Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightSuccess Storieschevron_rightകഴുതപ്പാല്‍ കൊണ്ടു...

കഴുതപ്പാല്‍ കൊണ്ടു വന്ന വിജയം

text_fields
bookmark_border
donkey-farming
cancel

ക​ഴു​ത​യെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി ‘അ​ഗ്ര​ഹാ​ര​ത്തി​ൽ ക​ഴു​തൈ’ എ​ന്ന സി​നി​മ​യെ​ടു​ത്ത് മ​ല​യാ​ള​ത്തെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​ത് ജോ​ൺ എ​ബ്ര​ഹാ​ം. എന്നാലിവിടെ ഇതാ മൂവാറ്റുപുഴയിൽ, കഴുതയുടെ സാധ്യതകൾ തേടി ആരെയും അതിശയിപ്പിക്കുന്ന മറ്റൊരാൾ. രാ​മ​മം​ഗ​ലം സ്വ​ദേ​ശി എ​ബി ബേ​ബി. ക​ഴു​ത​യെ കൊ​ണ്ട​ല്ല, ക​ഴു​ത​പ്പാ​ൽ കൊ​ണ്ടാ​ണ് എ​ബി ബേ​ബി അ​തി​ശ​യം തീ​ർ​ക്കു​ന്ന​തെ​ന്ന വ്യ​ത്യാ​സം മാ​ത്രം.  ക​ഴു​ത​യെ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ ചി​രി തു​ട​ങ്ങു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് മു​ന്നി​ൽ  ക​ഴു​ത​പ്പാ​ലിന്‍റെ വി​പു​ല​മാ​യ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​െ​പ്പ​ടു​ത്താ​നാ​ണ്​ ഇൗ ​മു​ൻ ഐ.​ടി ​പ്രഫ​ഷ​നലിന്‍റെ  ശ്ര​മം. 

ക​ഴു​ത​പ്പാ​ൽ കൊ​ണ്ട് മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ച്ച് വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന എ​ബി​യു​ടെ ഇൗ ​വേ​റി​ട്ട സം​രം​ഭ​ത്തിന്‍റെ പ്ര​ചോ​ദ​നം ബൈ​ബി​ളും ച​രി​ത്ര​രേ​ഖ​ക​ളു​മാ​ണ്. ഒ​പ്പം ശാ​സ്​​ത്രീ​യ പ​രീ​ക്ഷ​ണ​ങ്ങ​ളു​മു​ണ്ട്. കേ​വ​ലം പ​രീ​ക്ഷ​ണം മാ​ത്ര​മ​ല്ല എ​ബി​ക്ക് ഇൗ ​സം​രം​ഭം, ഇ​തി​നാ​യി ഡോ​ൾ​ഫി​ൻ ​െഎ.​ബി.​എ എ​ന്ന സ്​​ഥാ​പ​ന​വും തു​ട​ങ്ങി​യി​ട്ടാ​ണ് വ​ര​വ്. ​െഎ.​ടി മേ​ഖ​ല​യി​ൽ അ​ട​ക്കം ബം​ഗ​ളൂ​രു​വി​ൽ 19 വ​ർ​ഷ​ത്തോ​ളം ജോ​ലി ചെ​യ്​​ത എ​ബി​യു​ടെ വേ​റിട്ട ചി​ന്ത​യും താ​ൽപ​ര്യ​ങ്ങ​ളു​മാ​ണ് ക​ഴു​ത​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ​ത്തി​ച്ച​ത്. ജോ​ലി​യി​ൽ നി​ന്ന് രാ​ജി​വെ​ച്ച ശേ​ഷം രാ​ജ്യം മു​ഴു​വ​നാ​യി സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ എ​ബി ക​ഴു​ത​ക​ളെ ശ്ര​ദ്ധി​ക്കു​ന്ന​ത്. 

