Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അസാധാരണ കുതിപ്പിൽ കിയ; എന്താണീ വിജയരഹസ്യം? ഒരു കൊറിയൻ കമ്പനി ഇന്ത്യക്കാരുടെ മനം കവരുന്നവിധം​
cancel

വിപണിയിലെത്തി ഒരുവർഷംകൊണ്ട്​ വമ്പന്മാരെയൊക്കെ മൂലയിലിരുത്തി ഒരു കൊറിയൻ കമ്പനി രാജ്യത്ത്​ വിജയഗാഥ രചിക്കുകയാണ്​. കമ്പനിയുടെ പേര്​ കിയ മോ​േട്ടാഴ്​സ്​. രാജ്യത്തെ പ്രശസ്​ത വനിതാ ഒാ​േട്ടാമൊബൈൽ ജേർണലിസ്​റ്റ്​ രേണുക കൃപലാനി പറയുന്നൊരു അനുഭവ കഥയുണ്ട്​. കിയ സെൽറ്റോസ്​ ടെസ്​റ്റ്​ ഡ്രൈവ്​ ചെയ്യാൻ പോയ താൻ വാഹനം ഇഷ്​ടപ്പെട്ട്​ അവസാനം അതൊരെണ്ണം വാങ്ങാൻ തീരുമാനിക്കുകയായിരുന്നു എന്നവർ പറയുന്നു.

ടൊയോട്ട ​പോലുള്ള ജാപ്പനീസ്​ കരുത്തന്മാരാക്കെ വിപണിയിൽ ഇടറിവീഴു​േമ്പാൾ വിജയക്കുതിപ്പിലാണ്​ കിയ. ഓഗസ്റ്റ് 20ന് ബുക്കിംഗ് ആരംഭിച്ചശേഷം രണ്ട് മാസത്തിനുള്ളിൽ സോനറ്റ് സബ് കോംപാക്റ്റ് എസ്‌യുവിക്ക്​ 50,000 ത്തിലധികം ആവശ്യക്കാരെ ലഭിച്ചതായാണ്​ അവസാന വിവരം. രണ്ട് മാസത്തിനുള്ളിൽ ഓരോ മൂന്ന് മിനിറ്റിലും ശരാശരി രണ്ട് ബുക്കിങുകൾ ലഭിച്ചെന്ന്​ സാരം. എന്താണ്​ കിയയുടെ വിജയ രഹസ്യം? വാഹനങ്ങളെ അവയുടെ മൂല്യമനുസരിച്ച്​ മാത്രം ഉൾക്കൊള്ള​ുന്ന, അസാധാരണ രീതികളുള്ള ഇന്ത്യൻ ഉപഭോക്​താവിനെ ഇത്രമേൽ ആകർഷിക്കുന്ന എന്ത്​ പ്രത്യേകതയാണ്​ ഇൗ രണ്ടക്ഷര വാഹന കമ്പനിയിലുള്ളത്​.


വിശ്വസ്​ഥത

കിയയെപറ്റി പറയു​േമ്പാൾ ഉപഭോക്​താക്കൾ എടുത്തുപറയുന്ന കാര്യം വിശ്വസ്​ഥതയാണ്​. സെൽറ്റോസ്​ എന്ന ആദ്യ മോഡലി​െൻറ കാര്യമെടുക്കാം. ഇന്ത്യക്കാർക്കായി നിർമിച്ച വാഹനമാണിത്​. വാഹനത്തി​െൻറ ആഗോള അവതരണവും ഇവിടെവച്ചായിരുന്നു. ചില നിർമാതാക്കൾ ചെയ്യുന്നപോലെ ആർക്കോ ​വേണ്ടി എവിടെ​യോ നിർമിച്ച വാഹനം വേണമെങ്കിൽ വാങ്ങിക്കൂ എന്ന മനോഭാവം കിയക്ക്​ തീരെയില്ല. ഇന്ത്യൻ ഉപഭോക്​താക്കളെ പരിഗണിക്കേണ്ടവിധം പരിഗണിച്ച വാഹന നിർമാതാവാണ്​ കിയ മോ​േട്ടാഴ്​സ്​.

