ബാങ്ക്​ ഒാഫ്​ ബറോഡയും നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക്​ കുറച്ചു

09:58 AM
06/08/2017
Bank of baroda

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​.ബി.​െഎക്ക്​ പിന്നാലെ ബാങ്ക്​ ഒാഫ്​ ബറോഡയും നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കിൽ കുറവ്​ വരുത്തി. 50 ലക്ഷം വരെയുള്ള സേവിങ്​സ്​ ബാങ്ക്​ അക്കൗണ്ട്​ നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക്​ 3.5 ശതമാനമായാണ്​ കുറച്ചിരിക്കുന്നത്​. മുമ്പ്​ നാല്​ ശതമാനമായിരുന്നു ബാങ്ക്​ ഒാഫ്​ ബറോഡയിലെ നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക്​.

എസ്​.ബി.​െഎയും നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക്​ 4 ശതമാനത്തിൽ നിന്ന്​ 3.5 ശതമാനമായി കുറച്ചിരുന്നു ​.

അതേ സമയം, വായ്​പ പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ മുൻനിര ബാങ്കകളൊന്നും തയാറായിട്ടില്ല. റിസർവ്​ ബാങ്ക്​ റിപ്പോ നിരക്കിൽ കാൽ ശതമാനത്തി​​െൻറ കുറവ്​ വരുത്തിയതോടെയാണ്​ വായ്​പ പലിശ നിരക്കുകൾ കുറയാനുള്ള സാഹചര്യമൊരുങ്ങിയത്​.

COMMENTS