ആസ്ട്രേലിയയിൽ യുട്യൂബിനും നിരോധനം; 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക്
text_fieldsyoutube
സിഡ്നി: ആസ്ട്രേലിയയിൽ 16 വയസിൽ താഴെയുള്ള കുട്ടികൾ യുട്യൂബ് കാണുന്നതിന് നിരോധനം. നേരത്തെ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക്ടോക്ക് തുടങ്ങിയ ജനപ്രിജയ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ കുട്ടികളിൽ നിരോധിച്ചിരുന്നു. ഈ ലിസ്റ്റിലേക്കാണ് യുട്യൂബിനെയും ഉൾപ്പെടുത്തിയത്.
ഒരു സർവേയയിൽ 37 ശതമാനം കുട്ടികളും വിനാശകരമായ വീഡിയോകളാണ് യുട്യൂബിൽ കാണുന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നിരോധനം. കുട്ടികളെ ഓൺലൈൻ തെറ്റായ രീതിയിൽ ബാധിക്കുന്നതായി പ്രധാനമന്ത്രി ആന്തണി അൽബനീസ് പറഞ്ഞു. സോഷ്യൽ മീഡിയ അവരുടെ ഉത്തരവാദിതം പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആസ്ട്രേലിയയിലെ രക്ഷകർത്താക്കളെ ഗവൺമെന്റിന്റെ ഉത്തരവാദിത്തത്തെപ്പറ്റിയും പ്രധാനമന്ത്രി ഓർമിപ്പിച്ചു.
ആസ്ട്രേലിയയിൽ കഴിഞ്ഞ ഡിസംബർ മുതലാണ് കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തിയത്. അതിലാണ് യുട്യൂബിനെയും ഉൾപ്പെടുത്തുന്നത്. എന്നാൽ മറ്റ് സോഷ്യൽ മീഡിയയെപ്പോലെ യുട്യൂബിനെ കാണരുതെന്നും ആസ്ട്രേലിയിലെ 13 മുതൽ 15 വരെ പ്രായമുള്ള കുട്ടികളിൽ മൂന്നിലെന്നു പേരും തങ്ങളെ കാണുന്നവരാണെന്നും യുട്യൂബ് പറയുന്നു.
യുട്യൂബ്‍ വീഡിയോ അപ്ലോഡ് ചെയ്യാനുള്ള പ്ലാറ്റ്ഫോം മാത്രമാണെന്നും, അഭിപ്രായം സ്വരൂപിക്കലല്ല അതിന്റെ മുഖ്യ ധർമമെന്നും അവർ അവകാശപ്പെട്ടുന്നു. ‘യുട്യൂബ് വീഡിയോ ഷെയറിങ്ങിനുള്ള ഒരു ഫ്രീ ലൈബ്രറിയാണ്. ഉയർന്ന നിലവാരമുള്ള കണ്ടന്റാണ് അതിനുള്ളത്. ടി.വി സ്ക്രീനുകളിൽ ആവർത്തിച്ച് അത് ആളുകൾ കാണാറുണ്ട്. അത് ഒരു സാമൂഹികമാധ്യമമല്ല’ -യുട്യൂബ് വക്താവ് പറയുന്നു.
അതേസമയം അധ്യാപകരുടെയിടയിൽ യുട്യൂബിന് വലിയ സ്വാധീനമാണെന്നും അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള ഇടമു ള്ളതിനാലും അൽഗോരിതം വഴി താൽപര്യമുള്ള വീഡിയോകൾ ലഭിക്കുമെന്നതിനാലും അതും ഒരുസമൂഹ മാധ്യമമായിത്തന്നെ കണക്കാക്കണമെന്നും ഇൻസ്റ്റഗ്രാമും ടിക്ടോക്കും ഫെയ്സ്ബുക്കും പരാതിപ്പെടുന്നു. അതേസമയം അധ്യാപകർക്കും രക്ഷകർത്താക്കൾക്കും സ്വന്തം താൽപര്യപ്രകാരം മാത്രം കുട്ടികളെ യുട്യൂബ് വീഡിയോകൾ കാണിക്കാനുള്ള അനുമതിയുണ്ട്.
കുട്ടികളെ വഴിവിട്ട തരത്തിലുള വീഡിയോകളിൽ നിന്ന് രക്ഷിക്കാനുള്ള തീരുമാനത്തെ സൈബർ സെക്യൂരിറ്റി സ്ഥാപനമായ ആർട്ടിക് വുൾഫ് സ്വാഗതം ചെയ്തു. അതേസമയം ഒരു കോടതി ഉത്തരവിനെ വെല്ലുവിളിക്കുന്ന നടപടി യുട്യൂബിന്റെ ഭാഗത്തുനിന്നുണ്ടായതായി ആസ്ട്രേലയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ യുട്യൂബ് ഇത് നിഷേധിച്ചു. നിയമയുദ്ധം കൊണ്ട് ഭയപ്പെടുത്തേണ്ടതില്ലെന്നും ആസ്ട്രേലിയയിലെ കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിനുള്ള ശക്തമായ നീക്കമാണിതെന്നും ടെലികോം മന്ത്രി അനികാ വെൽസ് പറയുന്നു. കുട്ടികളുടെ പ്രായം നിരീക്ഷിക്കുന്ന റിപ്പോർട്ട് ഗവൺമെന്റ് ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