നിലവാരം

ഒരു വർഷത്തിനുള്ളിൽ സെൽറ്റോസും കാർണിവല്ലും സോനറ്റും ഉപയോഗിച്ചവർ ഒരേ സ്വരത്തിൽ പറയുന്ന കാര്യമുണ്ട്​. അതാണ്​ വാഹനങ്ങളുടെ നിർമാണ നിലവാരം. ചില ചൈനീസ്​ കമ്പനികളെപോലെ വാഹനത്തിൽ ഗിമ്മിക്കുകൾ നിറച്ച്​ ഉപഭോക്​താക്കളുടെ കണ്ണഞ്ചിപ്പിക്കാൻ കിയ ശ്രമിച്ചിട്ടില്ല. അകത്തും പുറത്തും നിലവാരമുള്ള വസ്​തുക്കളാണിവർ നിർമാണത്തിന്​ ഉപയോഗിച്ചിരിക്കുന്നത്​. നല്ല ഇൗടും ഉറപ്പുമുള്ള വാഹനം എന്ന്​ അടുത്തുപെരുമാറു​േമ്പാൾ തോന്നിപ്പിക്കാനാവുന്നുണ്ട്​ എന്നതാണ്​ കിയയുടെ വിജയം.


ആധുനികത

രാജ്യത്ത്​ കണക്​ടഡ്​ കാർ എന്ന സങ്കൽപ്പം ഉൗട്ടിയുറപ്പിച്ചത്​ കിയ വാഹനങ്ങളാണ്​. എം.ജി ഹെക്​ടർപോലെ ഇൻറർനെറ്റ്​ കാർ എന്നൊരു സങ്കൽപ്പം നേരത്ത ലഭിച്ചെങ്കിലും വിലക്കുറവിൽ സാ​േങ്കതികവിദ്യ ലഭ്യമാക്കിയത്​ സെൽറ്റോസാണ്​. യുവോ കണക്​ട്​ എന്ന പേരിൽ അവതരിപ്പിച്ച സംവിധാനത്തിൽ 57 സ്​മാർട്ട്​ ഫീച്ചറുകൾ ലഭ്യമാണ്​. സ്​മാർട്ട്​ വാച്ച്​ കണക്​ടിവിറ്റി ഉൾപ്പടെ ഇതിൽ ലഭ്യമാകും. എയർ പ്യൂരിഫയർ, വയർലെസ്സ്​ ചാർജർ, ബോസ്​ പ്രീമിയം സറൗണ്ട്​ സൗണ്ട്​ സിസ്​റ്റം തുടങ്ങി ആഢംബര സംവിധാനങ്ങളും ആദ്യം രാജ്യത്ത്​ എത്തിച്ചത്​ കിയ ആണ്​.

സമ്പന്നമായ വാഹന നിര

കിയയുടെ മ​െറ്റാരു പ്രത്യേകത ആവശ്യക്കാർക്ക്​ ഇഷ്​ടാനുസരണം തെരഞ്ഞെടുക്കാവുന്ന ധാരാളം വേരിയൻറുകളുടെ ലഭ്യതയാണ്​. ഏതു​തരം ഉപഭോക്​താവിനും ആശ്രയിക്കാവുന്ന വാഹനങ്ങൾ കിയയിൽ ലഭ്യമാണ്​. ഒമ്പത്​ ലക്ഷംമുതൽ 18 ലക്ഷംവരെ വിലയിൽ 19 വേരിയൻറുകൾ സെൽറ്റോസിലുണ്ടെന്ന്​ പറയു​േമ്പാഴാണ്​ വാഹനനിരയിലെ വൈവിധ്യം നമ്മുക്ക്​ മനസിലാവുക. ഇതിൽ പെട്രോൾ ഡീസൽ എഞ്ചിനുകളും മാനുവൽ ഒാ​േട്ടാമാറ്റിക്​ ഗിയർ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്​. രണ്ടുമാസം മുമ്പ്​ പുറത്തിറങ്ങിയ സബ്​ കോംപാക്​ട്​ വാഹനമായ സോനറ്റിന്​ 23 വേരിയൻറുകളാണുള്ളത്​. ഒരു വാഹനത്തി​െൻറ 23 വിഭാഗങ്ങൾ അവതരിപ്പിക്കുന്ന ഇൗ വൈവിധ്യമാണ്​ കിയയുടെ ജനപ്രീതിയുടെ കാതൽ.


