സുരക്ഷ ഉറപ്പ് നൽകിയാൽ നാറ്റോമോഹം ഉപേക്ഷിക്കാം -സെലൻസ്കി
text_fieldsബർലിൻ: അമേരിക്കൻ മധ്യസ്ഥതയിലുള്ള സമാധാന കരാർ അംഗീകരിക്കാൻ സമ്മർദം മുറുകുന്നതിനിടെ യൂറോപ്യൻ നേതാക്കൾ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ചക്കൊരുങ്ങുന്നു. ഞായറാഴ്ച യു.എസ് പ്രതിനിധികളുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യൻ സേനയുടെ കൈവശമുള്ള യുക്രെയ്നിന്റെ കിഴക്കൻ ഡൊണെറ്റ്സ്ക് മേഖലയുടെ നിയന്ത്രണം ഉൾപ്പെടെ വിഷയങ്ങളാണ് സമാധാന ചർച്ചയിൽ കല്ലുകടിയായി അവശേഷിക്കുന്നത്.
അതിനിടെ, യു.എസും മറ്റ് പാശ്ചാത്യ രാജ്യങ്ങളും നാറ്റോ അംഗങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നതുപോലുള്ള സുരക്ഷാ ഉറപ്പ് നൽകിയാൽ, നാറ്റോയിൽ ചേരാനുള്ള തന്റെ രാജ്യത്തിന്റെ ശ്രമം ഉപേക്ഷിക്കാൻ തയാറാണെന്ന് സെലൻസ്കി പ്രഖ്യാപിച്ചു. എന്നാൽ, റഷ്യക്ക് പ്രദേശം വിട്ടുകൊടുക്കാനുള്ള യു.എസ് ആവശ്യം നിരസിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

