Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയൂ​ത്ത് ഇ​ന്ത്യ...

യൂ​ത്ത് ഇ​ന്ത്യ യൂ​ത്ത്‌ കോ​ൺ​ഫ​റ​ൻ​സ് ഇ​ന്ന്

text_fields
bookmark_border
യൂ​ത്ത് ഇ​ന്ത്യ യൂ​ത്ത്‌ കോ​ൺ​ഫ​റ​ൻ​സ് ഇ​ന്ന്
cancel
camera_alt

സു​ലൈ​മാ​ൻ മേ​ൽ​പ​ത്തൂ​ർ, ഡോ. ​ന​ഹാ​സ് മാ​ള, അ​ക്ബ​ർ ഖാ​ൻ, സി​ദ്റ​തു​ൽ മു​ൻ​ത​ഹ എ​ന്നി​വ​ർ​ക്ക് യൂ​ത്ത് ഇ​ന്ത്യ ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി​യ സ്വീ​ക​ര​ണം

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സം, യു​വ​ത്വം, കു​ടും​ബം എ​ന്ന പ്ര​മേ​യ​ത്തി​ൽ യൂ​ത്ത് ഇ​ന്ത്യ സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് വെ​ള്ളി​യാ​ഴ്ച മ​ഹ്ബൂ​ല​യി​ലെ ഇ​ന്നോ​വ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ക്കും. ഫാ​മി​ലി കൗ​ൺ​സ​ലി​ങ്, പൊ​തു​സേ​മ്മ​ള​നം, ഇ​ശ​ൽ വി​രു​ന്ന്, സ​മ്മാ​ന​ദാ​നം എ​ന്നി​വ ഉ​ണ്ടാ​കും.

ഉ​ച്ച​ക്കു​ശേ​ഷം ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ഫാ​മി​ലി കൗ​ൺ​സ​ലി​ങ് സെ​ഷ​നോ​ടെ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​വും. പ്ര​ശ​സ്ത കൗ​ൺ​സ​ല​റും സൈ​ക്കോ​ള​ജി​സ്റ്റു​മാ​യ സു​ലൈ​മാ​ൻ മേ​ൽ​പ​ത്തൂ​ർ നേ​തൃ​ത്വം ന​ൽ​കും. ചോ​​ദ്യോ​ത്ത​ര സെ​ഷ​നും ഉ​ണ്ടാ​കും.

വൈ​കീ​ട്ട് അ​ഞ്ചി​ന് പൊ​തു​സ​മ്മേ​ള​നം സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​ന​ഹാ​സ് മാ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. സു​ലൈ​മാ​ൻ മേ​ൽ​പ​ത്തൂ​ർ, എ​സ്.​ഐ.​ഒ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വാ​ഹി​ദ് ചു​ള്ളി​പ്പാ​റ, കെ.​ഐ.​ജി പ്ര​സി​ഡ​ന്റ് ശ​രീ​ഫ് പി.​ടി, യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ന്റ് മെ​ഹ്നാ​സ് മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

പ്ര​മു​ഖ ഗാ​യ​ക​രാ​യ അ​ക്ബ​ർ ഖാ​ൻ, സി​ദ്റ​തു​ൽ മു​ൻ​ത​ഹ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ഇ​ശ​ൽ വി​രു​ന്നും ഉ​ണ്ടാ​കും. സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ൽ​നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് സ​മ്മാ​നം ന​ൽ​കും. സ്പോ​ൺ​സ​ർ​മാ​രാ​യ ബ​ദ​ർ അ​ൽ സ​മാ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ന​ൽ​കു​ന്ന ഗോ​ൾ​ഡ് കോ​യി​ൻ, 45 ദീ​നാ​റി​ന്റെ ഹെ​ൽ​ത്ത് പാ​ക്കേ​ജ്, പ്രി​ൻ​സ​സ് ട്രാ​വ​ൽ​സ് ന​ൽ​കു​ന്ന നാ​ട്ടി​ലേ​ക്കു​ള്ള വ​ൺ​വേ ടി​ക്ക​റ്റ്, ബി.​ഇ.​സി​യി​ൽ ഇ​ട​പാ​ട് ന​ട​ത്തി​യ​വ​രി​ൽ നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 10 പേ​ർ എ​ന്നി​വ​ർ​ക്ക് സ​മ്മാ​നം ഉ​ണ്ടാ​കും. യൂ​ത്ത്‌ ഇ​ന്ത്യ ന​ട​ത്തി​യ സ​മ്മ​ർ ഇ​ൻ കു​വൈ​ത്ത് -ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ന​ട​ക്കും.

സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ യൂ​ത്ത് ഇ​ന്ത്യ പ്ര​വ​ർ​ത്ത​ക​രെ ബ​ന്ധ​പ്പെ​ടാം. ഫ​ർ​വാ​നി​യ- 9605 4101/+91 96059 40132, റി​ഗാ​യി- 51502515, ജ​ലീ​ബ്- 6669 7852, സാ​ൽ​മി​യ- 6673 0353, ഫ​ഹാ​ഹീ​ൽ- 65760706, അ​ബു​ഹാ​ഫി​ല- 98733472, മം​ഗ​ഫ്- 90095814.

കു​വൈ​ത്തി​ൽ എ​ത്തി​യ സു​ലൈ​മാ​ൻ മേ​ൽ​പ​ത്തൂ​ർ, ഡോ. ​ന​ഹാ​സ് മാ​ള, ഗാ​യ​ക​ൻ അ​ക്ബ​ർ ഖാ​ൻ, സി​ദ്റ​തു​ൽ മു​ൻ​ത​ഹ എ​ന്നി​വ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​ത്ത് ഇ​ന്ത്യ ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaityou india youth Conferenceyou india youth Conferenceyou india youth Conference
Next Story