കിയ കാർണിവൽ

കിയ അവതരിപ്പിച്ച മൂന്ന്​ മോഡലുകളിൽ രണ്ടെണ്ണം വമ്പൻ ഹിറ്റുകളായപ്പോൾ ഒരെണ്ണം അത്ര ശ്രദ്ധിക്കപ്പെട്ടില്ല. കിയ കാർണിവൽ ആണത്​. ശ്രദ്ധിക്കപ്പെട്ടില്ല എന്നതിനേക്കാൾ വാഹനംഅത്രയധികം വിറ്റില്ല എന്നുവേണം പറയാണ്​. കാരണം കാർണിവൽ കണ്ടവരെല്ലാം അതി​െൻറ സൗകര്യങ്ങളേയും വലുപ്പത്തേയും ആഢംബരങ്ങളേയും വാനോളം പുകഴ്​ത്തിയിട്ടുണ്ട്​. പക്ഷെ 30 ലക്ഷത്തിനുമുകളിൽ ഇത്രയും ലക്ഷ്വറി ആയൊരുവാഹനം വാങ്ങുവാൻ തക്കവണ്ണം വിപുലമായൊരു ഉപഭോക്​തൃനിര രാജ്യത്ത്​ ഇല്ല എന്നതായിരുന്നു പ്രശ്​നം.​ 20 മുതൽ 25 ലക്ഷം വിലയിട്ട അൽപ്പംകൂടി ചെറിയൊരു വാഹനം വിപണിയിലെത്തിക്കാൻ കിയ ശ്രമിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ഇന്നോവ പോലുള്ള വമ്പന്മാർ വിപണിയിൽ നിലതെറ്റി വീണേനെ എന്ന്​ വിശ്വസിക്കുന്നവർ ധാരാളമുണ്ട്​.


അസാമാന്യമായ നിർമാണ നിലവാരവും ആഢംബരങ്ങളും ഉൾക്കൊള്ളുന്ന വാഹനമാണ്​ കാർണിവൽ​. നിലവിൽ ഉത്സവ സീസണിൽ വമ്പൻ ഇളവുകളാണ്​ കിയ കാർണിവല്ലിന്​ നൽകുന്നത്​. കാർണിവൽ പോ​െലാരുവാഹനം സ്വന്തമാക്കുക എന്ന്​ സ്വപ്​നം സാക്ഷാത്​കരിക്കാൻ ഏറ്റവും ഉചിതമായ സമയവും ഇതാണ്​. 48,000 രൂപയുടെ മെയിൻറനൻസ്​ പാക്കേജ്​, 1,20,000 രൂപയുടെ എക്​സ്​ചേഞ്ച്​ ബോണസ്​, 46,000 രൂപയുടെ കോർപ്പറേറ്റ്​ ബോണസ്​, പിൻ സീറ്റിൽ വയ്​ക്കാൻ 36,560 രൂപയുടെ എ​െൻറർടെയിൻമെൻറ്​ പാക്കേജ്​ തുടങ്ങി മികച്ച ആനുകൂല്യങ്ങളാണ്​ കിയ ഇപ്പോൾ കാർണിവല്ലിന്​ നൽകുന്നത്​.



കിയയുടെ ഭാവി

ഇന്ത്യക്കായി വിപുല പദ്ധതികൾ തങ്ങൾക്കുണ്ടെന്ന്​ കിയ പ്രസിഡൻറ്​ ഹൊ സുങ്​ സോങ്​ പറയുന്നു. കോംപാക്റ്റ്, ഇടത്തരം എസ്‌യുവികൾക്കുള്ള സ്റ്റാൻഡേർഡ് എക്‌സ്‌പോർട്ട് ഹബായി ഇന്ത്യ ഫാക്ടറിയെ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകവ്യാപകമായി എസ്‌യുവികൾക്കുള്ള ആവശ്യം ഉയരുകയാണ്​. ഇൗ പ്രവണത കൂടുതൽ ശക്തമാവുകയും ഹാച്ചും സെഡാനും വിപണിയിൽ ദുർബലമാവുകയും ചെയ്യുന്നു. ഇന്ത്യയിലേക്ക്​ ഒരു ഹാച്ച്​ബാക്കോ സെഡാനോ ഇപ്പോൾ പരിഗണനയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 3,00,000 യൂനിറ്റ് ശേഷിയുള്ളതാണ്​ കിയ ഇന്ത്യ ഫാക്​ടറി. 2,00,000 യൂനിറ്റുകൾ ആഭ്യന്തര വിപണിയിലും 1,00,000 യൂനിറ്റ് കയറ്റുമതി ചെയ്യുകയുമാണ്​ ലക്ഷ്യമിടുന്നത്​. 80 രാജ്യങ്ങളിലേക്ക്​ ഇന്ത്യയിൽ നിന്ന്​ വാഹനം കയറ്റുമതിചെയ്യുകയാണ്​ കിയ ലക്ഷ്യമിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilekiaSeltoskia motorsSonet
Next Story