കർഷകർക്ക്​ കൈതാങ്ങായി കെ.എസ്.എസ്.

കെ.എ.എസ്​ കാർഷിക പ്രവർത്തനങ്ങൾ
അര നൂറ്റാണ്ടിലേറെയായി വിവിധ മേഖലകളോടൊപ്പം കാര്‍ഷിക രംഗത്തും തനതായ സംഭാവനകള്‍ നല്‍കിയ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി 57000 കുടുംബങ്ങളുടെ ആശ്രയമാണ്. 1964 സെപ്റ്റംബര്‍ 14 നാണ് സൊസൈറ്റി രൂപവത്കരിച്ചത്. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സ​​െൻറർ ആണ് ആസ്ഥാനം.    കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യകേരളമാണ് പ്രവര്‍ത്തനമേഖല. കര്‍ഷകര്‍, വനിതകള്‍, ഭിന്നശേഷിക്കാര്‍, യുവജനങ്ങള്‍, വിധവകള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ഉള്‍പ്പെട്ട സ്വാശ്രയ സംഘങ്ങള്‍ കൃഷി, പരിസ്ഥിതി സംരക്ഷണം, മണ്ണ്, ജലം, ഊര്‍ജ്ജ സംരക്ഷണം ഭക്ഷ്യ സുരക്ഷ, സ്വയം തൊഴില്‍ പരിശീലനം വരുമാന സംരഭകത്വ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ നേട്ടം കൊയ്യുന്നു. കാര്‍ഷിക മേഖലയില്‍ ഊന്നല്‍ നല്‍കുന്ന സൊസൈറ്റി അഞ്ച് ജില്ലകളിലെ 80 ഗ്രാമങ്ങളില്‍ കര്‍ഷകസംഘങ്ങളും നബാര്‍ഡുമായി സഹകരിച്ച് ഫാര്‍മേഴ്സ് ക്ലബ്ബുകളും രൂപവത്കരിച്ചിട്ടുണ്ട്. 
20 വര്‍ഷമായി മധ്യകേരളത്തില്‍ പ്രശസ്തമായ ചൈതന്യ കാര്‍ഷികമേള അഞ്ച് വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ കൃഷി വകുപ്പി​​​െൻറ സഹകരണത്തോടെയാണ് നടത്തുന്നത്. എല്ലാ വര്‍ഷവും നവംബര്‍ അവസാനവാരം അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന കാര്‍ഷിക ഉത്പന്ന പ്രദര്‍ശന വിപണനമേള, സംവാദം, കലാപരിപാടികള്‍, കാര്‍ഷിക ക്വിസ്, ശില്‍പശാല എന്നിവ നടത്തും. ജാതി മത ഭേദന്യേ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക സ്വയം സഹായ ക്ലബ്ബു കള്‍ക്ക് പശുവളര്‍ത്തല്‍, കൂണ്‍, കോഴി, കാട, ടര്‍ക്കി, ഗിനി, താറാവ്, മുയല്‍, മത്സ്യകൃഷികള്‍, മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണം എന്നിവയില്‍ പരിശീലനം നല്‍കുന്നു. ഫിഷറീസ് വകുപ്പില്‍ നിന്ന് വാങ്ങുന്ന കട്‌ല, രോഹു, ഗ്രാസ് കാര്‍പ്പ് തുടങ്ങിയ മത്സ്യങ്ങളാണ് വളര്‍ത്തുന്നത്.
    തെള്ളകം സ​​െൻറര്‍ ഓഫിസ് വളപ്പില്‍ ഔഷധസസ്യങ്ങള്‍, ചെടികള്‍, കൂണ്‍ നിര്‍മാണ യൂനിറ്റ്, മാതൃക പോളി ഹൗസ്, മുയല്‍ വളര്‍ത്തല്‍ യൂനിറ്റ്, ബയോഗ്യാസ് യൂനിറ്റ്, ജൈവ കാര്‍ഷിക ഉത്പന്ന വിപണി എന്നിവയുണ്ട്. കേര വികസന ബോര്‍ഡി​​​െൻറ സഹായത്തോടെ തെങ്ങുകയറ്റ ആറു ദിവസ പരിശീലനവും പരിപാലനവും സൗജന്യ യന്ത്രവും നല്‍കുന്നു. മൊബൈല്‍ കോക്കനട്ട് ക്ലിനിക്കും പ്രവര്‍ത്തിക്കുന്നു. തെങ്ങ് സംബന്ധിച്ച എന്തു സേവനത്തിനും മൊബൈല്‍ ഫോണില്‍ വിളിച്ചാല്‍ സേവനം ലഭ്യമാകും. സൊസൈറ്റി സെക്രട്ടറി ഫാ.സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് സെക്രട്ടറി ഫാ. വിപിന്‍ കണ്ടോത്ത് എന്നിവരുടെ നേതൃത്വത്തില്‍ 15 പരിശീലകര്‍ സേവന സന്നദ്ധരായി എപ്പോഴുമുണ്ട്. ഫോണ്‍: 0481 2790947
 
Loading...
COMMENTS