ക​ർ​ണാ​ട​ക​യി​ലും ത​മി​ഴ്​​നാ​ട്ടി​ലും ആ​ന്ധ്ര​​​പ്ര​ദേ​ശി​ലും തി​ക്കും​തി​ര​ക്കും കൂ​ട്ടി 10 മി​ല്ലീ​ലി​റ്റ​ർ പാ​ൽ 100 രൂ​പ​ക്ക്​ വാ​ങ്ങി​ക്കു​ടി​ക്കു​ന്ന​വ​രെ കൂ​ടി ക​ണ്ടെ​ത്തി​യ​തോ​ടെ എ​ബി ഉ​റ​പ്പി​ച്ചു; ക​ഴു​ത വി​ട്ടൊ​രു ക​ളി​യു​മി​ല്ല. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ സ​മ്പ​ന്ന​രു​ടെ മൃ​ഗ​മാ​ണ്​ ക​ഴു​ത. ക​ഴു​ത​പ്പാ​ലി​ന്‍റെ ഒൗ​ഷ​ധഗു​ണം ത​ന്‍റെ പ​ഠ​ന​ങ്ങ​ളി​ലൂ​ടെ ക​ണ്ടെ​ത്തി, നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ എ​ബി രാ​മ​മം​ഗ​ല​ത്തെ വീ​ടി​ന്​ സ​മീ​പ​ത്തെ  ര​ണ്ടേ​ക്ക​റി​ൽ പി​ന്നെ ഒ​ന്നും ആ​ലോ​ചി​ക്കാ​തെ ഫാം ​തു​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ 26 ക​ഴു​ത​ക​ളു​ടെ താ​വ​ള​മാ​ണ്​ രാ​മ​മം​ഗ​ല​ത്തെ എ​ബി​യു​ടെ ഫാം.

ബൈബിള്‍ വെളിച്ചം കാട്ടി
അ​ടി​യു​റ​ച്ച ​ൈക്ര​സ്​​ത​വ വി​ശ്വാ​സി​യാ​യ എ​ബി​ക്ക്​ പു​തി​യ സം​രം​ഭ​ത്തി​ലേ​ക്ക്​ വ​ഴി​കാ​ട്ടി​യാ​യ​ത്​ ബൈ​ബി​ളാ​ണ്. എ​ല്ലാ​വ​രാ​ലും ക​ളി​യാ​ക്ക​പ്പെ​ടു​ക​യും അ​വ​മ​തി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന ക​ഴു​തയുടെ പു​റ​ത്താ​ണ്​ യേ​ശു ജ​റൂ​സ​ല​മി​ലേ​ക്ക്​ എ​ത്തു​ന്ന​ത്. ത​ന്‍റെ യാ​ത്ര​ക്ക്​ യേ​ശു കു​തി​ര​യെ​യോ മ​റ്റു മൃ​ഗ​ങ്ങ​ളെ​യോ ഉ​പ​യോ​ഗിക്കാഞ്ഞതെന്ത്​? ഇ​യ്യോ​ബി​ന്​ 1000 പെ​ൺ​ക​ഴു​ത​ക​ളു​ണ്ടാ​യി​രു​ന്നുവെന്നല്ലേ ബൈ​ബി​ളി​ൽ പ​റ​യു​ന്നത്​. ചു​മ​ടെ​ടു​ക്കാ​നും മ​റ്റും ആ​ൺ​ക​ഴു​ത​ക​ളെ​യാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പിന്നെന്തിന്​1000 പെ​ൺ​ക​ഴു​ത​ക​ളെ വളർത്തുന്നു.  

