റഷ്യൻ ആക്രമണം: ജൂതൻമാർ നിശബ്ദത വെടിയണമെന്ന് സെലൻസ്കി
text_fieldsകിയവ്: റഷ്യൻ ആക്രമണത്തിനെതിരെ ജൂതസമൂഹം ഇനിയെങ്കിലും പ്രതികരിക്കണമെന്ന ആവശ്യവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദമിർ സെലൻസ്കി. 1941ൽ കൊല്ലപ്പെട്ട ജൂതൻമാരുടെ ഓർമക്കായി യുക്രെയ്നിൽ സ്ഥാപിച്ച സ്മാരകത്തിന് സമീപം റഷ്യ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സെലൻസ്കിയുടെ ചോദ്യം.
ലോകത്തെ എല്ലാ ജൂതരോടുമായി ഞാൻ പറയുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കാണുന്നില്ലേ. നിശബ്ദതയിലാണ് നാസിസം വളർന്നത്. അതുകൊണ്ട് സാധാരണക്കാരായ പൗരൻമാരെ കൊല്ലുന്നതിനെതിരെ ശബ്ദമുയർത്തു.
യുക്രെയ്നിൽ ആക്രമണം കടുപ്പിച്ച് റഷ്യ മുന്നേറുന്നതിനിടെയാണ് സെലൻസ്കിയുടെ പ്രസ്താവന. റഷ്യ ഖേർസൻ നഗരം പിടിച്ചുവെന്നും ഇന്ന് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജൂതൻമാരുടെ ഓർമക്കായുള്ള സ്മാരകത്തിനടുത്ത് റഷ്യ മിസൈൽ ആക്രമണം നടത്തിയതിനെതിരെ സെലൻസ്കി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

