ഔഷധ ഗുണമുള്ള നെൽ വിത്തിനങ്ങളുടെ സംരക്ഷകനായി സക്കീർ ഹുസൈൻ
text_fieldsസക്കീർ ഹുസൈൻ വിളവെടുത്ത നെൽക്കതിരുകളുമായി ഉദ്യോഗസ്ഥരോടൊപ്പം
കൊല്ലങ്കോട്: ഔഷധഗുണമുള്ള നെൽ വിത്തിനങ്ങളുടെ സംരക്ഷകനായി സക്കീർ ഹുസൈൻ. കൊല്ലങ്കോട്ടിൽ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർ സക്കീർ ഹുസൈന്റെ ‘കുടിലിടം’ സന്ദർശിക്കാതെ പോകാറില്ല. അത്രക്കും പച്ചപ്പ് നിറഞ്ഞ പാടശേഖരമാണ് നെടുമണിയിലേത്. 12 ഏക്കറിലധികം വിശാലമായ പാടശേഖരങ്ങളിൽ സംസ്ഥാനത്ത് അന്യംനിന്നുപോകുന്ന ഒട്ടേറെ ഔഷധഗുണമുള്ള നെൽ വിത്തനങ്ങൾ കൃഷി ചെയ്ത് അവയെ സംരക്ഷിക്കുകയാണ് കർഷകനായ സക്കീർ ഹുസൈൻ.
അസം, ഛത്തീസ്ഗഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലെ വിത്തിനങ്ങളായ അസം ബ്ലാക്ക്, രാംലി, ചിനൂർ കല്യാണി വയലറ്റ്, നാസർ ബാത്ത്, കാല ബട്ടി, കാകി ശാല എന്നിവയും വിത്തിറക്കി വിജയിച്ചിട്ടുണ്ട്. 12 ഏക്കർ നെൽകൃഷിയിൽ രണ്ട് ഏക്കർ ഔഷധ ഇനങ്ങളും 10 ഏക്കറിൽ ഉമ ഇനവും ആണ് കൃഷി ചെയ്യുന്നത്. പ്ലാസ്റ്റിക്ക് ഉപയോഗത്തിനെത്തിരെ നിരന്തരം ബോധവത്കരണം നടത്തിവരുന്ന സക്കീർ ഹുസൈൻ തന്റെ കൃഷിയിടം സന്ദർശിക്കാനെത്തുന്നവർക്ക് നിരവധി പരിസ്ഥിതി സംരക്ഷണ പാഠങ്ങളും നൽകിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