donkey-farming
എ​ബി ബേ​ബി ത​​െൻറ ക​ഴു​ത​ഫാ​മി​ന് മു​ന്നി​ൽ
 


ഇതൊക്കെ കഴുതയുടെ പ്രാധാന്യമല്ലേ കാണിക്കുന്നത്​. ഇൗ​ജി​പ്​​തി​ലെ ക്ലി​യോ​പാ​ട്ര 700 ക​ഴു​ത​ക​ളു​ടെ പാ​ൽ ഉ​പ​യോ​ഗി​ച്ചാ​ണ്​ ദി​വ​സ​വും കു​ളി​ച്ചി​രു​ന്ന​തെന്ന കഥയും എബി ചൂണ്ടിക്കാട്ടുന്നു. ചുരുക്കിപ്പറഞ്ഞാൽ കഴുതയെന്ന മൃഗത്തെ കുറിച്ച്​ അടിമുടി ഗവേഷണം നടത്തിയാണ്​ ഇൗ ചെറുപ്പക്കാരൻ കഴുതഫാമിങ്​ രംഗത്തേക്ക്​ വന്നത്​. 2005ൽ ​െ​​എ.​ടി ജോ​ലി വി​ട്ട​ശേ​ഷമാണ്​ ​ എ​ബി ക​ഴു​ത​യെ​യും പാ​ലി​ന്‍റെ ഗു​ണ​മേ​ന്മ​യെ​യും​ കു​റി​ച്ച്​ അറിയാൻ ​ശ്രമിച്ചത്​. അങ്ങനെ 2016ൽ രാ​മ​മം​ഗ​ല​ത്ത്​ കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ക​ഴു​ത ഫാം ​ആ​രം​ഭി​ക്കു​കയായിരുന്നു. വീ​ടി​നോ​ട്​ ചേ​ർ​ന്ന്​ ക​ഴു​ത​പ്പാ​ലു​പ​യോ​ഗി​ച്ച്​ സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്​​തു​ക്ക​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​നു​ള്ള യൂ​നി​റ്റും തു​ട​ങ്ങി. 

രാ​മ​മം​ഗ​ല​ത്തി​ന്​ സ​മീ​പം പ​ച്ച​പ്പാ​ർ​ന്ന സ്​​ഥ​ല​ത്ത്​ ര​ണ്ടേ​ക്ക​റി​ൽ ക​ഴു​ത​ക​ൾ​ക്കുവേ​ണ്ട എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​മാ​യി​രു​ന്നു ഫാം ​ആ​രം​ഭി​ച്ച​ത്. അ​തീ​വ സൂ​ക്ഷ്​​മ​​ത​​യോ​ടെ കൈ​കാ​ര്യം ചെ​യ്യേ​ണ്ട​താ​ണ് ക​ഴു​​ത പ​രി​പാ​ല​ന​മെ​ന്ന് എ​ബി. ചെ​റി​യ അ​ശ്ര​ദ്ധ​പോ​ലും രോ​ഗ​ങ്ങ​ൾ വ​രാ​നും ച​ത്തൊ​ടു​ങ്ങാ​നും കാ​ര​ണ​മാ​കും. അ​തി​നാ​ൽ ത​ന്നെ ഫാ​മി​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​തി​നൊ​പ്പം തീ​റ്റ​ക്കു​ള്ള പു​ൽ വെ​ച്ചു​പി​ടി​പ്പി​ക്കു​ക​യും ചെ​യ്​​തു. ത​മി​ഴ്​​നാ​ട്ടി​ൽ​ നി​ന്നാണ്​ ഒ​ന്നി​ന്​ 25,000 രൂ​പ വീ​തം ന​ൽ​കി മൂ​ന്ന്​ ഡ​സ​നോ​ളം ക​ഴു​ത​ക​ളെ എ​ത്തി​ച്ച​ത്. 

തിരിച്ചടികളിലെ പാഠം മുന്നേറ്റത്തിനുള്ള പ്രേരണയായി
ഫാം ​തു​ട​ങ്ങാ​ൻ വേ​ണ്ടി ക​ഴു​ത​ക​ളെ വാ​ങ്ങാ​നു​ള്ള ശ്ര​മ​ത്തിെ​നാ​പ്പം ത​ന്നെ തി​രി​ച്ച​ടി​യു​മെ​ത്തി. ബം​ഗ​ളൂ​രു മാ​ർ​ക്ക​റ്റി​ലും മ​റ്റും അ​രല​ക്ഷം രൂ​പ​ക്ക്​ മു​ക​ളി​ൽ വി​ല​വ​രു​ന്ന ക​ഴു​ത​ക​ളെ നേ​രി​ട്ട്​ ത​മി​ഴ്​​നാ​ട്ടി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്ന്​ വാ​ങ്ങാ​നാ​യി​രു​ന്നു ശ്ര​മം. ത​മി​ഴ്​ ഗ്രാ​മ​ങ്ങ​ളി​ലെ​ത്തി ക​ഴു​ത​ക​ളെ വാ​ങ്ങാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ​ത​ന്നെ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ന്നു​തു​ട​ങ്ങി. അ​റു​ത്ത്​ ഇ​റ​ച്ചി​യാ​ക്കി വി​ൽ​ക്കു​ന്ന​തി​നാ​ണോ പ​രി​പാ​ടി​യെ​ന്നാ​യി​രു​ന്നു ആ​ദ്യ​മു​യ​ർ​ന്ന ചോ​ദ്യം. 

