നെല്ലുമായി കാത്തിരിപ്പ്...
text_fieldsപെരിങ്ങോട്ടുകുറുശ്ശി
മേഖലയിൽ രണ്ടാം
വിള കൊയ്ത്ത് കഴിഞ്ഞ വയൽ
പെരിങ്ങോട്ടുകുറുശ്ശി: രണ്ടാംവിള നെൽകൃഷി കൊയ്ത്ത് തുടങ്ങി ആഴ്ചകളായിട്ടും നെല്ല് സംഭരണത്തിൽ അനിശ്ചിതത്വം തുടരുന്നതോടെ പ്രതിഷേധവുമായി കർഷകർ. സംഭരിക്കുന്നതാരെന്നോ ഏത് ബാങ്കിലാണ് പി.ആർ.എസ് ഏർപ്പെടുത്തിയതെന്നോ അറിയില്ലെന്ന് കർഷകർ പറയുന്നു. കൊയ്തെടുത്ത നെല്ലുമായി പലരും കാത്തിരിപ്പ് തുടരുകയാണ്. വൈകിയാൽ കുറഞ്ഞ വിലയ്ക്ക് സ്വകാര്യ ഏജന്റുമാർക്ക് നൽകേണ്ടി വരുമെന്ന ആശങ്കയും കർഷകർ പങ്കിടുന്നു.
ഒന്നാംവിള സംഭരണത്തിന്റെ പകുതി പണം പോലും ലഭിച്ചിട്ടില്ലെന്നും കോട്ടായി, പെരിങ്ങോട്ടുകുറുശ്ശി, മാത്തൂർ, മേഖലയിലെ കർഷകർ പറയുന്നു.

