നിങ്ങൾ 'കോളാമ്പി' കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഒ.ടി.ടിയിൽ കാണാം...
text_fieldsമലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ഒ.ടി.ടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. തെന്നിന്ത്യൻ സൂപ്പർ നായിക നിത്യ മേനനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ. രാജീവ്‌കുമാർ ഒരുക്കിയ 'കോളാമ്പി' എന്ന ചിത്രമാണ് സ്ട്രീമിങ് ആരംഭിച്ചത്. സൈന പ്ലേയിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്.
നിത്യ മേനോൻ, രഞ്ജി പണിക്കർ, രോഹിണി, അരിസ്റ്റോ സുരേഷ് എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിലീസിന് മുമ്പേ ചിത്രത്തിന് ദേശീയ പുരസ്ക്കാരവും ഒരു സംസ്ഥാന പുരസ്ക്കാരവും നേടിയിരുന്നു. ചരിത്രമേറെ പറയാനുള്ള ജവഹര്‍ സൗണ്ട്സ് എന്ന സ്ഥാപനത്തെ കാലം പാട്ട് കാപ്പിക്കടയാക്കി മാറ്റിയ കഥയാണ് ‘കോളാമ്പി’.
രവി വര്‍മന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ സാബു സിറിളും നിർവഹിക്കുന്നു. സംവിധായകനോടൊപ്പം ഡോ.കെ.എം വേണുഗോപാലും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രമേഷ് നാരായണനാണ് സംഗീതം. എൻ.എം ബാദുഷ പ്രൊഡക്ഷൻ കൺട്രോളറാവുന്ന ചിത്രത്തിന് ശബ്ദസംവിധാനം നിര്‍വഹിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്.
ചിത്രത്തിൽ ബോംബെ ജയശ്രീ ആലപിച്ച ഗാനം ഏറെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. എഡിറ്റർ: അജയ് കുയിലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതാപൻ കല്ലിയൂർ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: പ്രദീപ് രംഗൻ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