ഫാം ​തു​ട​ങ്ങു​ന്ന​തി​നാ​ണെ​ന്ന്​ ഒ​രു​വി​ധം പ​റ​ഞ്ഞു മ​ന​സ്സി​ലാ​ക്കി, കേ​ര​ള​ത്തി​ലേ​ക്ക്​ വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​വ​രു​​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​ടു​ത്ത ത​ട​സ്സം. ചെ​ക്ക്​​പോ​സ്​​റ്റി​ൽ ഉ​ദ്യോ​ഗ​സ്​​ഥ​ർ ത​ട​ഞ്ഞു. അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ളെ​ല്ലാം രാ​യ്​​ക്കു​രാ​മാ​നം ഒാ​ടി​പ്പാ​ഞ്ഞ്​ ഒ​പ്പി​ച്ചു​കൊ​ടു​ത്താ​ണ്​ ക​ഴു​ത​ക​ളെ നാ​ട്ടി​ലേ​ക്ക്​ എ​ത്തി​ച്ച​ത്. നാ​ട്ടി​ൽ എ​ത്തി​യ​തി​നു പി​ന്നാ​ലെ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി വാ​ങ്ങി​യ ക​ഴു​ത​ക​ളി​ൽ 15 എ​ണ്ണം ച​ത്തു. ഇ​തോ​ടെ പ​രീ​ക്ഷ​ണ​ങ്ങ​ളെ നേ​ര​ത്തെ പ​രി​ഹസി​ച്ച​വ​രു​ടെ ശ​ക്തി ഒ​ന്നു​കൂ​ടി വ​ർ​ധി​ച്ചെ​ന്ന് എ​ബി. എ​ന്നാ​ൽ തോ​ൽ​ക്കാ​ൻ മാ​ത്രം കൂ​ട്ടാ​ക്കാ​തി​രു​ന്ന എ​ബി അ​പ്പോ​ഴേ​ക്കും 20 ക​ഴു​ത​ക​ളു​മാ​യി ത​​െൻറ ഫാം ​തു​ട​ങ്ങി​ക്ക​ഴി​ഞ്ഞി​രു​ന്നു. 

donkey-farming

ഇ​ന്ത്യ​യി​ൽ ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു സം​രം​ഭം ആ​ദ്യ​മാ​യി​രു​ന്നു​വെ​ന്നും ത​നി​ക്ക്​ മു​ന്നി​ൽ മാ​തൃ​ക​ക​ളി​ല്ലാ​ത്ത​തി​നാ​ൽ എ​ല്ലാം സ്വ​യം മ​ന​സ്സി​ലാ​ക്കു​ക​യാ​യി​രു​ന്നു -എ​ബി പ​റ​യു​ന്നു. തി​രി​ച്ച​ടി​ക​ളി​ലെ പാ​ഠ​ങ്ങ​ളും ചു​റ്റു​മു​ള്ള​വ​രു​ടെ പ​രി​ഹാ​സ​ങ്ങ​ളും പ്രേ​ര​ണ​യാ​ക്കി​​ മു​ന്നോ​ട്ടുകു​തി​ച്ച എ​ബി​യു​ടെ ഫാ​മി​ൽ ഇ​പ്പോ​ൾ ര​ണ്ട്​ ആ​ൺ​ക​ഴു​ത​ക​ളു​ൾ​പ്പെ​ടെ 26 ക​ഴു​ത​ക​ളു​ണ്ട്. 

