Begin typing your search above and press return to search.
exit_to_app
exit_to_app
Joe Biden Donald Trump
cancel
Homechevron_rightYear Ender 2021chevron_rightഅമേരിക്കൻ...

അമേരിക്കൻ തെരഞ്ഞെടുപ്പും ഒമിക്രോൺ ഭീതിയും; 2021ൽ ലോകം കണ്ടത്​

text_fields
bookmark_border

യു.എസ്സിൽ ജോ ​ബൈ​ഡ​ൻ

യു.​എ​സ് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​നെ വി​ജ​യി​യാ​യി യു.​എ​സ് കോ​ണ്‍ഗ്ര​സ് ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ച്ചു. ഭൂ​രി​പ​ക്ഷ​ത്തി​ന് വേ​ണ്ട 270 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ മ​റി​ക​ട​ന്ന​തോ​ടെ​യാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബൈ​ഡ​ന്റെ വി​ജ​യം ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ച്ച​ത്. 56കാ​രി​യാ​യ ഇ​ന്ത്യ​ൻ വം​ശ​ജ ക​മ​ല ഹാ​രി​സ്​ വൈ​സ്​ പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ വ​നി​ത​യും ഇ​ന്ത്യ​ൻ വം​ശ​ജ​യു​മാ​ണ്​ ക​മ​ല. മുൻ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ്​ ഉപേക്ഷിച്ച പാരീസ്​ കാലാവസ്ഥാ ഉടമ്പടിയിലേക്ക്​ അമേരിക്ക ഔദ്യോഗികമായി തിരിച്ചെത്തി.


കാ​പ്പി​റ്റോ​ൾ ആ​ക്ര​മ​ണം

ജ​നു​വ​രി ആ​റി​ന്​ റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​വ്​ ഡോ​ണള്‍ഡ് ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ അ​നു​കൂ​ലി​ക​ൾ യു.​എ​സ് സെ​ന​റ്റി​ലെ കാപി​റ്റോ​ൾ ഹാ​ളി​ലേ​ക്ക് ഇരച്ചുകയറി. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ഒ​രു​മി​ച്ച് സെ​ന​റ്റ് ഹൗ​സി​ലെ​ത്തിയ​പ്പോ​ള്‍ അ​വി​ടെ നി​ല​യു​റ​പ്പി​ച്ചി​രു​ന്ന പൊ​ലീ​സി​ന് പി​ന്മാ​റേ​ണ്ടി വ​ന്നു.


ഒ​ടു​വി​ല്‍ ഒ​രു കൂ​ട്ടം ആ​ളു​ക​ള്‍ യു.​എ​സ് സെ​ന​റ്റി​ല്‍ അ​ഴി​ഞ്ഞാ​ടി. അ​ക്ര​മ​ത്തി​ല്‍ അ​ഞ്ച് പേ​ർ മ​രി​ച്ചു. പ​തി​റ്റാ​ണ്ടു​ക​ളോ​ളം ലോ​ക പൊ​ലീ​സ് എ​ന്ന് സ്വ​യ​വും മ​റ്റു​ള്ള​വ​രെ കൊ​ണ്ടും വി​ളി​പ്പി​ച്ചി​രു​ന്ന യു.​എ​സ്​ ച​രി​ത്ര​ത്തി​ല്‍ ത​ന്നെ നാ​ണ​ക്കേ​ടി​ന്‍റെ ദി​വ​സ​മാ​യി​രു​ന്നു അ​ത്. വം​ശീ​യ വാ​ദി​ക​ള്‍ യു.​എ​സ് കാപി​റ്റോ​ള്‍ ഹൗ​സി​ന് മു​ന്നി​ല്‍ ഉ​യ​ര്‍ത്തി​യ ക​ഴു​മ​രം യു.​എ​സി​ലെ നി​യ​ന്ത്രി​ത ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ കൊ​ല​മ​ര​മാ​യി ചി​ത്രീ​ക​രി​ക്ക​പ്പെ​ട്ടു.


നെ​ത​ന്യാ​ഹു യു​ഗ​ത്തി​ന് അ​ന്ത്യം

ഇ​സ്ര​യേ​ലി​ൽ 12 വ​ർ​ഷം നീ​ണ്ട ബി​ന്യമി​ൻ നെ​ത​ന്യാ​ഹു യു​ഗ​ത്തി​ന് അ​ന്ത്യം. പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ൾ രൂ​പ​വ​ത്‌​ക​രി​ച്ച ഐ​ക്യ​സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്റി​ൽ വി​ശ്വാ​സ​വോ​ട്ട് നേ​ടി. 59നെ​തി​രേ 60 സീ​റ്റു​നേ​ടി​യാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​വ് യാ​യി​ർ ലാ​പി​ഡ് സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ച്ച​ത്. എ​ന്നാ​ൽ ധാ​ര​ണ​പ്ര​കാ​രം വ​ല​തു​പ​ക്ഷ നേ​താ​വും യ​മി​ന പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ ന​ഫ്താലി ബെ​നറ്റി​ന്​ പ്ര​ധാ​ന​മ​ന്ത്രി പ​ദം. 49കാ​ര​നാ​യ ബെ​നറ്റ് നെ​ത​ന്യാ​ഹു​വി​ന് കീ​ഴി​ൽ പ്ര​തി​രോ​ധ​മ​ന്ത്രി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. എ​ട്ടു​പാ​ർ​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഐ​ക്യ​സ​ർ​ക്കാ​രി​ൽ റാം (​അ​റ​ബ് ഇ​സ്‌​ലാ​മി​സ്റ്റ്) പാ​ർ​ട്ടി​യു​മു​ണ്ട്. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷ​മാ​ണ് രാ​ജ്യ​ത്തെ 20 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന അ​റ​ബ് ജ​ന​ത​യെ പ്ര​തി​നി​ധാനം ചെയ്യുന്ന ഒ​രു പാ​ർ​ട്ടി ഭ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​കു​ന്ന​ത്.

