Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയെമനിൽ എണ്ണക്കപ്പലിന്...

യെമനിൽ എണ്ണക്കപ്പലിന് നേരെ ഹൂതി ഡ്രോൺ ആക്രമണം

text_fields
bookmark_border
യെമനിൽ എണ്ണക്കപ്പലിന് നേരെ ഹൂതി ഡ്രോൺ ആക്രമണം
cancel

സൻആ: യെമനിൽ എണ്ണക്കപ്പലിന് നേരെ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള മുകല്ല നഗരത്തിന് സമീപം അൽ-ദബ എണ്ണ ടെർമിനലിൽ നിർത്തിയിട്ട കപ്പലിന് നേരെയാണ് ആക്രമണം നടന്നത്.

വാണിജ്യ കപ്പൽ അൽ-ദബ തുറമുഖത്തുണ്ടായിരുന്ന സമയത്താണ് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണമുണ്ടായതെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. എണ്ണ കയറ്റുമതിയിൽ നിന്ന് സർക്കാറിന് വരുമാനം ലഭിക്കുന്നത് തടയുക എന്ന ഉ​ദ്ദേശത്തോടെയാണ് ആക്രമണം നടത്തിയത്. ഏതാനും മാസങ്ങളായി മേഖലയിൽ നിലനിൽക്കുന്ന സമാധാനാന്തരീക്ഷത്തിന് ഇത് ഭംഗംവരുത്തുമോ എന്ന ആശങ്കയിലാണ് രാജ്യവാസികൾ. ഹൂതി വിമതരും സർക്കാറും തമ്മിലുള്ള രൂക്ഷമായ സംഘർഷത്തിന് ഏതാനുംനാളുകളായി ശമനമുണ്ടായിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂത്തി വിമതർ ട്വറ്റ് ചെയ്തു. അൽ-ദബ തുറമുഖത്തിന് സമീപം എത്തിയ എണ്ണക്കപ്പലിനെ തുരത്തുന്നതിൽ ഹൂതി സായുധ സംഘം വിജയിച്ചതായി വിമതരു​ടെ വക്താവ് യാഹിയ സരിയ പറഞ്ഞു.

2014 മുതലാണ് യെമനിൽ ഹൂതി വിമതരും സർക്കാർ അനുകൂല സേനയും തമ്മിൽ യുദ്ധം തുടങ്ങിയത്. ഇതുവരെ ഒന്നരലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 30ലക്ഷം ആളുകൾ പലായനം ചെയ്യുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YemenHouthidrone
News Summary - Yemen: Houthi drones attack ship at oil terminal
Next Story