പാലിനായി എത്തുന്നവരില്‍ പരിഹസിച്ചവരും 
ക​ഴു​ത മ​ല​യാ​ളി​ക്ക് മ​ണ്ട​ൻ മൃ​ഗ​മാ​ണെ​ങ്കി​ലും പാ​ലിന്‍റെ വി​ല കേ​ട്ടാ​ൽ മൂ​ക്ക​ത്ത് വി​ര​ൽ​വെ​ക്കു​മെ​ന്ന് എ​ബി. ലി​റ്റ​റി​ന്​ 3000 രൂ​പ മുതൽ വി​ലയുണ്ടെന്ന്​ എബി പറയുന്നു. ഫാം ​തു​ട​ങ്ങാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പ​രി​ഹ​സി​ച്ച​വ​ർ ത​ന്നെ ഇ​പ്പോ​ൾ പാ​ൽ അ​ന്വേ​ഷി​ച്ച്​ വ​രു​ക​യാ​ണ്. വ​ള​രെ കു​റ​ച്ച്​ പാ​ൽ മാ​ത്ര​മാ​ണ്​ ക​ഴു​ത​യി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന​ത്. അ​തി​നാ​ൽ പാ​ലി​നും ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും വി​ല വ​ള​രെ കൂ​ടു​ത​ലാ​ണ്. ക​ഴു​ത​പ്പാ​ൽ സൗ​ന്ദ​​ര്യ​വ​ർ​ധ​ക വ​സ്​​തു​ക്ക​ൾ നി​ർ​മി​ക്കാ​നുള്ള അ​സം​സ്കൃ​ത​വ​സ്തു​വാ​ണെ​ന്ന് ആ​ദ്യ​മേ തി​രി​ച്ച​റി​ഞ്ഞ​തി​നാ​ൽ എ​ബി​യു​ടെ ല​ക്ഷ്യ​വും അ​ത് മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു. ഫെ​യ​ർ​നെ​സ്​ ക്രീ​മു​ക​ൾ, ഫേ​ഷ്യ​ൽ പാ​ക്കു​ക​ൾ, ഷാം​പൂ, ബോ​ഡി വാ​ഷ്, ബോ​ഡി ജെ​ൽ തു​ട​ങ്ങി​യ​വ​യു​ടെ നി​ർ​മാ​ണ​ത്തി​ലാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ.

ക​ഴു​ത​പ്പാ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ വി​ല കൂ​ടു​ത​ലാ​ണെ​ങ്കി​ലും ഗു​ണം മ​ന​സ്സി​ലാ​ക്കി​യ​വ​ർ ഇ​േ​പ്പാ​ൾ അ​േ​ന്വ​ഷി​ച്ച്​ എ​ത്തു​ക​യാ​ണെ​ന്ന്​ എ​ബി പ​റ​യു​ന്നു. പ​രി​മി​ത​മാ​യ രീ​തി​യി​ൽ മാ​ത്രം പാ​ൽ ല​ഭി​ക്കു​ന്ന​തി​നാ​ൽ വി​പു​ല​മാ​യി ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ ഇ​നി​യും സാ​ധി​ച്ചി​ട്ടി​ല്ല. പ്ര​മു​ഖ ബ്യൂ​ട്ടി​പാ​ർ​ല​റു​ക​ൾ​ക്ക് മാ​ത്ര​മാ​യാ​ണ് ഇ​പ്പോ​ൾ ന​ൽ​കാ​നാ​വു​ന്ന​ത്. ഒാ​ൺ​ലൈ​ൻ വ​ഴി​യു​ള്ള വി​ൽ​പ​ന​യു​മു​ണ്ട്. എ​ന്നാ​ലും എ​ല്ലാ ആ​വ​ശ്യ​ക്കാ​ർ​ക്കും എ​ത്തി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന​ത്  നി​രാ​ശ​യു​ണ്ടാ​ക്കു​ന്നു​ണ്ട്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ഫാം ​വി​പു​ലീ​ക​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് എ​ബി. ഇ​തോ​ടൊ​പ്പം ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ രം​ഗ​ത്തും ക​ഴു​ത​പ്പാ​ലി​ൽ​ നി​ന്നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ ​ല​ഭ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 

Show Full Article
TAGS:Donkey Farming Donkey milk Abey Baby Ramamangalam Agriculture News 
News Summary - Abey Baby's Donkey Farming in Ramamangalam -Agriculture News
Next Story