Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_right'തേവം': ദ്രുതവാട്ട...

'തേവം': ദ്രുതവാട്ട പ്രതിരോധ ശേഷിയുള്ള കുരുമുളകിനം

text_fields
bookmark_border
തേവം: ദ്രുതവാട്ട പ്രതിരോധ ശേഷിയുള്ള കുരുമുളകിനം
cancel
camera_alt???????, ??. ??. ????????, ??. ???.?? ????? ???. ??????? ???? ????????? ????

കുരുമുളകിന്‍റെ കൂടപ്പിറപ്പാണ് ദ്രുതവാട്ടം. രോഗം വന്നാൽ പിന്നെ വലിയ പ്രതീക്ഷയ്ക്ക് വകയില്ല. കുമിൾനാശിനികളുടെ പ്രയോഗവും മറ്റ് രോഗ നിയന്ത്രണ മാർഗങ്ങളും ഒരു പരിധി വരെ മാത്രമേ രോഗത്തെ നിയന്ത്രിക്കാൻ പര്യാപ്തമാകുന്നുള്ളു എന്നത് ഒരു വസ്തുതയാണ്. വിളകളുടെ രോഗ നിയന്ത്രണത്തിൽ സ്ഥായിയായതും, ചിലവു കുറഞ്ഞതും, സുരക്ഷിതവുമായ മാർഗമാണ് രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങളുടെ കൃഷി. കുരുമുളകിന്‍റെ കാര്യത്തിൽ, 'തേവം' ഇതാദ്യമായി ഈ  ലക്‌ഷ്യം കൈവരിച്ചിരിക്കുകയാണ്!

ദ്രുതവാട്ടം ബാധിച്ച നശിച്ച തോട്ടത്തിൽ, തലയ്ക്ക് കൈവെച്ച നിൽക്കുന്ന പാവം കർഷകന്‍റെ ദയനീയമായ ചിത്രം മനസ്സിൽ ഒരു നീറുന്ന ഓർമയായി കൊണ്ടുനടന്ന നാളുകളിലാണ് രോഗപ്രതിരോധശേഷിയുള്ള ഒരിനം കുരുമുളകിനെ പറ്റി കാര്യമായി ചിന്തിക്കുന്നത്.തുടർന്ന് കുരുമുളകിന്‍റെ വിവിധ ഇനങ്ങളുടെ രോഗ പ്രതിരോധശേഷി വിലയിരുത്താനായുള്ള ഒരു ശാസ്ത്രീയ പഠനം ആരംഭിച്ചു.അങ്ങനെ ദ്രുതവാട്ടത്തിന്‍റെ ഈറ്റില്ലമായ തോട്ടങ്ങളിൽ, നിരവധി വർഷങ്ങളിൽ വിവിധ കുരുമുളകിനങ്ങൾ പരീക്ഷിച്ചതിൽ നിന്നാണ് ‘തേവ’ത്തിന്‍റെ രോഗപ്രധിരോധശേഷി ബോധ്യമാകുന്നതും,തുടർന്ന് ഇതിൻറെ പിറവിയും . 1990 കളിൽ Tata Tea Ltd. ൻറെ  വാൽപ്പാറ (Valparai)   estate ൽ ആരംഭിച്ച പഠന നിരീക്ഷണം, കേരളത്തിലെ പല സ്ഥലങ്ങളിലും , കർണാടകത്തിലും വീണ്ടും ആവർത്തിച്ച്‌ ഈ ഇനത്തിന്‍റെ രോഗപ്രതിരോധ ശേഷി  ഉറപ്പുവരുത്തുകയുണ്ടായി . 2005 ലാണ്  രോഗ പ്രതിരോധ ശേഷിയും , ഉദ്പാദന മികവും,ഗുണമേന്മയും  അടിസ്ഥാനമാക്കി ‘തേവം’, ഔദ്യോഗികമായി റിലീസ് ചെയ്യുന്നത്.

