
ഈ 'മത്തൻ' വാങ്ങാൻ വീട് വിൽക്കേണ്ടി വരും; യുബാരി മെലന്‍റെ വിലകേട്ട് ഞെട്ടി ലോകം
text_fieldsമത്തൻ വിഭാഗത്തിൽപ്പെട്ട പച്ചക്കറികളും പഴങ്ങളും നമ്മുക്ക് സുപരിചിതമാണ്. 20 രൂപ മുതൽ കിട്ടുന്ന തണ്ണിമത്തനും മത്തങ്ങയും ഷമാമുമൊക്കെ എല്ലാവർക്കും സുപരിചിതമാണ്.
എന്നാൽ ഈ മത്തൻ കൂട്ടത്തിലൊരാളുണ്ട്. പേര് യുബാരി, നാട് ജപ്പാൻ. നമ്മുെട ഷമാമിനോട് എറെ സാമ്യമുണ്ടെങ്കിലും ആൾ വേറെ ലെവലാണ്. 20 രൂപക്ക് നമ്മുക്ക് മാർക്കറ്റിൽ മത്തൻ കിട്ടുേമ്പാൾ ഇവന്‍റെ വില കേട്ടാൽ ഞെട്ടും. രുചിയറിയണമെങ്കിൽ ചിലപ്പോൾ ലോണെടുക്കേണ്ടി വരും. സീസണായാൽ റോഡരികിലെല്ലാം തണ്ണിമത്തങ്ങയൊക്കെ കൂട്ടിയിട്ട് വിൽക്കുന്നത് പോലെയൊന്നുമല്ല യുബാരിയുടെ കച്ചവടം.
ജപ്പാനിലെ ഹൊക്കായിഡോയിലുള്ള യുബാരി എന്ന പ്രദേശത്താണ് ഈ മത്തൻ വളരുന്നത്, അങ്ങനെയാണിതിന് ആ പേര് വന്നത്. ലോകത്ത് മറ്റൊരു മണ്ണിലും യുബാരി വളരില്ലത്രെ. അതാണ് ഈ പഴത്തിന്‍റെ ഡിമാന്‍ഡിന് കാരണം.
ഒരു കിലോയ്ക്ക് 20 ലക്ഷം രൂപ വരെയാണ് വില. ഒരു വീട് വെക്കേണ്ട പണം വേണ്ടി വരും യുബാരിയുടെ രുചിയറിയാൻ. അങ്ങനെയാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പഴം എന്ന വിളിപ്പേരും യുബാരി മെലണിന് കിട്ടിയത്.
യുബാരിയിലാണ് ഇത് കൃഷിചെയ്യുന്നതെങ്കിലും അവിടത്തെ സാധാരണ കടകളിലോ, സൂപ്പർ മാർക്കറ്റുകളിലോ ഒന്നും ഈ പഴം വാങ്ങാൻ കിട്ടില്ല. പ്രത്യേക സ്റ്റോറുകൾ വഴിയാണ് ഇവയുടെ വിൽപന. പ്രേത്യക പരിഗണന ലഭിക്കുന്നതിനാൽ യുബാരി കിങ് എന്നൊരു പേരും ഈ മത്തനുണ്ട്. അതി സമ്പന്നർ മാത്രമാണ് ഈ പഴം വാങ്ങാനെത്തുന്നത്.
പൂർണവളർച്ചയെത്താൻ നൂറ് ദിവസമെടുക്കുന്ന യുബാരി മെലൺ പ്രത്യേക ഗ്രീൻ ഹൗസിലാണ് കൃഷി ചെയ്യുന്നത്. ഏത് സമയത്തും കായ്ഫ ലമുണ്ടാവുമെന്നതാണ് യുബാരിയുടെ മറ്റൊരു പ്രത്യേകത. ഒരു വിളവിൽ തന്നെ ലക്ഷങ്ങൾ വിലയായി ലഭിക്കുന്നതിനാൽ കർഷകർ പ്രത്യേക പരിഗണന നൽകിയാണിതിനെ വളർത്തിയെടുക്കുന്നത്. 2019 ൽ ഇത്തരത്തിൽ വിളവെടുത്ത ഒരു േജാഡി യുബാരി മെലൻ 31.6 ലക്ഷം രൂപക്കാണ് വിറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
