കൊയ്ത്ത് ആരംഭിച്ചു; സംഭരണം ചർച്ച ചെയ്യാൻ നാളെ തിരുവനന്തപുരത്ത് യോഗം
text_fieldsപാലക്കാട്: ജില്ലയിൽ കൊയ്ത്ത് ആരംഭിച്ചതോടെ നെല്ലു സംഭരണം സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് യോഗം ചേരും. ജില്ലയിൽ മണ്ണാർക്കാട്, ഒറ്റപ്പാലം താലൂക്കളിൽ കൊയ്ത്ത് ആരംഭിച്ചു. നെൽകൃഷി ഏറെയുള്ള പാലക്കാട്, ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലെ ജലസേചന സൗകര്യമില്ലാത്ത മലയോരമേഖലകളിലും വിളവെടുപ്പിന് പാകമായി തുടങ്ങി. ഫെബ്രവരിയോടെ ജില്ലയിൽ വിളവെടുപ്പ് സജീവമാകും.
ഒന്നാം വിളയിൽ കൊയ്തെടുത്ത നെല്ല് ജില്ലയിലെ കർഷകർക്ക് താങ്ങുവിലക്ക് നൽകാൽ കഴിഞ്ഞില്ല. സംഭരണത്തിൽ സപ്ലൈകോ-മില്ലുടമകൾ തമ്മിൽ ധാരണയിലെത്താൻ കഴിയാത്തതാണ് കാരണം. സംഘങ്ങളെ നെല്ലു സംഭരണം ഏൽപിക്കാനുള്ള ശ്രമങ്ങളും ഫലം കണ്ടില്ല. ആലത്തൂർ പ്രാഥമിക സഹകരണ സംഘം മാത്രമാണ് നെല്ല് സംഭരിച്ചത്. മറ്റ് ഇടങ്ങളിൽ സംഭരണം വൈകിയതോടെ കർഷകർ നഷ്ടം സഹിച്ച് ഓപൺ മാർക്കറ്റിൽ വിറ്റു. ഈ സീസൺ മുതൽ കിലോക്ക് 30 രൂപ താങ്ങുവില പ്രഖ്യാപിച്ചെങ്കിലും കർഷകർക്ക് ഓപ്പൺ മാർക്കറ്റിൽ ലഭിച്ചത് കിലോയ്ക്ക് 20 മുതൽ 23 രൂപ വരെയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തിയ സമയത്ത് സംഭരണം താളം തെറ്റിയത് തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിച്ചതയാണ് എൽ.ഡി.എഫ് വിലയിരുത്തൽ. നിയമസഭ അടുത്തിരിക്കെ രണ്ടാം വിള സംഭരണം കാര്യക്ഷമമായി നടത്തിയില്ലെങ്കിൽ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന കണക്കുകൂട്ടലാണ് സംഭരണം സജീവമാകുമ്പോഴെക്കും മുന്നൊരുക്കം കാര്യക്ഷമമാക്കാൻ മുഖ്യമന്ത്രി ഇടപെട്ട് യോഗം വിളിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

