Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Malayalam Cinema
cancel
Homechevron_rightYear Ender 2021chevron_rightതിയറ്ററിലും...

തിയറ്ററിലും ഒ.ടി.ടിയിലും തിളങ്ങിയ മലയാള സിനിമ

text_fields
bookmark_border

ഒ.​ടി.​ടി​യി​ലെ മോ​ളി​വു​ഡ് ത​രം​ഗം

2020പോ​ലെത​ന്നെ കോ​വി​ഡും ലോ​ക്​​ഡൗ​ണും സി​നി​മ മേ​ഖ​ല​​ക്ക്​ ക​ന​ത്ത പ്ര​ഹ​ര​മാ​ണ് ഏ​ൽപി​ച്ച​ത്. കോ​വി​ഡ്​ ത​രം​ഗ​ത്തി​ൽ മു​ങ്ങി​യ 2021, ഒ.​ടി.​ടി പ്ലാ​റ്റ്​​ഫോ​മു​ക​ൾ​ക്ക് തു​ണ​യാ​യ​പ്പോ​ൾ, ഒ.​ടി.​ടി​യി​ലൂ​ടെ ഏ​റ്റ​വും ശ്ര​ദ്ധ​നേ​ടി​യ സി​നി​മ വ്യ​വ​സാ​യ​ങ്ങ​ളി​ലൊ​ന്ന്​ മ​ല​യാ​ളംത​ന്നെ​യാ​ണ്. കു​മ്പ​ള​ങ്ങി നൈ​റ്റ്​​സ്, സീ ​യു സൂ​ൺ, ജോ​ജി, മാ​ലി​ക്​ എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ ഒ.​ടി.​ടി റി​ലീ​സി​ന്​ പി​ന്നാ​ലെ ഫ​ഹ​ദ്​ ഫാ​സി​ൽ ഇതരഭാഷകളിലും തിളങ്ങുന്ന താരമായി. മോ​ഹ​ൻ​ലാ​ലി​ന്‍റെ ദൃ​ശ്യം 2 ഒ.​ടി.​ടി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​ങ്ങ​ളി​ലൊ​ന്നാ​യി.


ഗ്രേ​റ്റ്​ ഇ​ന്ത്യ​ൻ കി​ച്ച​ൺ, ഹോം, ​ഒാ​പ​റേ​ഷ​ൻ ജാ​വ എ​ന്നീ ചി​ത്ര​ങ്ങ​ളും ഒ.​ടി.​ടി സൂ​പ്പ​ർ​ഹി​റ്റു​ക​ളാ​യി, അ​തോ​ടൊ​പ്പം ക​പ്പേ​ള​യും നാ​യാ​ട്ടും തി​ങ്ക​ളാ​ഴ്​​ച നി​ശ്ച​യ​വും ചു​രു​ളി​യും വ​ലി​യ ച​ർ​ച്ച​യു​മാ​യി. ടൊ​വി​നോ തോ​മ​സി​െ​ൻ​റ 'മി​ന്ന​ൽ മു​ര​ളി'​യും വ​ലി​യ ത​രം​ഗ​മാ​ണ്​ സൃ​ഷ്​​ടി​ച്ച​ത്. ത​മി​ഴി​ൽനി​ന്ന്​ സ​ർ​പ്പ​ട്ട പ​ര​മ്പ​രൈ, സൂ​ര​റൈ പൊ​ട്ര്, ജ​യ്​ ഭീം ​എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ്​ ഒ.​ടി.​ടി​യി​ൽ ത​രം​ഗം സൃ​ഷ്​​ടി​ച്ച​ത്.


