നടന്നത് അയ്യപ്പ സംഗമമല്ല; ബി.ജെ.പി - സി.പി.എം ഐക്യ സംഗമം -എ.പി. അനിൽകുമാർ
text_fieldsഎ.പി അനിൽകുമാർ
മലപ്പുറം: അയ്യപ്പ സംഗമമല്ല, ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ഐക്യപ്പെടലിന്റെ സംഗമമാണ് പത്തനംതിട്ടയിൽ നടന്നതെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് എ. പി.അനിൽകുമാർ. ബി.ജെ.പിയും സി.പി.എമ്മും അവിശുദ്ധ ബന്ധം കൂടുതൽ ബോധ്യപ്പെടുന്നതായിരുന്നു ഈ പരിപാടിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വോട്ട് ബാങ്ക് ലക്ഷ്യമിട്ട് വിഭാഗീയത ഉണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങൾക്ക് സി.പി.എം വലിയ വില കൊടുക്കേണ്ടിവരും മതേതര സംഗമമല്ല, മതേതര വിരുദ്ധ സംഗമമാണ് അവിടെ നടന്നത്.
ന്യൂനപക്ഷങ്ങൾക്കെതിരെ പ്രസംഗിക്കുന്ന വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറിൽ കയറ്റികൊണ്ടുപോയതും വിഭജനത്തിന്റെ ആശയത്തിന്റെ വക്താവായ യോഗി ആതിഥ്യനാഥിന്റെ സന്ദേശം വായിച്ചതിൽനിന്നുമെല്ലാം ഈ പരിപാടിയുടെ ദിശ എങ്ങോട്ടാണെന്ന് വ്യക്തമാണ്.
ജനങ്ങളുടെ കണ്ണിൽപൊടിയിടുന്ന പരിപാടിയാണ് തദേശഭരണ സ്ഥാപനങ്ങളിലെ വികസന സദസ്. അതിൽനിന്നു ഒറ്റക്കെട്ടായി മാറിനിൽക്കാൻ യു.ഡി.എഫ് തീരുമാനിച്ചതാണ്. കോൺഗ്രസ് എടുത്ത തീരുമാനമല്ലത്. ആ തീരുമാനം എല്ലാവർക്കും ബാധകമാണെന്നും വിവാദം മാധ്യമ സൃഷ്ടി മാത്രമാണെന്നും എ.പി. അനിൽകുമാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

