Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ സർവീസിൽ കയറാൻ...

സർക്കാർ സർവീസിൽ കയറാൻ വേണ്ടി ചെറുപ്പക്കാർക്ക്​ സ്വപ്​നയായി മാറാൻ കഴിയില്ല -ഷാഫി പറമ്പിൽ

text_fields
bookmark_border
സർക്കാർ സർവീസിൽ കയറാൻ വേണ്ടി ചെറുപ്പക്കാർക്ക്​ സ്വപ്​നയായി മാറാൻ കഴിയില്ല -ഷാഫി പറമ്പിൽ
cancel

തിരുവനന്തപുരം: കേരളത്തിലെ ഒരു സർക്കാറും ഇന്നേവരെ രാജ്യ​േദ്രാഹ കേസിന്​ അന്വേഷണവിധേയരാവേണ്ട അവസ്ഥയിലേക്ക്​ മാറിയിട്ടില്ലെന്ന്​ ഷാഫി പറമ്പിൽ എം.എൽ.എ. ഇ.എം.എസ്​ മുതൽ ഉമ്മൻചാണ്ടി വരെയുള്ളവരുടെ ഭരണകാലയളവിൽ എൻ.ഐ.എക്ക്​ കേരളത്തി​െൻറ സെക്രട്ടറിയേറ്റി​െൻറ പടി കടന്ന്​ വരേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. അത്​ ന്യായീകരണ തിലകങ്ങൾക്ക്​ അറിയാഞ്ഞിട്ടല്ലെന്നും പാർട്ടി പറയുന്നതിനപ്പുറം പാടാൻ ആർജ്ജവമില്ലാത്തതുകൊണ്ടാണ്​ ന്യായീകരിക്കേണ്ടി വരുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. നിയമസഭയിൽ അവിശ്വാസ പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ അന്വേഷണ ഏജൻസി​ അന്വേഷിക്കുന്ന കേസി​െൻറ ഉറവിടമായി കേരളത്തി​െൻറ മുഖ്യമന്ത്രിയുടെ ഓഫീസ്​ മാറിയിരിക്കുകയാണ്​. സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കള്ളക്കടത്ത്​ പ്രതികൾക്ക്​ ഉണ്ടാക്കികൊടു​ത്ത സൗകര്യങ്ങളുടെ നീണ്ട പട്ടിക ഓരോ ദിവസവും പുറത്തു വന്നിട്ടും തനിക്ക്​ യാതൊരു പങ്കുമില്ല എന്ന്​ മാത്രം പറഞ്ഞു​െകാണ്ട്​ രക്ഷപ്പെടാൻ ​ശ്രമിക്കുകയാണ് മുഖ്യമന്ത്രി​. മുഖ്യമന്ത്രിയു​െട ഓഫീസുമായി ബന്ധമില്ലാത്തത് പിണറായി വിജയന്​ മാത്രമേയുള്ളൂവെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

സ്വപ്​ന സുരേഷിന്​ തളികയിൽ ജോലി കൊടുത്ത്​ മുഖ്യമന്ത്രിയു​െട ഓഫീസിനകത്തും സെക്രട്ടറിയേറ്റിനകത്തും കയറാൻ കഴിയുന്ന സ്വാധീനം ഉണ്ടാക്കി കൊടുത്തത്​ പ്രതിപക്ഷമല്ല. സ്വപ്​ന സുരേഷിനെ ​ജോലിക്കെടുക്കണമെന്ന്​ കൺസൽട്ടൻസിക്ക്​ നിർദേശം കൊടു​ത്തത്​ എം. ശിവശങ്കരനാണ്​. ഫ്ലാറ്റ്​ ലഭിച്ചതും സ്​പേസ്​ പാർക്കിൽ നിയമനം ലഭിച്ചതുമെല്ലാം ശിവശങ്കരൻ വഴിയാണ്​. ഇതേ ശിവശങ്കരനൊപ്പം തന്നെയാണ്​ സ്വപ്​ന യു.എ.ഇയിൽ സന്ദർശനം നടത്തിയതും അദ്ദേഹത്തി​െൻറ നിർദേശപ്രകാരമാണ്​ അവർക്ക്​ ലഭിക്കുന്ന അഴിമതി പണം അതാത്​ സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നതും. ആ ശിവശങ്കരന്​ ഒരേയൊരു ഗോഡ്​ഫാദറേയുള്ളൂ, അത്​ കേരള മുഖ്യമന്ത്രിയാണെന്നും ഷാഫി ആരോപിച്ചു.

സർക്കാറിനെ അവിശ്വസിക്കുന്നവരിൽ കേരളത്തിലെ പതിനായിരക്കണക്കിന്​ ചെറുപ്പക്കാരു​െട തൊഴിൽ സ്വപ്​നങ്ങളുണ്ട്​. സർക്കാർ സർവീസിൽ കയറാനായി എല്ലാ ചെറുപ്പക്കാർക്കും സ്വപ്​നയാവാനും കോടിയേരി ബാലകൃഷ്​ണ​െൻറ ഭാര്യാ സഹോദരനാവാനും ആനത്തലവട്ടം ആനന്ദ​െൻറ മകനാവാനും കോലിയക്കോട്​ കൃഷ്​ണൻ നായരു​െട മകനാവാനും സാധിക്കില്ല. ജോലിക്കായി എം.എം. ലോറൻസി​െൻറ ബന്ധു​ ആവാനു​ം കെ. വരദരാജ​െൻറ മകനാവാനു​ം പറ്റില്ലെന്നും ഷാഫി പരിഹസിച്ചു.

പി.എസ്​.സി പരീക്ഷ വിജയിച്ച്​ ജോലിക്ക്​ വേണ്ടി കാത്തിരിക്കുന്നവരെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾ നടത്തിയവർ സർക്കാറിൽ അവിശ്വാസം രേഖപ്പെടുത്താൻ പ്രതിപക്ഷത്തിന്​ അവകാശമില്ലെന്ന്​ പറഞ്ഞാൽ അത്​ കേരളത്തിലെ യുവാക്കൾ അംഗീകരിക്കില്ല. തുടർ ഭരണം പ്രഖ്യാപിച്ച ചാനലുകളെയും അവതാരകരെയും വാഴ്​ത്തി പാടിയവർ ചർച്ചകൾക്കിടയിൽ ചോദ്യങ്ങൾ ചോദിക്കുമ്പോഴേക്ക്​ ബഹിഷ്​കരണത്തി​െൻറ വഴി തേടി പോകുന്നത്​ ഉത്തരമില്ലാത്തതുകൊണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentshafi parambilNon Confidence Motion
Next Story