thevam

‘തേവൻമുണ്ടി’ എന്ന നാടൻ ഇനത്തിൽ നിന്ന് നിർധാരണം(selection) വഴി കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം ഉരുത്തിരിച്ചെടുത്തതാണ് 'തേവം'. ഇതിനകം, 'തേവം' കുരുമുളക് കർഷകർക്ക് ഏറ്റവും പ്രിയമുള്ള ഇനമായി മാറിയിട്ടുണ്ട്. കർണ്ണാടകത്തിലെ Sakelaspur ൽ ഉള്ള  Geetha estate ൽ (15 ha) 'തേവ'ത്തിന്‍റെ വിവിധ പ്രായത്തിലുള്ള 2020 വള്ളികൾ ഇപ്പോഴുണ്ട്. 'മറ്റെല്ലാ കുരുമുളകിനങ്ങളിലും വെച്ച്  'തേവം' ആണ് ഒന്നാം നമ്പർ ! രോഗപ്രതിരോധ ശേഷിയുടെ കാര്യത്തിലും, ഗുണത്തിന്‍റെ കാര്യത്തിലും,ഉത്പാദനമികവിലും ‘തേവം’ മുന്നിലാണ്'. Geetha estate  ഉടമ ശ്രീ. H.S.ധർമ്മരാജ് (46) (ph no: 9448 15 64 53) ന്‍റെ വാക്കുകൾ !

'നല്ല രോഗ പ്രതിരോധ ശേഷിയും, ഒപ്പം ഉയർന്ന വിളവും, ഇത്രയും ഗുണനിലവാരവും വേറെ ഏത് കുരുമുളകിനാണുള്ളത്?' ശ്രീ.ധർമ്മരാജ് തുടർന്ന്ചോദിക്കുന്നു. തന്‍റെ എസ്റ്റേറ്റിൽ കൂടുതൽ സ്ഥലത്തേക്ക് ‘തേവം’ വ്യാപിപ്പിക്കാൻ ഉള്ള ശ്രമത്തിലാണ് ശ്രീ.ധർമ്മരാജും, പിതാവ് ശ്രീ. H.N. ശാന്തയ്യയും(74). കുരുമുളകിന്‍റെ കൃഷിക്ക് പുറമെ കയറ്റുമതി ബിസ്സിനസ്സ്  കൂടിയുള്ള ശ്രീ.ധർമ്മരാജിന്‍റെ അഭിപ്രായത്തിൽ ‘തേവ’ത്തിന്‍റെ മുഴുത്ത മണികൾ കയറ്റുമതി മാർക്കറ്റിൽ ഇതിനു മാറ്റ് കൂട്ടാൻ കാരണമാണ്.കുരുമുളകിന് പുറമെ കാപ്പിയും കൃഷി ചെയ്യുന്ന ശ്രീ.ധർമരാജ് ഈ രണ്ടു വിളകളുടെ കാര്യത്തിലും ഏറ്റവും നൂതന കൃഷിരീതികളാണ് അനുവർത്തിക്കുന്നത്.

അന്തരാഷ്ട്ര തലത്തിൽ തന്നെ ഏറ്റവും മികച്ച ഗുണനിലവാരമുള്ള കാപ്പി കർഷകനായ ശ്രീ. ്ധർമ്മരാജ് കുരുമുളക് കൃഷിയുടെയും, സംസ്ക്കരണത്തിന്‍റെയും കാര്യത്തിലും അങ്ങേയറ്റം ശ്രദ്ധ കൊടുക്കുന്നുണ്ട്. കുരുമുളക് തരംതിരിക്കാനും പായ്ക്ക് ചെയ്യാനും ഒക്കെ ആധുനിക സംവിധാനങ്ങൾ തന്‍റെ വീട്ടുവളപ്പിൽ തന്നെ ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്. സംസ്ക്കരണത്തിലും കയറ്റുമതിയിലും സഹായിക്കാൻ ശ്രീമതി നന്ദിത ധർമ്മരാജും കൂട്ടിനുണ്ട്. കാപ്പിയുടെ ഗുണനിലവാര മികവിന് അംഗീകാരമായി 2017 ലെ Earnest Illy International Coffee Award കഴിഞ്ഞ മാസം NewYork ൽ വെച്ച് ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

