Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയോഷിഹിതെ സുഗ ജപ്പാൻ...

യോഷിഹിതെ സുഗ ജപ്പാൻ പ്രധാനമന്ത്രി

text_fields
bookmark_border
Yoshihide Suga
cancel
camera_alt

യോഷിഹിതെ സുഗ

ടോക്യോ: മുഖ്യ ക്യാബിനറ്റ്​ സെക്രട്ടറിയും മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ വിശ്വസ്​തനുമായ യോഷിഹിതെ സുഗ ജപ്പാൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. യോഷിഹിതെ സുഗയെ പാര്‍ട്ടിത്തലവനായി ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എല്‍.ഡി.പി.)തിങ്കളാഴ്ച തെരഞ്ഞെടുത്തിരുന്നു.

പാർട്ടിക്ക്​ മൂന്നിൽ രണ്ട്​ ഭൂരിപക്ഷമുള്ളതിനാൽ തന്നെ ബു​ധനാഴ്​ച നടന്ന വേ​ട്ടെടുപ്പിൽ സുഗയുടെ ജയം സുനിശ്ചിതമായിരുന്നു. ​ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കാലാവധി പൂര്‍ത്തിയാക്കാതെ രാജി വെച്ച ഷിന്‍സോ ആബെയുടെ പിൻഗാമിയായാണ്​ സുഗ ചുമതലയേൽക്കുന്നത്​.

71കാരനായ സുഗ ജപ്പാനിലെ സ്​ട്രോബറി കർഷകൻെറ മകനായാണ്​ ജനിച്ചത്​. എട്ടു വര്‍ഷത്തിലധികമായി ജപ്പാൻ പ്രധാനമന്ത്രിയായി തുടര്‍ന്ന ഷിന്‍സോ ആബെ സുഗയ്ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. ക്യാബിനറ്റ്​ സെക്രട്ടറി എന്ന നിലയിൽ മികച്ച പ്രകടനം കാഴ്​ചവെച്ച സുഗയുടെ നേതൃത്വത്തിൽ കോവിഡ്​ പ്രതിസന്ധി മറികടക്കാൻ ജപ്പാനാകുമെന്ന്​ ആബെ പ്രത്യാ​ശ പ്രകടിപ്പിച്ചിരുന്നു.

കോവിഡ്​ പ്രതിസന്ധിക്കൊപ്പം മാന്ദ്യത്തിലായ സമ്പദ്​ വ്യവസ്​ഥയെ പുനരുജ്ജീവിപ്പിക്കേണ്ട ബാധ്യതയും സുഗക്കുണ്ട്​. ആബെ നടപ്പാക്കിയിരുന്ന സാമ്പത്തിക നയങ്ങൾ പ്രാഥമിക ഘട്ടത്തിൽ വിജയകരമായിരുന്നുവെങ്കിലും പിന്നീട്​ മന്ദതയിലായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JapanShinzo AbeYoshihide Suga
Next Story