 • കോ​വി​ഡ്​ കാ​ര​ണം മാ​റ്റി​വെ​ച്ച പ​ല ഇ​വ​ൻ​റു​ക​ളും 2021ൽ ​ന​ട​ന്നു. യൂ​റോ​വി​ഷ​ൻ ഗാ​ന​മ​ത്സ​രം, 26ാമ​ത് യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സ് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന ഉ​ച്ച​കോ​ടി, ദു​ബൈ​ എ​ക്സ്പോ 2020, യു​വേ​ഫ യൂ​റോ 2020, 2020 സ​മ്മ​ർ ഒ​ളി​മ്പി​ക്സ്, പാ​രാ​ലി​മ്പി​ക്സ്, കോ​പ്പ അ​മേ​രി​ക്ക കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ പ്ര​ധാ​ന​പ്പെ​ട്ട​ത്.
 • യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സ് 2021നെ ട്ര​സ്​​റ്റ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ വ​ർ​ഷ​മാ​യി ​പ്ര​ഖ്യാ​പി​ച്ചു.
 • ആ​ഫ്രി​ക്ക​ൻ കോ​ണ്ടി​നെ​ൻ​റ​ൽ ഫ്രീ ​ട്രേ​ഡ് ഏ​രി​യ പ്രാ​ബ​ല്യ​ത്തി​ൽ
 • കിം ​ജോ​ങ് ഉ​ൻ ഉ​ത്ത​ര കൊ​റി​യ​യു​ടെ ​ വ​ർ​ക്കേ​ഴ്​​സ്​ പാ​ർ​ട്ടി​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
 • ഫ്രാ​ൻ​സി​ലെ ലി​യോ​ണി​ൽ, എ​ഡ്വാ​ർ​ഡ് ഹെ​റി​യ​റ്റ് ഹോ​സ്പി​റ്റ​ലി​ൽ ഒ​രു ഐ​സ്‌​ലാ​ൻ​ഡി​ക് രോ​ഗി​ക്ക് ഇ​രു​കൈ​ക​ളും തോ​ളു​ക​ളും ആ​ദ്യ​മാ​യി മാ​റ്റി​വെ​ച്ചു.
 • ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി ഓ​ഫ് വി​യ​റ്റ്നാം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ന്ഗു​യാ​ൻ ഫൂ ​ട്ര​ങ്​ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
 • കോ​വി​ഡ്​ ബാ​ധി​ച്ച് 5,00,000 മ​ര​ണ​ങ്ങ​ൾ മ​റി​ക​ട​ന്ന ആ​ദ്യ രാ​ജ്യ​മാ​യി അ​മേ​രി​ക്ക.
 • ഇ​സ്തം​ബൂ​ൾ ക​ൺ​വെ​ൻ​ഷ​നി​ൽ​നി​ന്ന് പി​ന്മാ​റു​ന്ന​താ​യി തു​ർ​ക്കി പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ് ത്വ​യ്യ​ബ്​ ഉ​ർ​ദു​ഗ്വാ​ൻ പ്ര​ഖ്യാ​പി​ച്ചു. ഇ​ങ്ങ​നെ ചെ​യ്യു​ന്ന ആ​ദ്യ രാ​ജ്യ​മാ​ണ്​ തു​ർ​ക്കി.

റാ​ഉൾ കാ​സ്ട്രോ​യു​ടെ രാ​ജി

മു​ന്‍ ക്യൂ​ബ​ന്‍ പ്ര​സി​ഡ​ന്റ് റാ​ഉ​ൾ കാ​സ്ട്രോ ക്യൂ​ബ​ന്‍ ക​മ്യൂ​ണി​സ്റ്റ്​ പാ​ര്‍ട്ടി ഫ​സ്റ്റ്​ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ സ്ഥാ​നം രാ​ജി വെ​ച്ചു. എ​ട്ടാം പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സി​ന്റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ലാ​ണ് ഇ​ദ്ദേ​ഹം രാ​ജി​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ക്യൂ​ബ​ന്‍ വി​പ്ല​വ​ത്തോ​ടെ ഫി​ദ​ല്‍ കാ​സ്‌​ട്രോ തു​ട​ക്ക​മി​ട്ട, പാ​ര്‍ട്ടി​നേ​തൃ​ത്വ​ത്തി​ലെ കാ​സ്‌​ട്രോ യു​ഗ​ത്തി​നാ​ണ് സ​ഹോ​ദ​ര​ന്‍ റാ​ഉളി​ന്‍റെ രാ​ജി​യോ​ടെ അ​ന്ത്യ​മാ​യ​ത്. ക്യൂ​ബ​ന്‍ പ്ര​സി​ഡ​ന്റാ​യ മി​ഖാ​യേ​ല്‍ ഡ​യ​സ്കാ​ന​ലി​ന് റാഉ​ള്‍ സെ​ക്ര​ട്ട​റി സ്ഥാ​നം കൈ​മാ​റി. 1959 മു​ത​ല്‍ 2006വ​രെ ഫി​ദല്‍ കാ​സ്‌​ട്രോ ആ​യി​രു​ന്നു ക്യൂ​ബ​ന്‍ ക​മ്യൂ​ണി​സ്റ്റ് പാ​ര്‍ട്ടി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ജ​ന​റ​ല്‍. ഫി​ദ​ലി​ന്റെ പി​ന്‍ഗാ​മി​യാ​യാ​ണ് റാ​ഉൾ ഈ ​സ്ഥാ​നം ഏ​റ്റെ​ടു​ത്ത​ത്.

 • കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വെ​ർ​ച്വ​ൽ ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ച്ച്​ ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
 • ഛാദ്​ ​പ്ര​സി​ഡ​ൻ​റ്​ ഇ​ഡ്രി​സ് ഡെ​ബി 30 വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ന് ശേ​ഷം വി​മ​ത​സേ​ന​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു.
 • 53 ജീ​വ​ന​ക്കാ​രു​മാ​യി ഇ​ന്തോ​നേ​ഷ്യ​ൻ നാ​വി​ക​സേ​ന​യു​ടെ കെ.​ആ​ർ.​ഐ ന​ങ്കാ​ല മു​ങ്ങി. 2003ന് ​ശേ​ഷം ഒ​രു അ​ന്ത​ർ​വാ​ഹി​നി​ക്ക​പ്പ​ലി​ലു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ന​ഷ്​​ട​മാ​ണി​ത്.
 • ഇ​സ്രാ​യേ​ലി​ൽ, മെ​റോ​ൺ പ​ർ​വ​ത​ത്തി​ൽ മ​ത​പ​ര​മാ​യ ഉ​ത്സ​വ​ത്തി​നി​ടെ തിക്കിലും തിരക്കിലും 45 പേ​ർ കൊ​ല്ല​പ്പെ​ട്ടു.
 • ടി​ഗ്രേ യു​ദ്ധം: ഇ​ത്യോ​പ്യ​ൻ സ​ർ​ക്കാ​ർ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ടി​ഗ്രേ​യു​ടെ ത​ല​സ്ഥാ​ന​മാ​യ മെ​ക്കെ​ല്ലെ ടി​ഗ്രേ പ്ര​തി​രോ​ധ​സേ​ന പി​ടി​ച്ചെ​ടു​ത്തു.
 • അ​ഴി​മ​തി​ക്കേ​സി​ൽ ജ​യി​ലി​ല​ട​ച്ച മു​ൻ പ്ര​സി​ഡ​ന്‍റ്​ പാ​ർ​ക്​ ഗ്യൂ​ൻ ഹെ​ക്ക്​ ദ​ക്ഷി​ണ​കൊ​റി​യ മാ​പ്പു ന​ൽ​കി
 • താ​ലി​ബാ​ൻ തീ​വ്ര​വാ​ദി​ക​ളു​മാ​യി ഏ​റ്റു​മു​ട്ടി​യ​തി​നു​ശേ​ഷം ആ​യി​ര​ത്തി​ല​ധി​കം അ​ഫ്ഗാ​ൻ സൈ​നി​ക​ർ അ​യ​ൽ​രാ​ജ്യ​മാ​യ ത​ജി​ക്കി​സ്​​താ​നി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്തു.
 • ആ​യി​ര​ക്ക​ണ​ക്കി​ന് ക്യൂ​ബ​ൻ ചെ​റു​പ്പ​ക്കാ​ർ, ഭ​ക്ഷ്യ-​മ​രു​ന്ന് ക്ഷാ​മ​ത്തി​ൽ സാ​ൻ അ​േ​ൻ​റാ​ണി​യോ ഡി ​ലോ​സ് ബാ​നോ​സി​ൽ സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​തി​ഷേ​ധം ന​ട​ത്തി.
 • ഹെ​യ്തി പ്ര​സി​ഡ​ൻ​റ്​ ജോ​വി​െ​ന​ൽ മോ​യ്‌​സ് സ്വ​വ​സ​തി​യി​ൽ വെ​ടി​യേ​റ്റ്​ മ​രി​ച്ചു.

ക​ടു​ത്ത സൂ​ര്യാ​ത​പം

വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ ക​ടു​ത്ത സൂ​ര്യ​ാതപം 600​ല​ധി​കം മ​ര​ണ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി. ചു​ഴ​ലി​ക്കാ​റ്റു പോ​ലെ ത​ന്നെ അ​പ​ക​ട​ക​ര​മാ​യ മ​റ്റൊ​രു കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും ശ​ക്തി​പ്രാ​പി​ച്ചു. കാ​ലി​ഫോ​ര്‍ണി​യ​യി​ലെ കാ​ടു​ക​ള്‍ ക​ത്തി​യ​മ​ര്‍ന്നു.

 • പെ​റു​വി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ൻ​റാ​യി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ പെ​ഡ്രോ കാ​സ്​​റ്റി​ലോ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
 • സി​നോ​വാ​ക് വാ​ക്സി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ​അം​ഗീ​കാ​രം

ഇ​സ്രാ​യേ​ൽ-​ ഫ​ല​സ്തീ​ൻ സം​ഘ​ർ​ഷം

ആ​ധു​നി​ക ഇ​സ്രാ​യേ​ൽ രൂ​പവത്​ക​ര​ണ വേ​ള​യി​ൽ ഫ​ല​സ്തീ​നി​ക​ൾ കൂ​ട്ട​ത്തോ​ടെ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​തി​നെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന 'ന​ഖ്​​ബ' ദി​ന​ത്തി​ൽ വെ​സ്റ്റ് ബാ​ങ്കി​ലെ റാ​മ​ല്ല​യി​ൽ വ​ൻ പ്ര​തി​ഷേ​ധം ന​ട​ന്നു. ഫ​ല​സ്തീ​നി​ലെ അ​സോ​സി​യേ​റ്റ​ഡ് പ്ര​സ്, അ​ൽ ജ​സീ​റ തു​ട​ങ്ങി​യ മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ​സ്സ​യി​ലെ ബ​ഹു​നി​ല ഓ​ഫി​സ് കെ​ട്ടി​ടം ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ത്തു. ബെ​യ്റ്റ്-​എ​ൽ സെ​റ്റി​ൽ​മെ​ന്റ് സ്ഥി​തി ചെ​യ്യു​ന്ന റാ​മ​ല്ല​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലൊ​ന്നി​ൽ ഫ​ല​സ്തീ​ൻ പ്ര​തി​ഷേ​ധ​ക്കാ​ർ ഇ​സ്രാ​യേ​ലി സാ​യു​ധ സേ​ന​യെ നേ​രി​ട്ടു. മ​ര​ണ​സം​ഖ്യ 250 ക​വി​ഞ്ഞു.