തി​യ​റ്റ​റു​ക​ളെ ഞെ​ട്ടി​ച്ച കു​റു​പ്പ്​

തി​യ​റ്ററുക​ൾ വി​ജ​ന​മാ​യ കോ​വി​ഡ്​ ആ​ദ്യ ത​രം​ഗ​ത്തി​നുശേ​ഷം 2021​െൻ​റ തു​ട​ക്ക​ത്തി​ലും സി​നി​മ വ്യ​വ​സാ​യം​ നി​ശ്ച​ല​മാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. കോ​വി​ഡ്​ ഭീ​തി​യും ഒ.​ടി.​ടി ത​രം​ഗ​വും ആ​ളു​ക​ളെ തി​യ​റ്റ​റു​ക​ളി​ലേ​ക്ക്​​ വ​രു​ന്ന​തി​ൽനി​ന്ന്​ അ​ക​റ്റു​മെ​ന്ന്​ ക​രു​തി​യ​വ​രെ ഞെ​ട്ടി​ച്ചു​കൊ​ണ്ട്​ ചി​ല​ ചി​ത്ര​ങ്ങ​ൾ വ​ൻ വി​ജ​യം നേ​ടി. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യ കു​റു​പ്പ്​ ച​രി​ത്ര വി​ജ​യ​മാ​യി. ത​മി​ഴി​ൽ മാ​സ്​റ്റ​ർ, ഡോ​ക്​​ട​ർ, അ​ണ്ണാ​ത്തെ, ഹി​ന്ദി​യി​ൽ സൂ​ര്യ​വ​ൻ​ഷി, തെ​ലു​ങ്കി​ൽ പു​ഷ്​​പ എ​ന്നീ ചി​ത്ര​ങ്ങ​ളും സൂ​പ്പ​ർ​ഹി​റ്റാ​യി.


50 മ​മ്മൂ​ട്ടി വ​ർ​ഷ​ങ്ങ​ൾ

മ​ല​യാ​ള​ത്തി​െ​ൻ​റ മ​ഹാ​ന​ട​നും മെ​ഗാ​താ​ര​വു​മാ​യ മ​മ്മൂ​ട്ടി അ​ഭി​ന​യ ജീ​വി​ത​ത്തി​െ​ൻ​റ അ​മ്പതാ​ണ്ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ വ​ർ​ഷ​മാ​ണ്​ 2021. താ​ര​ത്തി​ന്​ 70 വ​യ​സ്സ്​​ തി​ക​ഞ്ഞ​തും ഇൗ ​വ​ർ​ഷം ത​ന്നെ. 50 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ആ​ഗ​സ്​റ്റ്​ ആ​റി​നാ​ണ് മ​മ്മൂ​ട്ടി എ​ന്ന ന​ട​ൻ ആ​ദ്യ​മാ​യി കാ​മ​റ​ക്ക്​ മു​ന്നി​ലെ​ത്തി​യ​ത്. തോ​പ്പി​ൽ​ഭാ​സി​യു​ടെ തി​ര​ക്ക​ഥ​യി​ൽ കെ.​എ​സ്. സേ​തു​മാ​ധ​വ​ൻ സം​വി​ധാ​നം ചെ​യ്ത 'അ​നു​ഭ​വ​ങ്ങ​ൾ പാ​ളി​ച്ച​ക​ൾ' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. ചി​ത്ര​ത്തി​ൽ ജൂ​നി​യ​ർ ആ​ർ​ട്ടി​സ്​​റ്റാ​യാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പി​ന്നീ​ടി​ങ്ങോ​ട്ട് മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ഡ, തെ​ലു​ങ്ക്, ഹി​ന്ദി, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലാ​യി 400ലേ​റെ സി​നി​മ​ക​ളി​ൽ അ​ദ്ദേ​ഹം മ​റ​ക്കാ​നാ​വാ​ത്ത മു​ഹൂ​ർ​ത്ത​ങ്ങ​ൾ സ​മ്മാ​നി​ച്ച്​ വെ​ള്ളി​ത്തി​ര​യി​ലെ താ​ര​രാ​ജാ​വാ​യി വാ​ഴു​ന്നു.


കു​ക്കൂ... കു​ക്കൂ... ഇ​ന്ത്യ ഏ​റ്റു​പാ​ടി​യ എ​ഞ്ചാ​മി

ത​മി​ഴ്​ റാ​പ്പ​ർ അ​റി​വും ധീ​യും ചേ​ർ​ന്ന്​ ആ​ല​പി​ച്ച എ​ൻ​ജോ​യ്​ എ​ഞ്ചാ​മി ഇ​ന്ത്യ​ക്കാ​ർ ഏ​റ്റു​പാ​ടി​യ വ​ർ​ഷംകൂ​ടി​യാ​ണ്​ 2021. പാ​ട്ടി​നൊ​പ്പം വ​രി​ക​ളും ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു. വി​സ്മൃ​തി​യി​ലേ​ക്ക് മ​റ​യു​ന്ന ജീ​വി​ത​ങ്ങ​ളെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നൊ​രു ച​രി​ത്ര​പ​ശ്ചാ​ത്ത​ലംകൂ​ടി അ​റി​വ്​ എ​ഴു​തി​യ വ​രി​ക​ൾ​ക്കു​ണ്ടാ​യി​രു​ന്നു.


