്​ അ​​ന്ന്​​ സു​​പ്രീം​​കോ​​ട​​തി പ​​റ​​ഞ്ഞ​​ത്. അ​​തി​​നു​​ശേ​​ഷം ന​​ൽ​​കി​​യ വി​​വ​​രാ​​വ​​കാ​​ശ അ​​പേ​​ക്ഷ​​ക്കും കു​​ടി​​ശ്ശി​​ക​​ക്കാ​​രു​​ടെ പേ​​രു​​ക​​ൾ വെ​​ളി​​പ്പെ​​ടു​​ത്താ​​ൻ ആ​​ർ.​​ബി.​​ഐ ത​​യാ​​റാ​​കാ​​ത്ത​​ത്​  ‘ദി ​​വ​​യ​​ർ’ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.  

Loading...
COMMENTS