ആ​ണ​വാ​യു​ധ നി​രോ​ധ​ന ക​രാ​ർ

ലോ​ക​ത്താ​ദ്യ​മാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ ആ​ണ​വാ​യു​ധ​ങ്ങ​ൾ നി​രോ​ധി​ച്ചു​കൊ​ണ്ട്​ യു.​എ​ൻ ക​രാ​ർ നി​ല​വി​ൽ വ​ന്നു. ആ​ണ​വാ​യു​ധ​ങ്ങ​ൾ കൈ​വ​ശം​വെ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ ക​ടു​ത്ത എ​തി​ർ​പ്പി​നി​ടെ​യാ​ണ്​ ച​രി​ത്ര​പ​ര​മാ​യ ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. ര​ണ്ടാം​ലോ​ക​യു​ദ്ധ​കാ​ല​ത്ത്​ അ​മേ​രി​ക്ക​യു​ടെ ഹി​രോ​ഷി​മ, നാ​ഗ​സാ​ക്കി ബോം​ബാ​ക്ര​മ​ണ​ത്തി​നു ശേ​ഷ​മാ​ണ്​ ആ​ണ​വാ​യു​ധ​ങ്ങ​ളു​ടെ നി​രോ​ധ​ന ക​രാ​റി​ന്​ മു​റ​വി​ളി ഉ​യ​ർ​ന്ന​ത്. 2017ൽ ​യു.​എ​ൻ ആ​ണ​വാ​യു​ധ നി​രോ​ധ​ന ക​രാ​ർ വോ​ട്ടി​നി​ടാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ 122 രാ​ജ്യ​ങ്ങ​ൾ അ​നു​കൂ​ലി​ച്ചു. അ​ന്ന്​ ഇ​ന്ത്യ​യ​ട​ക്കം എ​ട്ടു രാ​ജ്യ​ങ്ങ​ൾ ച​ർ​ച്ച​യി​ലും വോ​​ട്ടെ​ടു​പ്പി​ലും പ​​ങ്കെ​ടു​ത്തി​ല്ല. ഇ​ന്ത്യ​ക്കു പു​റ​മെ ആ​ണ​വാ​യു​ധ​ങ്ങ​ൾ കൈ​വ​ശം​വെ​ക്കു​ന്ന അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, ചൈ​ന, പാ​കി​സ്​​താ​ൻ, ഉ​ത്ത​ര​കൊ​റി​യ, റ​ഷ്യ, ഫ്രാ​ൻ​സ്, ഇ​സ്രാ​യേ​ൽ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ്​ വി​ട്ടു​നി​ന്ന​ത്. ആ​ണ​വാ​യു​ധ​ത്തി​െ​ൻ​റ തി​ക്ത​ഫ​ല​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ അ​നു​ഭ​വി​ച്ച ജ​പ്പാ​നും ക​രാ​റി​നെ പി​ന്തു​ണ​ച്ചി​ല്ല. ആ​ണ​വാ​യു​ധ​ങ്ങ​ളു​ടെ നി​ർ​മാ​ണം, പ​രീ​ക്ഷ​ണം, കൈ​വ​ശം വെ​ക്ക​ൽ, കൈ​മാ​റ്റം ചെ​യ്യ​ൽ എ​ന്നി​വ​ക്കൊ​ക്കെ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യ​തോ​ടെ നി​രോ​ധ​നം വ​രും.

ലോ​കം ഒ​മി​ക്രോ​ൺ ഭീ​തി​യി​ൽ

കോ​വി​ഡി​ന്റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ ഭീ​തി​യി​ലാ​ണ് ലോ​കം. ഡെ​ൽ​റ്റ വ​ക​ഭേ​ദ​ത്തേ​ക്കാ​ൾ വേ​ഗ​ത്തി​ൽ പ​ട​രു​ന്ന ഒ​മി​ക്രോ​ൺ നൂ​റി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​ക്ക​ഴി​ഞ്ഞു. അ​മേ​രി​ക്ക പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​ക​ളി​ൽ 73 ശ​ത​മാ​ന​വും ഒ​മി​ക്രോ​ൺ മൂ​ല​മാ​ണെ​ന്നാ​ണ്​ പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ഡെ​ൽ​റ്റ​​യു​ടെ അ​ത്ര അ​പ​ക​ട​കാ​രി​യ​ല്ല ഒ​മി​ക്രോ​ൺ എ​ന്ന്​ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​ന്‍റെ വ്യാ​പ​ന ശേ​ഷി​യാ​ണ്​ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​ത്. പ​ല രാ​ജ്യ​ങ്ങ​ളും ലോ​ക്​​ഡൗ​ൺ ഉ​ൾ​പ്പെ​ടെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു.

 • സ​മോ​വ​യി​ലെ അ​പ്പീ​ൽ കോ​ട​തി ഫി​യാ​മി ന​വോ​മി മ​താ​ഫ​യു​ടെ​യും സ​ർ​ക്കാ​റി​െ​ൻ​റ​യും സ​ത്യ​പ്ര​തി​ജ്ഞ​യെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി ക​ണ​ക്കാ​ക്കി, മൂ​ന്നു മാ​സ​ത്തെ ഭ​ര​ണ​ഘ​ട​നാ പ്ര​തി​സ​ന്ധി അ​വ​സാ​നി​പ്പി​ച്ചു.
 • തു​നീ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ കൈ​സ് സെ​യ്ദ് രാ​ജ്യ​ത്ത് അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്തു. പാ​ർ​ല​മെ​ൻ​റ്​ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും പ്ര​ധാ​ന​മ​ന്ത്രി​യെ പു​റ​ത്താ​ക്കു​ക​യും ചെ​യ്തു.
 • ഐ​ൻ​സ്​​റ്റീ​െ​ൻ​റ സാ​മാ​ന്യ ആ​പേ​ക്ഷി​ക​താ​സി​ദ്ധാ​ന്ത​ത്തെ സ്ഥി​രീ​ക​രി​ക്കു​ന്ന ഒ​രു ത​മോ​ദ്വാ​ര​ത്തി​ന് പി​ന്നി​ൽ​നി​ന്നു​ള്ള പ്ര​കാ​ശ​ത്തി​െ​ൻ​റ ആ​ദ്യ നേ​രി​ട്ടു​ള്ള നി​രീ​ക്ഷ​ണം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു.

കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള ആ​ക്ര​മ​ണം

കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഐ.​എ​സ്​ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 13 യു.​എ​സ് സൈ​നി​ക​ർ ഉ​ൾ​പ്പെ​ടെ 182 പേ​ർ കൊ​ല്ല​പ്പെ​ട്ടു. തി​രി​ച്ച​ടി​യാ​യി അ​മേ​രി​ക്ക​യും വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. എ​ന്നാ​ൽ ഇ​തി​ൽ നി​ര​പ​രാ​ധി​ക​ളാ​യ സാ​ധാ​ര​ണ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട​തി​ൽ അ​മേ​രി​ക്ക പി​ന്നീ​ട്​ മാ​പ്പു​പ​റ​ഞ്ഞു.

 • ഗി​നി​യ​യി​ൽ അ​ട്ടി​മ​റി. ഗി​നി​യ​യു​ടെ പ്ര​സി​ഡ​ൻ​റ്​ ആ​ൽ​ഫ കോ​ണ്ഡെ​യെ അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത​താ​യി അ​വ​കാ​ശ​പ്പെ​ട്ട് മു​ൻ ഫ്ര​ഞ്ച് സൈ​നി​ക​നാ​യ ല​ഫ്. കേ​ണ​ൽ മ​മാ​ഡി ഡൗം​ബൂ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത സൈ​നി​ക​വി​ഭാ​ഗം ത​ട​ഞ്ഞു​വെ​ച്ചു.
 • ചൈ​ന​യു​ടെ സ്വാ​ധീ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ആ​സ്‌​ട്രേ​ലി​യ, യു.​കെ, യു​നൈ​റ്റ​ഡ് സ്​​റ്റേ​റ്റ്‌​സ് എ​ന്നി​വ​ക്കി​ട​യി​ൽ ത്രി​ക​ക്ഷി സു​ര​ക്ഷാ ഉ​ട​മ്പ​ടി രൂ​പ​വ​ത്​​ക​രി​ച്ചു.
 • പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ​ർ​ക്കാ​ർ പ​രാ​ജ​യ​ത്തെ തു​ട​ർ​ന്ന് അ​ർ​ജ​ൻ​റീ​നി​യ​ൻ പ്ര​സി​ഡ​ൻ​റ്​ ആ​ൽ​ബെ​ർ​ട്ടോ ഫെ​ർ​ണാ​ണ്ട​സി​െ​ൻ​റ മ​ന്ത്രി​സ​ഭ​യി​ലെ നി​ര​വ​ധി മ​ന്ത്രി​മാ​ർ രാ​ജി​വെ​ച്ചു. ഇ​ത് രാ​ഷ്​​ട്രീ​യ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യി.
 • റ​ഷ്യ​ൻ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. പ്രസിഡന്‍റ്​ വാദിമിർ പുടി​െന്‍റ യു​നൈ​റ്റ​ഡ് റ​ഷ്യ പാ​ർ​ട്ടി ഏ​ക​ദേ​ശം 50 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി.
 • ലോ​ക എ​ക്സ്പോ ദു​ബൈ​യി​ൽ ന​ട​ന്ന​ു
 • യോ​ഷി​ഹി​ഡെ സു​ഗ​യു​ടെ പി​ൻ​ഗാ​മി​യാ​യി ഫ്യൂ​മി​യോ കി​ഷി​ദ ജ​പ്പാ​െ​ൻ​റ നൂ​റാ​മ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി.
 • ചെ​ക്ക് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്. പ്ര​ധാ​ന പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​യ SPOLU, പൈ​റേ​റ്റ്സ് ആ​ൻ​ഡ് മേ​യ​ർ​മാ​ർ എ​ന്നി​വ​ർ നി​യ​മ​സ​ഭ ഭൂ​രി​പ​ക്ഷം നേ​ടി.
 • സെ​ബാ​സ്​​റ്റ്യ​ൻ കു​ർ​സ് ത​നി​ക്കെ​തി​രെ ആ​രം​ഭി​ച്ച അ​ഴി​മ​തി അ​ന്വേ​ഷ​ണ​ത്തി​െ​ൻ​റ ഫ​ല​മാ​യി ഓ​സ്ട്രി​യ​യു​ടെ ചാ​ൻ​സ​ല​ർ സ്ഥാ​നം രാ​ജി​വെ​ച്ചു.
 • സു​ഡാ​നി​ൽ സൈ​നി​ക അ​ട്ടി​മ​റി. പ്ര​ധാ​ന​മ​ന്ത്രി അ​ബ്​​ദു​ല്ല ഹം​ദോ​ക്ക് വീ​ട്ടു​ത​ട​ങ്ക​ലി​ൽ. പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഫ​ത്താ​ഹ് അ​ൽ ബു​ർ​ഹാ​ൻ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കു​ക​യും സ​ർ​ക്കാ​റി​െ​ൻ​റ പി​രി​ച്ചു​വി​ട​ൽ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.
 • മൂ​ന്നാ​മ​ത്തെ പാ​ശ്ചാ​ത്യ ഇ​ത​ര വാ​ക്സി​നാ​യ കോ​വാ​ക്സി​ന്​​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അം​ഗീ​കാ​രം.
 • യു​നൈ​റ്റ​ഡ് സ്​​റ്റേ​റ്റ്സ്, ഇ​ന്ത്യ, ബ്ര​സീ​ൽ എ​ന്നി​വ​ക്ക്​ ശേ​ഷം 10 ദ​ശ​ല​ക്ഷം കോ​വി​ഡ്​ കേ​സു​ക​ൾ മ​റി​ക​ട​ക്കു​ന്ന നാ​ലാ​മ​ത്തെ രാ​ജ്യ​മാ​യി യു​നൈ​റ്റ​ഡ് കി​ങ്​​ഡം മാ​റി.
 • കോ​മ​ൺ​വെ​ൽ​ത്ത് ഓ​ഫ് നേ​ഷ​ൻ​സി​ൽ അം​ഗ​മാ​യി തു​ട​രു​മ്പോ​ൾ ത​ന്നെ സ്വാ​ത​ന്ത്ര്യ​ത്തി​െ​ൻ​റ 55ാം വാ​ർ​ഷി​ക​ത്തി​ൽ ബാ​ർ​ബ​ഡോ​സ് ഒ​രു റി​പ്പ​ബ്ലി​ക്കാ​യി മാ​റി.
 • കോ​വി​ഡ്​ കേ​സു​ക​ൾ 50 ദ​ശ​ല​ക്ഷം മ​റി​ക​ട​ക്കു​ന്ന ആ​ദ്യ​ത്തെ രാ​ജ്യ​മാ​യി അ​മേ​രി​ക്ക.
 • സ്വ​ദേ​ശ​ ത്ത് ജ​നാ​ധി​പ​ത്യം പു​തു​ക്കു​ന്ന​തി​നും വി​ദേ​ശ​ത്ത് സ്വേ​ച്ഛാ​ധി​പ​ത്യ​ത്തെ നേ​രി​ടു​ന്ന​തി​നു​മാ​യി' യു​നൈ​റ്റ​ഡ് സ്​​റ്റേ​റ്റ്സ് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച വെ​ർ​ച്വ​ൽ ഉ​ച്ച​കോ​ടി​യാ​യ ഡെ​മോ​ക്ര​സി സ​മ്മി​റ്റ് ന​ട​ന്നു.