ജ​ഗ​തി​യു​ടെ തി​രി​ച്ചു​വ​ര​വ്​

മ​മ്മൂ​ട്ടി-​കെ. മ​ധു-​എ​സ്​.​എ​ൻ. സ്വാ​മി ടീ​മി​ന്‍റെ സി.​ബി.​ഐ സീ​രീ​സി​ലെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ സി.​ബി.​ഐ അ​ഞ്ചാം ഭാ​ഗ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി. സി.​ബി.​ഐ 5-ലൂ​ടെ ഹാ​സ്യ സാ​മ്രാ​ട്ട്​ ജ​ഗ​തി ശ്രീ​കു​മാ​ർ വീ​ണ്ടും കാ​മ​റ​യു​ടെ മു​ന്നി​ലേ​ക്ക്​ വ​രു​ക​യാ​ണ്.


  • ജെ.​സി ഡാ​നി​യേ​ൽ പു​ര​സ്​​കാ​രം: പി. ​ജ​യ​ച​ന്ദ്ര​ൻ
  • ദാ​ദാ​സാ​ഹി​ബ്‌ ഫാ​ൽ​ക്കെ പു​ര​സ്കാ​രം: ര​ജ​നികാ​ന്ത്​

ബാ​ഫ്റ്റ ച​ല​ച്ചി​ത്ര പു​ര​സ്​​കാ​രം

മി​ക​ച്ച ചി​ത്രം: നോ​മാ​ഡ് ലാ​ൻ​ഡ്

മി​ക​ച്ച ന​ടി: ഫ്രാ​ന്‍സ​സ്​ മ​ക്‌​ഡോ​ര്‍മ​ൻ​റ്​ (ചി​ത്രം-നോ​മാ​ഡ് ലാ​ൻ​ഡ്)

ന​ട​ൻ: ആ​ൻറണി ഹോ​പ്കി​ൻ​സ്​ (ചി​ത്രം-ദ ​ഫാ​ദ​ർ)

സം​വി​ധാ​യി​ക: ക്ലോ​യെ ചാ​വോ (ചി​ത്രം-നൊ​മാ​ഡ്‌​ ലാ​ന്‍ഡ്)

ഇം​ഗ്ലീ​ഷ്​ ഇ​ത​ര ചി​ത്രം: അ​ന​ത​ര്‍ റൗ​ണ്ട്

ഇ​ന്ത്യ​ൻ ചി​ത്രം വൈ​റ്റ്​ ടൈ​ഗ​റി​ലെ അ​ഭി​ന​യ​ത്തി​ന് ​ആ​ദ​ര്‍ശ് ഗൗ​ര​വ് മി​ക​ച്ച ന​ട​നു​ള്ള മ​ത്സ​ര​പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി

ഒാ​സ്​​ക​ർ പു​ര​സ്​​കാ​രം

മി​ക​ച്ച ന​ട​ൻ: ആ​ൻറ​ണി ഹോ​പ്കി​ൻ​സ് (ചി​ത്രം-ദ ​ഫാ​ദ​ർ)

മി​ക​ച്ച ന​ടി: ഫ്രാ​ന്‍സ​സ്​ മ​ക്‌​ഡോ​ര്‍മ​ൻ​റ് (ചി​ത്രം-നോ​മാ​ഡ് ലാ​ൻ​ഡ്)

മി​ക​ച്ച ചി​ത്രം: നോ​മാ​ഡ്​ ലാ​ൻ​ഡ്​

മി​ക​ച്ച സം​വി​ധാ​യി​ക: ക്ലോയെ ചാ​വോ (ചി​ത്രം-നോ​മാ​ഡ്‌ ​ലാ​ന്‍ഡ്)

മി​ക​ച്ച സ​ഹ​ന​ട​ൻ: ഡാ​നി​യ​ൽ ക​ലൂ​യ (ചി​ത്രം -ജൂ​ദാ​സ് ആ​ൻ​ഡ് ബ്ലാ​ക്ക് മെ​സ​യ്യ)

