Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightനെല്ല് സംഭരണം: 27, 815...

നെല്ല് സംഭരണം: 27, 815 കർഷകർക്ക് പണം നൽകിയിട്ടില്ലെന്ന് ജി.ആർ അനിൽ

text_fields
bookmark_border
നെല്ല് സംഭരണം: 27, 815 കർഷകർക്ക് പണം നൽകിയിട്ടില്ലെന്ന് ജി.ആർ അനിൽ
cancel

കോഴിക്കോട് : വിള സീസണിൽ നെല്ലി സംഭരിച്ച വകയിൽ 27, 815 കർഷകർക്ക് പണം നൽകിയിട്ടില്ലെന്ന് ജി.ആർ അനിൽ നിയമസഭയെ അറിയിച്ചു. നെൽ സംഭരണത്തിൽ 189 കോടി രൂപ കുടിശികയാണ്. ആകെ 558.66 കോടിരുപയാണ് 74,107 കർഷകർക്ക് വിതരണം ചെയ്യേണ്ടത്. അതിൽ ജനുവരി 27 വരെ വിതരണം ചെയ്തത് 46,292 കർഷകർക്ക് 369.29 കോടി രൂപയാണ്.

ഇതര സംസ്ഥാനത്ത് നിന്നും നെല്ലു കൊണ്ടുവന്ന് സംസ്ഥാനത്തിന്റെ സംവരണത്തിൽ ഉൾപ്പെടുത്തിയതായി പരാതികളുണ്ടായെങ്കിലും അന്വേഷണത്തിൽ അത് കണ്ടെത്തിയിട്ടില്ല. നിശ്ചിത അളവിൽ നെല്ല് നൽകുവാൻ കഴിയാത്ത കർഷകരുടെ പേരിൽ അധികം നെല്ല് സംഭരിച്ചതായി സപ്ലൈകോ വിജിലൻസ് കണ്ടെത്തി. എന്നാൽ, അന്യ സംസ്ഥാനങ്ങളിൽ നിന്ന് വന്നതാണെന്ന് ഉറപ്പാക്കാനുള്ള തെളിവുകൾ പരിശോധനയിൽ ലഭിച്ചിട്ടില്ല.

ഇതര സംസ്ഥാനത്തു നിന്നും നെല്ല് ശേഖരിക്കാൻ മില്ലുകൾക്ക് അനുമതി നൽകിയിട്ടില്ല. കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന നെല്ല് സംഭരിക്കുന്നതിന് മാത്രമാണ് കരാറിൽ മില്ലുകൾക്ക് സപ്ലൈകോ അനുമതി നൽകിയിരിക്കുന്നത്. 2022-23 കാലത്ത് 61 മില്ലുകൾ സപ്ലൈകോയുമായി കരാറിൽ ഏർപ്പെട്ടു. നാളിതുവരെ 74,544 കർഷകരിൽനിന്നായി 1.98 ലക്ഷം നെല്ല് സംഭരിച്ചു.

നെല്ല് സംവരണത്തിലെ അപാകതകൾ സംബന്ധിച്ച് പരാതികൾ ലഭിച്ചിരുന്നു. ഇത്തരം പരാതികളിൽമേൽ സത്വര ഇടപെടൽ നടത്തുകയും സമയബന്ധിതമായി പരിഹാരം നിർദേശിക്കുകയും ചെയ്തു. ഫീൽഡ് തലത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഫീൽഡ് തലത്തിലെ ഉദ്യോഗസ്ഥർ തന്നെ പരിഹാരം കാണും. 2022-23 സീസണിലെ നെല്ല് സംവരണവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ രേഖകളിൽ കൃത്രിമത്വം കാണിച്ച പാലക്കാട് ജില്ലയിലെ നെല്ല് സംഭരണ അസിസ്റ്റന്റ് കെ.ഷൈജുവിനെതിരെ എഫ്.ഐ.ആർ പ്രകാരം മങ്കര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

മറ്റൊരു പരാതിയുമായി ബന്ധപ്പെട്ട് പാലക്കാട് നെല്ല് മാർക്കറ്റിങ് ഓഫീസറെ കോട്ടയം ജില്ലയിലേക്ക് സ്ഥലംമാറ്റി. പരാതിയുടെ അടിസ്ഥാനത്തിൽ മറ്റൊരു നെല്ല് മാർക്കറ്റിംഗ് ഓഫീസറെ മാതൃ വകുപ്പിലേക്ക് തിരിച്ചയച്ചു.നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹാര മാർഗങ്ങൾ നിർദേശിക്കുന്നതിനുമായി വിദഗ്ധ സമിതിയെ നിയോഗിക്കാൻ ജനുവരി 11ന് ചേർന്ന് കൃഷി- ഭക്ഷ്യ വകുപ്പ് മന്ത്രിമാരുടെ യോഗത്തിൽ തീരുമാനിച്ചു. ഡോ. വി.കെബൈബി, ഡേ.ശ്രീറാം വെങ്കിട്ടരാമൻ എന്നിവർ കൺവീനറായും എൽ.ആർ ആരതി മെമ്പർ സെക്രട്ടറിയുമാണെന്ന് മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Paddy procurementminister GR Anil
News Summary - Paddy procurement: 27,815 farmers have not been paid, says GR Anil
Next Story