അ​ഫ്​​ഗാ​നി​ൽ​നി​ന്ന്​ യു.​എ​സ്​ സേ​നാ പി​ന്മാ​റ്റം

അ​മേ​രി​ക്ക​ൻ അ​ധി​നി​വേ​ശ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ യു​ദ്ധ​ത്തി​ന്​ വി​രാ​മ​മി​ട്ട്​ ആ​ഗ​സ്റ്റ്​ 31ന്​ ​അ​വ​സാ​ന യു.​എ​സ്​ സൈ​നി​ക​നും അ​ഫ്​​ഗാ​നി​സ്താ​നി​ൽ​നി​ന്ന്​ പി​ന്മാ​റി. അ​ഫ്​​ഗാ​ൻ സ്വ​ത​ന്ത്ര പ​ര​മാ​ധി​കാ​ര രാ​ജ്യ​മാ​യി താ​ലി​ബാ​ൻ പ്ര​ഖ്യാ​പി​ച്ചു. സേ​നാ പി​ന്മാ​റ്റം പൂ​ർ​ത്തി​യാ​യ​താ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്​ ജോ ​ബൈ​ഡ​ൻ അ​റി​യി​ച്ചു. 2021 സെ​പ്​​റ്റം​ബ​ർ 11ന്​ ​അ​ൽ​ഖാ​ഇ​ദ ഭീ​ക​ര​ർ അ​മേ​രി​ക്ക​യി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന്​ പി​റ​കെ അ​തേ​വ​ർ​ഷ​മാ​ണ്​ യു.​എ​സ്​-​നാ​റ്റോ സ​ഖ്യ​സേ​ന അ​ഫ്​​ഗാ​നി​ലി​റ​ങ്ങു​ന്ന​ത്.

1996 മു​ത​ൽ അ​ഫ്​​ഗാ​ൻ ഭ​രി​ക്കു​ന്ന താ​ലി​ബാ​നെ അ​ട്ടി​മ​റി​ച്ച അ​മേ​രി​ക്ക, ഉ​സാ​മ ബി​ൻ​ലാ​ദി​നെ പി​ടി​കൂ​ടി വ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ല​ക്ഷ്യം​നേ​ടി​യ അ​മേ​രി​ക്ക​യും നാ​റ്റോ സേ​ന​യും അ​ഫ്​​ഗാ​നി​ൽ തു​ട​രു​ക​യാ​യി​രു​ന്നു.


അ​ഫ്​​ഗാ​നി​ൽ താ​ലി​ബാ​ൻ സ​ർ​ക്കാ​ർ

അ​ഫ്ഗാ​നി​ല്‍ സ​ര്‍ക്കാ​ര്‍ രൂ​പവത്​​ക​രി​ച്ച് താ​ലി​ബാ​ന്‍. താ​ലി​ബാ​ന്റെ രാ​ഷ്ട്രീ​യ​കാ​ര്യ വി​ഭാ​ഗം മേ​ധാ​വി​യാ​യ മു​ല്ല ബ​റാ​ദ​ര്‍ താ​ലി​ബാ​ന്‍ സ​ര്‍ക്കാ​റി​ന്റെ ത​ല​വ​ൻ. 20 വ​ര്‍ഷ​ത്തി​ന് ശേ​ഷം അ​മേ​രി​ക്ക സൈ​ന്യം അ​ഫ്ഗാ​നി​സ്താ​നി​ല്‍ നി​ന്നും പി​ന്മാ​റി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് താ​ലി​ബാ​ന്‍ രാ​ജ്യ​ത്ത് ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ​ത്. കു​റ​ച്ച് ദി​വ​സ​ങ്ങ​ള്‍ക്കൊ​ണ്ട് ത​ന്നെ അ​ഫ്ഗാ​ന്‍ സൈ​ന്യ​ത്തെ തോ​ല്‍പ്പി​ച്ച്​ താ​ലി​ബാ​ന്‍ രാ​ജ്യം മു​ഴു​വ​ന്‍ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.


ഗ​നി രാ​ജ്യം വി​ട്ടു

താ​ലി​ബാ​ന്‍ അ​ഫ്ഗാ​നി​സ്താ​ന്‍ ത​ല​സ്ഥാ​നം പി​ടി​ച്ച​താ​യു​ള്ള വാ​ര്‍ത്ത​ക​ള്‍ക്കു പി​ന്നാ​ലെ അ​ഫ്ഗാ​ന്‍ പ്ര​സി​ഡ​ന്റ് അ​ഷ്‌​റ​ഫ് ഗ​നി രാ​ജ്യം വി​ട്ടു. രാ​ജ്യം​വി​ടു​ന്ന​തി​നു മു​മ്പ്​ അ​ദ്ദേ​ഹം പ്ര​സി​ഡ​ന്റ് സ്ഥാ​നം രാ​ജി​വെ​ച്ച​താ​യും റി​പ്പോ​ര്‍ട്ടു​ക​ൾ പു​റ​ത്തു​വ​ന്നു.


