Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നിനക്കും പ്രസിഡൻറാകാൻ കഴിയും -കൊച്ചുമകളോട്​ കമല ഹാരിസ്​
cancel
Homechevron_rightNewschevron_rightWorldchevron_right'നിനക്കും പ്രസിഡൻറാകാൻ...

'നിനക്കും പ്രസിഡൻറാകാൻ കഴിയും' -കൊച്ചുമകളോട്​ കമല ഹാരിസ്​

text_fields
bookmark_border

വാഷിങ്​ടൺ: 'നിനക്കും പ്രസിഡൻറാകാൻ കഴിയും'-കൊച്ചുമകളെ കളിപ്പിക്കുന്ന ഡെമോ​ക്രാറ്റിക്​ വൈസ്​ പ്രസിഡൻറ്​ സ്​ഥാനാർഥി കമല ഹാരിസി​െൻറ വിഡിയോ ഏറ്റെടുത്ത്​ സോഷ്യൽ മീഡിയ. കമല ഹാരിസി​െൻറ ബന്ധുവായ മീന ഹാരിസാണ്​ വിഡിയോ ഇൻസ്​റ്റഗ്രാമിൽ പങ്കുവെച്ചത്​.

മീന ഹാരിസി​െൻറ മകൾ അമാരയോട്​ കമല ഹാരിസ്​ സംസാരിക്കുന്നതാണ്​ വിഡിയോ. കമല ഹാരിസി​െൻറ മടിയിൽ മാസ്​ക്​ ധരിച്ചിരിക്കുന്ന അമാര തനിക്കും പ്രസിഡൻറാകണമെന്ന ആഗ്രഹം കമല ഹാരിസിനോട്​ പങ്കുവെക്കുന്നു. ​നിനക്കും പ്രസിഡൻറാകാൻ കഴിയും, പക്ഷേ ഇപ്പോഴല്ല. 35 വയസിനുശേഷം ​പ്രസിഡൻറാകാമെന്ന്​ പെൺകുട്ടിയോട്​ കമല പറയുന്നതും വിഡിയോയിലുണ്ട്​. എന്നാൽ തനിക്ക്​ പ്രസിഡൻറും ബഹിരാകാശ യാത്രികയുമാകണ​െമന്നാണ്​ പെൺകുട്ടിയുടെ മറുപടി. ഈ സംഭാഷണം ഒരു മണിക്കൂറോളം നീണ്ടുവെന്ന അടിക്കുറിപ്പോടെയാണ്​ ചിത്രം പങ്കുവെച്ചിരിക്കുന്നത്​. 12 സെക്കൻഡ്​ മാത്രമാണ്​ വിഡിയോയുടെ ദൈർഘ്യം.

യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ​ഡെമോക്രാറ്റിക്​ സ്​ഥാനാർഥി ജോ ബൈഡൻ വിജയത്തിന്​ അടുത്തെത്തിയതോടെയാണ്​ വിഡിയോ പങ്കുവെച്ചത്​. യു.എസ്​ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്​ പാർട്ടിയുടെ ശക്തയായ സ്​ഥാനാർഥികളി​ൽ ഒരാളാണ്​ കമല ഹാരിസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe BidenKamala HarrisUS Election 2020
News Summary - You Can Be President Kamala Harris' Chat With Grandniece Wins Internet
Next Story