സക്കർബർഗിന് ആയോധനകല പരിശീലനത്തിനിടെ പരിക്ക്; കാലിൽ ശസ്ത്രക്രിയ
text_fieldsമാർക്ക് സക്കർബർഗ്
ആയോധനകല പരിശീലനത്തിനിടെ സംഭവിച്ച പരിക്കിനെ തുടർന്ന് കാൽമുട്ടിന്‍റെ ലിഗ്മെന്‍റ് ശസ്ത്രക്രിയയ്ക്ക് വിധേയനായി മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗ്. തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ സക്കർബർഗ് തന്നെയാണ് ചിത്രങ്ങൾ സഹിതം പോസ്റ്റ് ഇട്ടത്. കിടക്കയും കാൽമുട്ടിൽ ബാൻഡേജും ബ്രേസ്‌സും അടങ്ങുന്നതാണ് ഫോട്ടോ. ആയോധനകല പരിശീലന സമയത്ത് പരിക്ക് സംഭവിച്ചെന്നും ലിഗ്മെന്‍റ് തകരാർ സംഭവിച്ചതിനാൽ സർജറിക്ക് വിധേയനായതായും പോസ്റ്റിൽ പറയുന്നു.
പാൻഡെമിക് സമയത്താണ് സക്കർബർഗ് എം.എം.എ (മിക്സഡ് ആയോധന കല) പരിശീലിച്ച് തുടങ്ങുന്നത്. അതിനുശേഷം സക്കർബർഗ് തന്‍റെ വീട്ടുമുറ്റത്ത് ഒരു ഫൈറ്റിംഗ് റിങ്ങും ഒരുക്കിയിരുന്നു. കൂടാതെ മേയ് മാസത്തിൽ, പെനിൻസുലയിലെ വുഡ്സൈഡ് ഹൈസ്കൂളിൽ നടന്ന തന്‍റെ ആദ്യത്തെ ബ്രസീലിയൻ ജിയു-ജിറ്റ്സു മത്സരത്തിൽ സുക്കർബർഗ് സ്വർണ്ണവും വെള്ളിയും നേടിയിരുന്നു. പുതിയ പ്രകടനങ്ങൾ പരിശീലിക്കുന്നതിനിടയിലാണ് പരിക്ക് പറ്റുന്നതും ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നതും.

