യുദ്ധം അവസാനിക്കണം, യു.എസുമായി സഹകരിക്കാൻ തയാറെന്ന് സെലൻസ്കി
text_fieldsകിയവ്: റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ യു.എസിന്റെ നിർദേശങ്ങളുമായി സഹകരിക്കാൻ തയാറാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. യുെക്രയ്ൻ നിയന്ത്രണത്തിലുള്ള ഡൊണെറ്റ്സ്കിന്റെ ചില പ്രദേശങ്ങൾ വിട്ടുനൽകുക, സൈനിക ബലം കുറക്കുക, നാറ്റോയിൽ ചേരാതിരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് യു.എസ് കരാറിൽ മുന്നോട്ടുെവച്ചത്.
ഇത് മുമ്പ് യുക്രെയ്ൻ തള്ളിക്കളഞ്ഞിരുന്നു. എന്നാൽ ദീർഘകാല സമാധാനം പുനഃസ്ഥാപിക്കാനായി വിട്ടുവീഴ്ചകൾക്ക് തയാറാണെന്ന് സെലൻസ്കി അറിയിച്ചു. യു.എസ്- റഷ്യ ചർച്ചയിൽ ഉയർന്നുവന്ന പദ്ധതിയുടെ കരട് തയാറാക്കലിൽ യുക്രെയ്നിനെ ഉൾപ്പെടുത്തിയില്ലെന്ന വാദങ്ങളെ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞിരുന്നു. 2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യൻ അധിനിവേശത്തെ യു.എസിന്റെ സഹായത്തോടെയാണ് യുെക്രയ്ൻ പ്രതിരോധിച്ചത്. എന്നാൽ, ഡോണൾഡ് ട്രംപ് അധികാരത്തിൽ വന്നതോടെ പിന്തുണ കുറയുകയായിരുന്നു.
റഷ്യന്‍ ഗ്ലൈഡ് ബോംബ് പതിച്ച് യുക്രെയ്നിൽ അഞ്ച് മരണം
കിയവ്: യുക്രെയ്നിലെ സാപോരിസിയയിലുണ്ടായ റഷ്യന്‍ ഗ്ലൈഡ് ബോംബ് ആക്രമണത്തിൽ അഞ്ച് പേർ മരിച്ചു. സംഭവത്തിൽ 10 പേർക്ക് പരിക്കേൽക്കുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തു. റഷ്യ-യുക്രെയ്ന് സംഘർഷം അവസാനിപ്പിക്കാനുള്ള യു.എസ് പദ്ധതിയുടെ വിശദാംശങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് ആക്രമണം. അതേസമയം, ദക്ഷിണ നഗരമായ ഒഡേസയിലെ ജനവാസകേന്ദ്രത്തിലുണ്ടായ റഷ്യന്‍ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

