വീട് ബ്രസീൽ ആക്കി കൊച്ച് ആരാധകർ
text_fieldsമണ്ണഞ്ചേരിയിൽ ‘ബ്രസീൽ’ ആക്കിയ വീട്
മണ്ണഞ്ചേരി: ഫുട്ബാൾ ആവേശത്തിൽ ഒരു വീട് 'ബ്രസീൽ' ആക്കി കൊച്ചുആരാധകർ. മണ്ണഞ്ചേരി കുപ്പേഴത്തെ കുട്ടികളാണ് വേറിട്ട ആവേശം തീർത്തത്. കുപ്പേഴത്ത് കുമ്പളത്ത് ഒഴിഞ്ഞുകിടന്ന വീടിന്റെ പുറംഭാഗം മാറ്റിയെടുത്തത്.
കൂട്ടുകാർ ഇവിടെയിരുന്നാണ് കളി ചർച്ച ചെയ്യുന്നത്. പഴയ കളിക്കാരുടെ ഫോട്ടോയും ബ്രസീൽ പതാകയും ലോഗുമൊക്കെയായി മുഴുവൻ കളർഫുൾ ആക്കിയിരിക്കുകയാണ് ഇവർ. എൻ. ഉനൈസ്, എൻ. ആദിൽ, കെ. അഫ്രീദ്, സഹദ് ജബ്ബാർ, യാസീൻ ആശാൻ, നജാത്ത് ആശാൻ, ജാസിം സെലം, ആർ. റിഫാസ്, ഷാഹുൽ അഷ്റഫ്, കെ. തൗഫീഖ്, അസർ അൻവർ, അക്കു അലി തുടങ്ങിയവരാണ് ഇതിന് പിന്നിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

