ട്രംപും-സെലൻസ്കിയും തമ്മിലുള്ള യോഗം അടിച്ചുപിരിഞ്ഞു; കരാറിൽ ഒപ്പിടാതെ യുക്രെയ്ൻ പ്രസിഡന്റ് മടങ്ങി
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുക്രെയ്നിന്റെ വ്ലോദമിർ സെലൻസ്കിയും തമ്മിലുള്ള ചർച്ചക്കിടെ വാക്പോരും വെല്ലുവിളിയും. തുടർന്ന് അമേരിക്കക്ക് ധാതുവിഭവങ്ങളുടെ അവകാശം കൈമാറുന്ന കരാറിൽ ഒപ്പിടാതെ സെലൻസ്കി മടങ്ങി. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ നടന്ന ചർച്ചക്കിടെയാണ് വാക്പോര് ഉണ്ടായത്.
ചർച്ചക്കിടെ പുടിൻ യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. പുടിൻ വിശ്വിക്കാവുന്ന വ്യക്തിയല്ലെന്നും കൊലയാളികളോട് വിട്ടുവീഴ്ച പാടില്ലെന്നുമായിരുന്നു ഇതിനോടുള്ള സെലൻസ്കിയുടെ മറുപടി. യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ഉറപ്പുകൾ ലഭിക്കണമെന്നും സെലൻസ്കി പറഞ്ഞു.
ഇതോടെ മൂന്നാംലോക മഹായുദ്ധത്തിന് കാരണമായേക്കാവുന്ന നടപടികളാണ് സെലൻസ്കിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും ട്രംപ് പറഞ്ഞു. പുടിനോടുള്ള മൃദുലമായ സമീപത്തിൽ ട്രംപിനെ സെലൻസ്കി പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തു.യു.എസ് ചെയ്ത് സഹായങ്ങൾക്ക് നന്ദി വേണമെന്ന് സെലൻസ്കിയോട് ട്രംപ് പറഞ്ഞു. ധാതുകരാറിൽ ഒപ്പിടണമെന്നായിരു ട്രംപ് സൂചിപ്പിച്ചത്. എന്നാൽ, ഇതിന് അമേരിക്കൻ ജനതയോട് താൻ നിരവധി തവണ നന്ദി പറഞ്ഞിട്ടുണ്ടെന്നായിരുന്നു സെലൻസ്കിയുടെ മറുപടി. ഇരുവരും തമ്മിലുള്ള വാക്പോര് രൂക്ഷമായതോടെ ചർച്ച പാതിയിൽ അവസാനിപ്പിക്കുകയായിരുന്നു.
ഇതിന് പിന്നാലെ യുക്രെയ്ൻ യു.എസിനെ അപമാനിച്ചുവെന്ന് ഡോണൾഡ് ട്രംപ് സമൂഹമാധ്യമങ്ങളിൽ ആരോപിച്ചു. സമാധാനത്തിന് തയാറുള്ളപ്പോൾ സെലൻസ്കിക്ക് തിരിച്ചു വരാമെന്നും ട്രംപ് പറഞ്ഞു. യുദ്ധത്തിൽ യു.എസിന് ചെലവായ പണത്തിന് പകരമായി യുക്രെയ്ൻ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള പ്രകൃതിവിഭവ വ്യവസായങ്ങളുടെ 50 ശതമാനം വരുമാനം യു.എസുമായി പങ്കിടുന്ന കരാറിലാണ് സെലൻസ്കി ഒപ്പുവെച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