thevam

തന്‍റെ തോട്ടത്തിൽ സമ്മിശ്ര വളപ്രയോഗമാണ് ശ്രീ. ധർമ്മരാജ് അനുവർത്തിക്കുന്നത്. എല്ലാ വള്ളികൾക്കും ജലസേചനവും ഏർപ്പാടാക്കിയിട്ടുണ്ട്.ഈ വർഷം ഇതുവരെ 1200 പേരാണ് Geetha Estate സന്ദർശിച്ചത്. സന്ദർശകർക്ക് തന്‍റെ കൃഷി രീതിയും, സംസ്കരണ മുറകളും ഒക്കെ വിശദീകരിച്ചുകൊടുക്കാൻ ധർമ്മരാജും,ശ്രീ ശാന്തയ്യയും എപ്പോഴും സന്നദ്ധരാണ്.

‘തേവ’ത്തിന്‍റെ രോഗപ്രതിരോധ ശേഷിയുടെ മറ്റൊരു  നേർക്കാഴ്ച Tata Coffee Ltd ൻറെ Glenlor ma Estate, Hudikeri, Hysodlur, Kodagu ൽ കാണാം .ചുറ്റും രോഗം ബാധിച്ചു മഞ്ഞളിച്ച Panniyur -1 ഇനത്തിനു  നടുവിലായി  തികഞ്ഞ പുഷ്ടിയോടെ നിൽക്കുന്ന ‘തേവം’ ആരുടേയും ശ്രദ്ധ പിടിച്ചു പറ്റും!. ഇവിടെ ഏകദേശം 60 ഓളം കായ്ക്കുന്ന വള്ളികളുൾപ്പെടെ മൊത്തം 2200 ഓളം ‘തേവം’ വള്ളികളുണ്ട്. ‘തേവ’ത്തിന്‍റെ ശക്തിക്ക് ഇതിൽപരം ഒരു സാക്ഷ്യം വേറെ വേണോ !

‘തേവ’ത്തിന്‍റെ വേരുപിടിപ്പിച്ച  തൈകൾക്ക് ബന്ധപ്പെടുക:
1) ATIC Manager, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം,മേരിക്കുന്ന് P.O  കോഴിക്കോട്-12, phone: 0495 2730704
2) Head, ICAR-IISR Regional Station, Appangala 
Phone:  08272245451/  08272245514/   08272298574

ലൈസെൻസികൾ
1)    Mr. Martin Manual
Elavunkal (H), Thalayad P.O
Unnikulam, Kozhikkod 673 574
Ph No: 9495 61 34 99.
2)    Mr. Girish N Hegde
Sahayadri Nursery & Farm
Halkodu Village, Edagigaleman Post
Sagar Taluk ,Shimoga-577 401
Karnataka
Ph No: 9448 14 64 32.
3)    Mrs.Tabira
C/o .Mr.Abdul Nabeel
Pattorakkal
Natura,Meppayur P.O,Kozhikode
Pin : 673 524
Ph no : 9495 08 37 53.

മറ്റുള്ളവർ
1)    Mr.George N.T
 Nedumkallel
 Venappara
 Kozhikkode – 673 582.
 Ph No: 9048 22 72 37

തയാറാക്കിയത്: ഡോ. ബി. ശശികുമാർ, ഡോ. എസ്.ജെ അങ്കെ ഗൗഡ, ഡോ. വി. ശ്രീനിവാസൻ, ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം, കോഴിക്കോട്-12.
sasikumarsooranadu@gmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsAgriculture NewsIISR ThevamThevamPepper PlantIndian Institute of Spices Research
News Summary - IISR Thevam Pepper Plant by Indian Institute of Spices Research in Calicut -Agriculture News
Next Story