ഹ​ർ​നാ​സ് സ​ന്ധു വി​ശ്വസു​ന്ദ​രി

21 വ​ര്‍ഷ​ത്തിനു ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്ക് വീ​ണ്ടും വി​ശ്വ​സു​ന്ദ​രിപ്പട്ട​മെ​ത്തി. പ​ഞ്ചാ​ബ്​ സ്വ​ദേ​ശി ഹ​ർ​നാ​സ് സ​ന്ധു ആ​ണ്​ 70ാമ​ത് മി​സ് യൂ​നി​വേ​ഴ്‌​സ് സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ല്‍ കി​രീ​ടം ചൂ​ടി​യ​ത്.


ഓ​ങ് സാ​ന്‍ സൂ​ചി വീ​ണ്ടും ത​ട​വി​ൽ

സ​മാ​ധാ​ന​ത്തി​ന് നൊബേല്‍ സ​മ്മാ​നം നേ​ടി​യ മ്യാ​ന്മ​ര്‍ നേതാവ്​ ഓ​ങ് സാ​ന്‍ സൂ​ചി​യെ പ​ട്ടാ​ള ഭ​ര​ണ​കൂ​ടം വീ​ണ്ടും ത​ട​വി​ലി​ട്ടു. 2020ല്‍ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സൂചി വി​ജ​യി​ക്കു​ക​യും അ​ധി​കാ​രം നി​ല​നി​ര്‍ത്തു​ക​യും ചെ​യ്ത​തി​നെ തു​ട​ര്‍ന്നാ​യി​രു​ന്നു പ​ട്ടാ​ള തീ​രു​മാ​നം. സൂ​ചിയെ മോ​ചി​പ്പി​ക്കാ​നും രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യം കൊ​ണ്ടു​വ​രാ​നു​മാ​യി ജ​ന​ങ്ങ​ള്‍ തെ​രു​വി​ലി​റ​ങ്ങി.

 • അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, യു​നൈ​റ്റ​ഡ് കി​ങ്​​ഡം എ​ന്നി​വ​ക്ക്​ ശേ​ഷം 10 ദ​ശ​ല​ക്ഷം കോ​വി​ഡ്​ കേ​സു​ക​ൾ മ​റി​ക​ട​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ രാ​ജ്യ​മാ​യി റ​ഷ്യ മാ​റി.
 • യു.​എ​സി​ൽ കെ​ൻ​റ​ക്കി സം​സ്ഥാ​ന​ത്ത്​ ആ​ഞ്ഞു​വീ​ശി​യ കൊ​ടു​ങ്കാ​റ്റി​ൽ 136 പേ​ർ മ​രി​ച്ചു. ദേ​ശീ​യ ദു​ര​ന്ത​മാ​യി യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡ​ൻ പ്ര​ഖ്യാ​പി​ച്ചു.
 • കാ​ലാ​വ​സ്ഥ​യെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ര​ട്​ പ്ര​മേ​യം യു.​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ പാ​സാ​യി​ല്ല. വ​ൻ​ശ​ക്തി രാ​ഷ്​​ട്ര​ങ്ങ​ളി​ലു​ൾ​പ്പെ​ടു​ന്ന റ​ഷ്യ വീ​റ്റോ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച​തോ​ടെ​യാ​ണ്​ പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ട​ത്. 12 അം​ഗ ര​ക്ഷാ​സ​മി​തി​യി​ൽ റ​ഷ്യ​യും ഇ​ന്ത്യ​യു​മാ​ണ്​ എ​തി​ർ​ത്ത്​ വോ​ട്ട്​ ചെ​യ്​​ത​ത്.
 • ജ​പ്പാ​നി​ലെ മ​നോ​രോ​ഗ ക്ലി​നി​ക്കി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​തി​ൽ 27 പേ​ർ മ​രി​ച്ചു. ഒ​സാ​ക ജി​ല്ല​യി​ലെ തി​ര​ക്കേ​റി​യ വാ​ണി​ജ്യ കെ​ട്ടി​ട​ത്തി​ലെ നാ​ലാം നി​ല​യി​ലാ​ണ്​ തീ​പി​ടി​ത്തം.
 • ഹെ​യ്​​തി​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ക്രി​സ്​​ത്യ​ൻ സു​​വി​ശേ​ഷ​സം​ഘ​ത്തി​ലെ എ​ല്ലാ​വ​രും മോ​ചി​ത​രാ​യ​താ​യി ഹെ​യ്​​തി പൊ​ലീ​സ്​ വ​ക്താ​വ്​ ​ഗാ​രി ഡെ​സ്​​റോ​സീ​ർ​സ്​ അ​റി​യി​ച്ചു.
 • അ​ർ​ധ സ്വ​യം ഭ​ര​ണ​മേ​ഖ​ല​യാ​യ ഹോ​​ങ്കോ​ങ്ങി​ൽ ലെ​ജി​സ്ലേ​റ്റി​വ്​ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ പൂ​ർ​ത്തി​യാ​യി. ചൈ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​ത്.
 • ഫി​ലി​പ്പീ​ൻ​സി​ൽ ഏ​റ്റ​വും വ​ലി​യ നാ​ശം വി​ത​ച്ച റാ​യി ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ൽ മ​ര​ണ​സം​ഖ്യ 375 പി​ന്നി​ട്ടു. 56 പേ​രെ കാ​ണാ​താ​യി.
 • സം​ഘ​ർ​ഷ​ഭൂ​മി​യാ​യി മാ​റി​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ​നൈ​ജീ​രി​യ​യി​ൽ തോ​ക്കു​ധാ​രി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 47 പേ​ർ കൊ​ല്ല​പ്പെ​ട്ടു.
 • സി​ൻ​ജ്യ​ങ്​ ​പ്ര​വി​ശ്യ​യി​ലെ ഉ​യ്​​ഗൂ​ർ വം​ശ​ഹ​ത്യ വി​ഷ​യ​ത്തി​ൽ ചൈ​ന​യും യു.​എ​സും ത​മ്മി​ൽ ന​യ​ത​ന്ത്ര സം​ഘ​ർ​ഷം. ​ചൈ​ന ന​ട​ത്തു​ന്ന വം​ശ​ഹ​ത്യ​ക്കെ​തി​രെ നേ​ര​​ത്തേ യു.​എ​സ്​ പ്ര​ഖ്യാ​പി​ച്ച ന​യ​ത​ന്ത്ര ഉ​പ​രോ​ധ​ത്തി​ന്​ മ​റു​പ​ടി​യാ​യി നാ​ല്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ ബെ​യ്​​ജി​ങ്​ ഭ​ര​ണ​കൂ​ട​വും വി​ല​ക്ക്​ പ്ര​ഖ്യാ​പി​ച്ചു.
 • തി​ബ​ത്ത്​​ വി​ഷ​യ​ങ്ങ​ളി​ലെ സ്​​പെ​ഷ​ൽ കോ​ഓ​ഡി​നേ​റ്റ​റാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ന​യ​ത​ന്ത്ര പ്ര​തി​നി​ധി ഉ​സ്​​റ സി​യ​യെ നി​യ​മി​ച്ച്​ അ​മേ​രി​ക്ക.
 • 2019നു​ശേ​ഷം വ​ധ​ശി​ക്ഷ വീ​ണ്ടും ന​ട​പ്പാ​ക്കി ജ​പ്പാ​ൻ. പ്ര​ധാ​ന​മ​ന്ത്രി ഫൂ​മി​യോ കി​ഷി​ദ​ക്കു കീ​ഴി​ലെ ആ​ദ്യ​ത്തെ വ​ധ​ശി​ക്ഷ​യാ​ണി​ത്. ​
 • ടി​യാ​ന​ൻ​മെ​ൻ കൂ​ട്ട​ക്കു​രു​തി​യു​ടെ സ്മാ​ര​ക സ്തം​ഭം ഹോ​ങ്കോ​ങ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന്​ നീ​ക്കി.

