Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രിട്ടണിൽ സിഖ് ഡ്രൈവറെ ആക്രമിച്ച് ബസ് തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ബ്രിട്ടണിൽ സിഖ് ഡ്രൈവറെ ആക്രമിച്ച് ബസ് തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ
cancel

ന്യൂഡൽഹി: ബ്രിട്ടണിൽ സിഖ് ഡ്രൈവറെ ആക്രമിച്ച യെമൻ പൗരൻ ബസ്സുമായി കടന്നുകളഞ്ഞു. തട്ടിയെടുത്ത ബസ് എതിർദിശയിൽ ഓടിച്ച് അത് നിരവധി വാഹനങ്ങളിൽ ഇടിച്ചു. ശേഷം ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മഡ്ലേയിലെ കോർട്ട് സ്ട്രീറ്റിൽ സെപ്റ്റംബർ 18-നാണ് സംഭവം.

ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ, യെമൻ പൗരനായ അലി ബൽഹാദ്, സിഖ് ഡ്രൈവറുടെ താടിയിൽ പിടിച്ച് വലിക്കുന്നതും തുടർന്ന് അദ്ദേഹത്തിന്റെ തല സ്വന്തം തലയിലിടിപ്പിക്കുന്നതും കാണാം. ഈ സമയം ബസ്സിൽ മറ്റ് യാത്രക്കാരും ഉണ്ടായിരുന്നു. മൽപ്പിടിത്തത്തിലൂടെ ഡ്രൈവറെ വാഹനത്തിൽ നിന്ന് പുറത്താക്കിയ പ്രതി സ്റ്റീയറിങ് നിയന്ത്രണത്തിലാക്കുകയായിരുന്നു.

എതിർദിശയിൽ മുന്നോട്ട് കുതിച്ച് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയും, തുടർന്ന് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബസ് ഡ്രൈവർ നിസ്സാര പരിക്കുകളോടെ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ല

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - yemeni-man-assaults-sikh-driver-steals-his-bus
Next Story