മി​ക​ച്ച സ​ഹ​ന​ടി: യൂ​ൻ യോ ​ജു​ങ് (ചി​ത്രം-മി​നാ​രി)

മി​ക​ച്ച തി​ര​ക്ക​ഥ: പ്രോ​മി​സി​ങ് യ​ങ് വു​മ​ൺ

രാ​ജ്യാ​ന്ത​ര ഫീ​ച്ച​ർ ഫി​ലിം: അ​ന​ത​ർ റൗ​ണ്ട്

അ​ഡാ​പ്റ്റ​ഡ് സ്ക്രീ​ൻ​പ്ലേ: ദ ​ഫാ​ദ​ർ.

വി​ട​പ​റ​ഞ്ഞ പ്ര​തി​ഭ​ക​ളും ഇ​ന്ത്യ​ക്കാ​രു​മാ​യ ഭാ​നു അ​ത്ത​യ്യ​ക്കും ഇ​ർ​ഫാ​ൻ ഖാ​നും ഓ​സ്ക​ർ അ​ക്കാ​ദ​മി ആ​ദ​ര​വ​ർ​പ്പി​ച്ചി​രു​ന്നു


51ാമ​ത്​ സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം

മി​ക​ച്ച ന​ട​ൻ: ജ​യ​സൂ​ര്യ (ചി​ത്രം-വെ​ള്ളം)

ന​ടി: അ​ന്ന ബെ​ൻ (ചി​ത്രം-ക​പ്പേ​ള)

ചി​ത്രം: ദ ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ കി​ച്ച​ൺ (സം​വി​ധാ​നം-ജി​യോ ബേ​ബി)

സം​വി​ധാ​യ​ക​ൻ: സി​ദ്ധാ​ർ​ഥ് ശി​വ (ചി​ത്രം-എ​ന്നി​വ​ർ)

സ്വ​ഭാ​വ ന​ട​ൻ: സു​ധീ​ഷ്​ (ചി​ത്രം-ഭൂ​മി​യി​ലെ മ​നോ​ഹ​ര സ്വ​കാ​ര്യം)

സ്വ​ഭാ​വ ന​ടി: ശ്രീ​രേ​ഖ (ചി​ത്രം-വെ​യി​ൽ)

സം​ഗീ​ത സം​വി​ധാ​നം: എം. ​ജ​യ​ച​ന്ദ്ര​ൻ

ജ​ന​പ്രി​യ ചി​ത്രം: അ​യ്യ​പ്പ​നും കോ​ശി​യും

മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​ന്‍ -മു​സ്ത​ഫ (ചി​ത്രം-ക​പ്പേ​ള).

67ാമ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​രം

മി​ക​ച്ച ചി​ത്രം: മ​ര​ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​​ന്‍റെ സിം​ഹം (സം​വി​ധാ​നം-പ്രി​യ​ദ​ർ​ശ​ൻ)

മി​ക​ച്ച ന​ട​ൻ​മാ​ർ: ധ​നു​ഷ്​ (ചി​ത്രം-അ​സു​ര​ൻ), മ​നോ​ജ്​ ബാ​ജ്​​പേ​യ്​ (ചി​ത്രം-ഭോ​ൻ​സ്ലെ)

ന​ടി: ക​ങ്ക​ണ റ​ണാ​വ​ത്ത്​

സം​വി​ധാ​യ​ക​ൻ: സ​ഞ്ജ​യ് പൂ​ര​ൺ സി​ങ്​ ചൗ​ഹാ​ൻ (ചി​ത്രം-ബ​ഹ​ത്ത​ർ ഹൂ​റേ​ൻ)

സ​ഹ​ന​ട​ൻ: വി​ജ​യ്​ സേ​തു​പ​തി (ചി​ത്രം-സൂ​പ്പ​ർ ഡീ​ല​ക്സ്)

മി​ക​ച്ച മ​ല​യാ​ള ചി​ത്രം: ക​ള്ള​നോ​ട്ടം

63ാമ​ത് ഗ്രാ​മി പു​ര​സ്​​കാ​രം

ആ​ൽ​ബം ഒാ​ഫ്​ ദ ​ഇ​യ​ർ: ടെ​യ്‌​ല​ർ സ്വി​ഫ്റ്റ്​ (ഫോ​ക്​ലോ​ർ)