യൂ​​റോ​പ്പി​ലെ വെ​ള്ള​പ്പൊ​ക്കം

യൂ​റോ​പ്പി​ന്‍റെ സ​മ​കാ​ലിക ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വെ​ള്ള​പ്പൊ​ക്കം. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍ന്ന് കി​ഴ​ക്ക​ന്‍ ജ​ര്‍മ്മ​നി​യു​ടെ​യും ബെ​ല്‍ജി​യ​ത്തി​ന്‍റെ​യും അ​തി​ര്‍ത്തി​ക​ളി​ല്‍ വെ​ള്ളം ഉ​യ​ർ​ന്നു. ജ​ർ​മനി​യി​ൽ 184, ബെ​ൽ​ജി​യ​ത്തി​ൽ 42, റൊ​മാ​നി​യ​യി​ൽ 2 എ​ന്നി​വ​യു​ൾ​പ്പെ​ടെ 229 മ​ര​ണ​ങ്ങ​ൾ റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ടു. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ല​മു​ണ്ടാ​കു​ന്ന മ​ന്ദ​ഗ​തി​യി​ലു​ള്ള ജെ​റ്റ് സ്ട്രീ​മാ​ണ് ഈ ​സം​ഭ​വ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ്. സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 500 ദ​ശ​ല​ക്ഷം യൂ​റോ (600 ദ​ശ​ല​ക്ഷം ഡോ​ള​ർ) ചി​ല​വി​ൽ 2,10,000 ഹെ​ക്ട​ർ (5,00,000 ഏ​ക്ക​ർ) വി​ള​ക​ൾ ന​ശി​ച്ചു.


ചിലിയില്‍ ഇടത് വസന്തം

ചിലിയുടെ പുതിയ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത് ഗബ്രിയേൽ ബോറിച്ച്​ എന്ന 35 കാരന്‍. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് ഇദ്ദേഹം. തീവ്ര വലതുപക്ഷ അനുഭാവിയായ ഹോസെ അന്റോണിയോ കാസ്റ്റിനെയാണ്​ പരാജയപ്പെടുത്തിയത്​. കടുത്ത മത്സരത്തിനൊടുവിൽ ഗബ്രിയേൽ ബോറിച്ച് 56 ശതമാനം വോട്ടുകളും ഹോസെ അന്റോണിയോ കാസ്റ്റ് 44 ശതമാനം വോട്ടുകളുമാണ് നേടിയത്.

 • വിക്കി ലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻ ജിനെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് യു .എസ് നൽകിയ അപ്പീൽ ബ്രിട്ടീഷ് ഹൈകോടതി അംഗീകരിച്ച.
 • അഫ്ഗാൻ, ഇറാഖ് യുദ്ധങ്ങൾ സംബന്ധിച്ച രഹസ്യ രേഖകൾ ചോർത്തിയതിന് വിചാരണ ചെയ്യാൻ അസാൻജിനെ കൈമാറണമെന്നാണ് യു.എസ് ആവശ്യപ്പെട്ടത്.

ഹൃദയം തകർന്ന്​​ ഹെ​യ്തി

ഹെ​യ്തി​യി​ല്‍, റി​ക്ട​ർ സ്കെ​യി​ലി​ൽ 7.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​ത്തി​ൽ 2250ഓ​ളം പേ​ർ മ​രി​ച്ചു. ആ​ഗ​സ്റ്റ് 14ന് ​ഉ​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ല്‍ 12763 പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. മൂ​ന്ന് തീ​വ്ര ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ നി​ന്നാ​യി 329 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. ഭൂ​ക​മ്പ​ത്തി​ന് പി​ന്നാ​ലെ ഉ​ഷ്ണ​മേ​ഖ​ലാ കൊ​ടു​ങ്കാ​റ്റും ഹെ​യ്തി​യി​ല്‍ നാ​ശം വി​ത​ച്ചു. പി​ന്നാ​ലെ 900 ഭൂ​ച​ല​ന​ങ്ങ​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ദു​ര​ന്ത​ത്തി​ല്‍ 53000 വീ​ടു​ക​ള്‍ പൂ​ര്‍ണ​മാ​യും 83000 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍ന്നു.

Show Full Article
TAGS:Omicron Joe Biden 
News Summary - us presidential election Omicron World 2021
Next Story