മി​ക​ച്ച ഗാ​യി​ക: ബി​യോ​ൺ​സ്​

റെ​ക്കോ​ഡ് ഓ​ഫ് ദ ​ഇ​യ​ർ: എ​വ​രി​ത്തി​ങ്​ ഐ ​വാ​ണ്ട​ട്-ബി​ല്ലി എ​ലി​ഷ്

സോ​ങ് ഓ​ഫ് ദ ​ഇ​യ​ർ: ആ ​കാ​ൻ​റ്​ ബ്രീ​ത്ത് - ഡെ​ർ​ണ​സ്​റ്റ്​ എ​മി​ലി II, എ​ച്ച്.​ഇ.​ആ​ർ, ടി​യാ​ര തോ​മ​സ്.

73ാമ​ത്​ എ​മ്മി പു​ര​സ്​​കാ​രം

മി​ക​ച്ച ഡ്രാ​മ സീ​രീ​സ്: ദ ​ക്രൗ​ണ്‍

മി​ക​ച്ച ന​ടി-ഡ്രാ​മ വി​ഭാ​ഗം: ഒ​ലി​വി​യ കോ​ള്‍മാ​ൻ

ന​ട​ൻ-ഡ്രാ​മ: ജോ​ഷ് ഒ ​കോ​ന്ന​ര്‍

ന​ടി-കോ​മ​ഡി: ജീ​ന്‍ സ്മാ​ര്‍ട്ട് (ഹാ​ക്ക്‌​സ്)

ന​ട​ൻ-കോ​മ​ഡി: ജേ​സ​ണ്‍ സു​ഡെ​യ്കി​സ് (ടെ​ഡ് ലാ​സോ)

കോ​മ​ഡി സീ​രീ​സ്: ടെ​ഡ്​ ലാ​സോ

ലി​മി​റ്റ​ഡ് സീ​രീ​സ്: ദ ​ക്വീ​ന്‍സ് ഗാം​ബി​റ്റ്

സം​വി​ധാ​യ​ിക-ഡ്രാ​മ: ജെ​സീ​ക്ക ഹോ​ബ്‌​സ് (ദ ​ക്രൗ​ണ്‍)

സം​വി​ധാ​യി​ക-കോ​മ​ഡി: ലൂ​സി​യ അ​നീ​ലോ (ഹാ​ക്ക്‌​സ്).

ഗോ​വ അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്ര മേ​ള

മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള സു​വ​ർ​ണ മ​യൂ​രം: റി​ങ്കു വാ​ന്‍ഡ​റി​ങ് (സം​വി​ധാ​നം-മ​സാ​കാ​സു കാ​നെ​കോ)

മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള ര​ജ​ത​മ​യൂ​രം: വാ​ക്ല​വ്​ കാ​ഡ്ര​ങ്ക (ചി​ത്രം-സേ​വി​ങ് വ​ണ്‍ ഹു ​വാ​സ് ഡെ​ഡ്)

ന​ട​ൻ: ജി​തേ​ന്ദ്ര ജോ​ഷി (ചി​ത്രം-ഗോ​ദാ​വ​രി)

ന​ടി: ആ​ഞ്​ജ​ലീ​ന മൊ​ളി​ന (ചി​ത്രം-ഷാ​ർ​ലെ​റ്റ്)

ഐ.​എ​ഫ്.​എ​ഫ്.​കെ ഇ​ല്ലാ​ത്ത വ​ർ​ഷം

അ​​ന്താ​​രാ​​ഷ്​ട്ര ഫി​​ലിം ഫെ​​സ്​റ്റി​വ​ൽ (ഐ.​എ​ഫ്.​എ​ഫ്.​കെ) ഈ ​വ​ർ​ഷം ന​ട​ന്നി​ല്ല. കൈ​​ര​​ളി തി​യ​​റ്റ​​റി​​ൽ പ​​ണി​​ക​​ൾ ന​​ട​​ക്കു​​ന്ന​തി​നാ​ൽ ഫെ​​സ്​റ്റിവ​​ൽ അ​ടു​ത്ത വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലേ​ക്ക്​ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CinemaMollywood
News Summary - Malayalam Cinema 2021 OTT
Next Story